» 

ആലോലം ഒന്നും മിണ്ടാതെയായപ്പോള്‍

Posted by:

ഇതുവരെ മലയാള സിനിമ കഥ മോഷ്ടിച്ചിരുന്നത് വിദേശഭാഷകളില്‍ നിന്നായിരുന്നു. എന്നാല്‍ മലയാളത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ കഥയില്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തി പുതിയ പേരില്‍ സിനിമയാക്കിയിരിക്കുന്നു. പഴയകാല ഹിറ്റുകള്‍ അതേപേരില്‍ റീമേക്ക് ചെയ്യുന്നത് മലയാളത്തില്‍ പതിവാണ്. എന്നാല്‍ 1982ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ കഥ അതേപടിയെടുത്ത് അന്ത്യത്തില്‍ ചില മാറ്റം വരുത്തി പുതിയ ചിത്രമാക്കി. എന്നാല്‍ ഈ സിനിമയില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് എഴുതിക്കാണിക്കാനുള്ള സാമാന്യമര്യാദ സംവിധായകന്‍ കാണിച്ചിരിക്കുന്നു. മലയാളി മലയാളിയോടു ചെയ്യുന്ന ഔദാര്യം.

1982ല്‍ റിലീസ് ചെയ്ത ഭരത് ഗോപിയും കെ.ആര്‍. വിജയയും ജോടികളായ ആലോലം എന്ന ചിത്രമാണ് സുഗീത് സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ എന്നചിത്രമാക്കിയിരിക്കുന്നത്. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ നല്ല സംവിധായകന്‍ എന്ന പേരുണ്ടാക്കിയ സുഗീത് എന്തുകൊണ്ട് ഇങ്ങനെയൊരു പുതിയ മോഷണരീതി അവലംബിച്ചു എന്നു മനസ്സിലാകുന്നില്ല. മലയാളത്തില്‍ കഥയ്ക്ക് അത്ര പഞ്ഞകാലമാണോ..

onnum-mindathe

മോഷ്ടിച്ച കഥയാണെങ്കിലും നായകനായിരിക്കുന്നത് ജയറാമാണ്. സ്വയം അനുകരിച്ച് അനുകരിച്ച് ഇനിയൊന്നും ചെയ്യാനില്ലാതായ ജയറാമില്‍ നിന്നു നാം പതിവായി പ്രതീക്ഷിക്കുന്നതു മാത്രമേ ഈ ചിത്രത്തിലും ഉള്ളൂ. ഒന്നും മിണ്ടാതെ എന്ന പേര് ശരിക്കും ചേരുന്നത് നായികയായ മീരാജാസ്മിനാണ്. സിനിമയില്‍ അല്‍പം മാത്രമേ നായിക സംസാരിക്കുന്നുള്ളൂ.

സന്തോഷത്തോടെ കഴിയുന്ന കുടുംബത്തിലേക്ക് അല്‍പം വില്ലത്തരമായി വരുന്ന മനോജ് കെ.ജയന്‍ കോമാളിയായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു ചിത്രമെന്നു ചോദിച്ചാല്‍ സംവിധായകന്റെ നിലനില്‍പ്പ് എന്നു മാത്രമേ പറയാന്‍ പറ്റൂ. കമല്‍ എന്ന അതുല്യ സംവിധായകന്റെ ശിഷ്യന്‍മാരാണെന്നു പറഞ്ഞ് നടക്കുന്നതല്ലാതെ പുതുമയൊന്നും ആവിഷ്‌ക്കരിക്കാന്‍ സംവിധായകന്‍ സുഗീതിനു സാധിച്ചില്ല. ഈ ചിത്രം ഒന്നും മിണ്ടാതെ ഉടന്‍ തന്നെ തിയറ്റര്‍ വിട്ടാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയൊന്നുമല്ല ഒന്നും മിണ്ടാതെ. കാണാന്‍ പറ്റുകയാണെങ്കില്‍ 1982ല്‍മോഹന്‍ സംവിധാനം ചെയ്ത ആലോലം എന്ന ചിത്രമാണു കാണേണ്ടത്. അതില്‍ ഭരത് ഗോപിയും നെടുമുടി വേണുവും കെ.ആര്‍.വിജയയും എങ്ങനെ അഭിനയിച്ചിരിക്കുന്നു എന്നു മനസ്സിലാകും. ഒരു സംവിധായകന്റെ കര്‍ത്തവ്യം എന്താണെന്നു മോഹന്‍ കാണിച്ചുതരും.

ഓര്‍ഡിനറി എന്ന ചിത്രം മാത്രമേ സുഗീതിന് നല്ലതെന്നു എടുത്തുപറയുവാനുള്ളൂ. അതിനു ശേഷം റിലീസ് ചെയ്ത ത്രീ ഡോട്‌സും ഇപ്പോഴിറങ്ങിയ ഒന്നും മിണ്ടാതെയും ശരാശരിയിലും താഴ്‌ന്നൊരു ചിത്രം മാത്രം.

സ്വയം രക്ഷപ്പെടാന്‍ ജയറാം ശ്രമിക്കാത്തതെന്തുകൊണ്ട്

Read more about: jayaram, meera jasmine, onnum mindathe, manoj k jayan, joy mathew, ജയറാം, മീരാ ജാസ്മിന്‍, ഒന്നും മിണ്ടാതെ, മനോജ് കെ ജയന്‍, ജോയ് മാത്യു
English summary
Onnum Mindathe Malyalam movie review.
Please Wait while comments are loading...

Malayalam Photos

Go to : More Photos