twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പ്രെയ്‌സ് ദ് ലോഡിനും അതേ വിധി

By Nirmal Balakrishnan

Next »

പ്രെയ്‌സ് ദ് ലോഡ്...ഒരു ദൈവം വിചാരിച്ചാലും മമ്മൂട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയില്ലേ? ഈ വര്‍ഷം രണ്ടാമത്തെ ചിത്രവും തകര്‍ന്നടിയുന്നതു കാണേണ്ട ഗതികേടിലാണ് മലയാളത്തിലെ പൊന്നുംവിലയുള്ള നായകന്‍. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത് പ്രയ്‌സ് ദ് ലോഡ് എന്ന ചിത്രത്തിന്റെ ആദ്യ ഷോ തന്നെ വിധി നിര്‍ണയിച്ചു കഴിഞ്ഞു. ആദ്യപകുതി പ്രേക്ഷകരെ രസിപ്പിച്ചു നിര്‍ത്തിയെങ്കില്‍ രണ്ടാംപകുതി ബോറടിപ്പിച്ചു കളഞ്ഞു. ദൈവത്തിന് സ്തുതിപറഞ്ഞതുകൊണ്ടുമാത്രം സിനിമ രക്ഷപ്പെടില്ലല്ലോ. നവാഗത സ ംവിധായകനായ ഷിബു നല്ലൊരു ചിത്രം ചെയ്‌തെങ്കിലും പ്രേക്ഷകനെ മുഴുവന്‍ സമയം രസിപ്പിച്ചിരുത്താന്‍ പറ്റിയ തിരക്കഥയായിരുന്നില്ല. സക്കറയിയുടെ പ്രശസ്തമായകഥയെ അവലംബമാക്കിയാണ് സിനിമയൊരുക്കിയതെങ്കിലും അത് രണ്ടു മണിക്കൂറിനു പറ്റിയ നീളത്തില്‍ വലിച്ചുനീട്ടാന്‍ സാധിച്ചില്ല. മമ്മൂട്ടി എന്ന നടന്റെ നല്ലപ്രകടനമായിരുന്നു ചിത്രത്തിലെ ജോയിയെങ്കിലും ഫാന്‍സുകാരെ പോലും കയ്യടിപ്പിക്കാന്‍ പറ്റിയ നമ്പരുകളൊന്നും ഇല്ലാതെ പോയി.

മുകേഷ്, സുരേഷ്‌കൃഷ്ണ, അഹമ്മദ് (സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഫെയിം), ഇന്ദ്രന്‍സ്, റിനു മാത്യൂസ്, അകാഷാപുരി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. പ്രദീപ് നായരുടെ കാമറ നന്നായി പ്രവര്‍ത്തിച്ചെങ്കിലും സംഗീതമൊരുക്കിയ ബിജിബാലിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മിലന്‍ ജലീല്‍ നിര്‍മിച്ച ചിത്രത്തിന് തിരക്കഥയെഴുതിയത് ദേവരാജനാണ്.

Praise The Lord

പാലാക്കാരന്‍ ജോയി എന്ന പഌന്ററെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജോയിയും ഭാര്യയും മക്കളും ഡ്രൈവറും വേലക്കാരിയുമുള്ള കുടുബം. അറു പിശുക്കനാണ് ജോയി. അദ്ദേഹത്തിന്റെ വീട്ടിലേക്ക് രണ്ടുകമിതാക്കള്‍ എത്തുകയാണ്. കരിഷ്മാറ്റിക് ജീവിതം നയിക്കുന്ന സാംകുട്ടിയും ജീവിതം അടിച്ചുപൊളിക്കാന്‍ നടക്കുന്ന ആനിയും. അവരുടെ വരവുണ്ടാക്കുന്ന പൊല്ലാപ്പാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ രണ്ടമണിക്കൂര്‍ മുഴുവന്‍ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടുപോകാനുള്ള സംഭവങ്ങളൊന്നും എത്ര വലിച്ചുനീട്ടിയിട്ടും ഉണ്ടാക്കാന്‍ കഴിയുന്നില്ല. അതോടെ സിനിമ പാളി പോകുകയയാണ്.

പിശുക്കന്റെ വീട്ടില്‍ കമിതാക്കളെത്തിയപ്പോള്‍പിശുക്കന്റെ വീട്ടില്‍ കമിതാക്കളെത്തിയപ്പോള്‍

Next »

English summary
Praise The Lord Movie Review, a Family Entertainer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X