twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകാഭിപ്രായം: ഓര്‍മയുണ്ടോ ഈ മുഖം ഓർമിക്കുന്നതിൽ കുഴപ്പമില്ല

    By Aswathi
    |

    ഓര്‍മയുണ്ടോ ഈ മുഖം എന്ന ഡയലോഗ് ഒരു സിനിമായാക്കുന്നു എന്ന് കേട്ടപ്പോള്‍ സുരേഷ് ഗോപിയുടെ ഡയലോഗ് പോലെ ഗാംഭീര്യമുള്ള സിനിമയാകും എന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആദ്യമേ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്, ഇതൊരു പ്രണയ ചിത്രം മാത്രമാണ് എന്ന്. അതെ വിനീത് ശ്രീനിവാസനെയും നമിത പ്രമോദിനെയും മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ അന്‍വര്‍ സാദിഖ് സംവിധാനം ചെയ്ത ഒരു കുടും പ്രണയ ചിത്രമാണ് ഓര്‍മയുണ്ടോ ഈ മുഖം

    സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിയ്ക്കുന്നത്. സിനിമ ഒരു തല്ലിപ്പൊളിയാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. അല്ല, സൂപ്പര്‍ ഹിറ്റാണോ എന്ന് ചോദിച്ചാല്‍ അതുമല്ല. വ്യത്യസ്തമായ ഒരു പ്രണയകഥ പറയാനാണ് അന്‍വര്‍ സാദിഖ് ശ്രമിച്ചത്.

    ormayundoo-e-mugham

    ഗൗതം (വിനീത് ശ്രീനിവാസന്‍) എന്ന ബിസ്‌നസുകാരന്റെ പ്രണയകഥയാണ് സിനിമ. ഗൗതമിന്റെ അമ്മ വസുന്ദര ദേവി (രോഹിണി) യാണ് ബിസ്‌നസിന്റെ ഹെഡ്. അമ്മ വളരെ സ്ട്രിക്ട് ആണെങ്കിലും അമ്മൂമ്മ (ലക്ഷ്മി) ഗൗതമുമായി നല്ല കൂട്ടാണ്. ഗൗതമിന്റെ അടുത്ത സുഹൃത്തായാണ് അജു വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ആനിമേഷന്‍ ആര്‍ട്ടിസ്റ്റായ നിത്യ (നമിത പ്രമോദ്) ഗൗതമിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതാണ് പിന്നെ കഥ.

    ഒരു അപടകടത്തെ തുടര്‍ന്ന് നിത്യയ്ക്ക് മറവി രോഗമുണ്ട്. ഒരു ദിവസത്തില്‍ കൂടുതലുള്ളതൊന്നും നിത്യയുടെ ഓര്‍മയില്‍ നില്‍ക്കില്ല. അങ്ങനെയൊരാളുമായി പ്രണയത്തിലാവുമ്പോഴുള്ള രസകരവും അല്പം ഗൗരവമുള്ളതുമായ കാര്യം പറയുകയാണ് ഓര്‍മയുണ്ടോ ഈ മുഖം. ചിത്രത്തിന് പേര് വന്ന വഴിയും ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ.

    ഇനി അഭിനയം വച്ച് പറയുകയാണെങ്കില്‍ വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍ തന്നെയാണ് മികച്ചു നില്‍ക്കുന്നത്. നടന്‍ എന്ന നിലയില്‍ വിനീത് ഇനിയും മുന്നേറേണ്ടിയിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ ലാളിത്യം തുളുമ്പുന്ന മുഖവും തന്നിലെ സ്വരവും കണ്ടും കേട്ടുമിരിക്കാം. ഇടയ്ക്കിടെ അജു വര്‍ഗീസ് വരുമ്പോഴാണ് കാഴ്ചക്കാരന്റെ മുഖത്തൊരു ചിരിവരുന്നത്. മറ്റ് ചിത്രങ്ങളുമായി ഒത്തു നോക്കുമ്പോള്‍ നമിത പ്രമോദും അത്ര പോര.

    മൊത്തത്തില്‍ പറയുകയാണെങ്കില്‍ തിരക്കഥയ്ക്ക് ബലം പോര. നല്ലൊരു വിഷയത്തെ വളരെ ലളിതമായി സ്‌ക്രീനില്‍ എത്തിച്ചപ്പോള്‍ അതിന്റെ മര്‍മ്മം പാളിപ്പോയോ എന്ന സംശയം ഇല്ലാതെയല്ല. ക്യാമറയും ഷാന്‍ റഹ്മാന്റെ സംഗീതവുമാണ് സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല ഭാഗങ്ങള്‍. കണ്ടിരിക്കാന്‍ പറ്റുന്ന ഒരു കുടുംബ പ്രണയ ചിത്രം, അതാണ് ഓര്‍മയുണ്ടോ ഈ മുഖം.

    English summary
    Ormayundo Ee Mukham is a romatic comedy directed by debutante Anwar Sadik. Vineeth Sreenivasan and Namitha Pramod plays the lead roles in the movie, which revolves around the love story of a young businessman Goutham and a happy-go-lucky girl Nithya.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X