» 

ജയറാം-മീര നല്ല താരജോടി. പക്ഷേ...

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

നാട്ടിലെ മികച്ച കൃഷി ഓഫിസറാണ് സച്ചി (ജയറാം). സത്യസന്ധ്യന്‍. കര്‍ഷകരുടെ ഉറ്റമിത്രം. ഭാര്യ ശ്യാമ (മീരാ ജാസ്മിന്‍), മകള്‍ കുഞ്ചു (ബേബി അനഘ) എന്നിവരാണ് സച്ചിയുടെ സ്വത്തുക്കള്‍. ഭാര്യയെയും മകളെയും അത്രയ്ക്കു സ്‌നേഹിക്കും. അത്രയ്ക്കു സന്തോഷത്തോടെയാണ് സച്ചിയുടെ കുടുംബം കഴിയുന്നത്. സദാസമയം ബുള്ളറ്റിലാണ് സച്ചിയുടെ യാത്ര. ഭാര്യക്കും മകള്‍ക്കുമൊപ്പം ബുള്ളറ്റില്‍ വരുമ്പോള്‍ ഒരുദിവസം പഴയ കൂട്ടുകാരനെ കാണുന്നു. ജോസ് (മനോജ് കെ.ജയന്‍). സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് ജോസ്.

സച്ചിയുടെ ഓഫിസിലെ വനിതാ ജീവനക്കാരിയെ ഒറ്റദിവസം കൊണ്ടു തന്നെ അയാള്‍ വളച്ചെടുക്കുന്നു. ഭര്‍ത്താവ് വിദേശത്തുള്ള അവളെയും കൊണ്ട് ഒരുദിവസം അയാള്‍ ഹോട്ടലില്‍ താമസിക്കുന്നു. ജോസിന്റെ ഈ കഴിവില്‍ സച്ചിയ്ക്ക് ചെറിയൊരു താല്‍പര്യം. അങ്ങനെയാണ് ജോസിന്റെ അയാള്‍ വീഴുന്നത്. പത്മരാജന്റെ തൂവാനതുമ്പികള്‍എന്ന ചിത്രത്തിലെ നായകന്‍ ജയകൃഷ്ണന്‍ ക്ലാരയെ കൊണ്ടുപോകുന്നതുപോലെ ആരും അറിയാതെ മറ്റൊരു ക്ലാരയെ കൊണ്ടുപോകാന്‍ അയാള്‍ സച്ചിയോടു പറയുന്നു. ക്ലാരയെയും കൊണ്ട് ഹോട്ടലില്‍ മുറിയെടുത്തപ്പോഴാണ് സച്ചിക്ക് കുടുംബം ഓര്‍മ വരുന്നത്.

onnum-mindathe

ഒടുവില്‍ അയാള്‍ ഹോട്ടലില്‍ നിന്നു രക്ഷപ്പെടുന്നു. പക്ഷേ പെട്ടെന്ന് പെട്ടിയെടുത്തു പോരുമ്പോള്‍ ക്ലാരയുടെ അടിവസ്ത്രം അയാളുടെ പെട്ടിയില്‍ ആകുന്നു. അത് സച്ചിയുടെ ഭാര്യ ശ്യാമ വീട്ടിലെത്തി കാണുന്നു. അതോടെ സച്ചിയുടെ കുടുംബം തകരുകയാണ്. ശ്യാമ സച്ചിയോടു സംസാരിക്കാതെയായി. അയാള്‍ വീട്ടില്‍ ഒറ്റപ്പെടുന്നു. ഈ സമയം ക്ലാര അയാളെ പിന്‍തുടര്‍ന്ന് ഓഫിസില്‍ വരുന്നു. എല്ലാറ്റിനും കൂടെയുണ്ടായിരുന്ന സുഹൃത്ത് ജോസും കൈയ്യൊഴിയുന്നു. സഹിക്കാനാവാതെ സച്ചി ഒരുദിവസം നാടുവിടുകയാണ്. ഒടുവില്‍ സച്ചിയുടെ സഹോദരന്‍ (ലാലു അലക്‌സ്) എല്ലാം പരിഹരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നു. ക്ലാര എന്തിനാണ് സച്ചിയെ പിന്‍തുടര്‍ന്നത്*? സച്ചിയ്ക്കു പറയാനുള്ളത് ശ്യാമ വിശ്വസിക്കുമോ? അയാള്‍ക്ക് കുടുംബ സ്‌നേഹിയായ ആ പഴയ സച്ചി ആകാന്‍ കഴിയുമോ? ഇതൊക്കെയാണ് ഇനി സിനിമയില്‍ കാണാനുള്ളത്.

ജയറാമും മീരാജാസ്മിനും ആദ്യമായിട്ടാണ് ജോടികളായി അഭിനയിക്കുന്നത് എന്നതുമാത്രമാണ് ഈ സിനിമയില്‍എടുത്തു പറയാനുള്ള പ്രത്യേക. താരജോടികള്‍ എന്ന നിലയ്ക്ക് അവര്‍ക്കു കയ്യടി നേടാന്‍ സാധിച്ചു. മലയാളത്തില്‍ നല്ല കുടുംബ സിനിമകള്‍ക്ക് നല്ലകാലം വന്ന സമയത്ത് അതുമുതലാക്കാന്‍ സംവിധായകന്‍ സുഗീതിനു സാധിച്ചില്ല.

ഫൈസല്‍ അലിയുടെ ക്യാമറ പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടപ്പെടും. പാലക്കാടന്‍ കാഴ്ചയുടെ ഭംഗി ഫൈസല്‍ നന്നായി പകര്‍ത്തിയെടുത്തിട്ടുണ്ട്.

ആലോലം ഒന്നും മിണ്ടാതെയായപ്പോള്‍

Read more about: jayaram, meera jasmine, onnum mindathe, manoj k jayan, joy mathew, ജയറാം, മീരാ ജാസ്മിന്‍, ഒന്നും മിണ്ടാതെ, മനോജ് കെ ജയന്‍, ജോയ് മാത്യു
English summary
Onnum Mindathe Malyalam movie review
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos