twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പിശുക്കന്റെ വീട്ടില്‍ കമിതാക്കളെത്തിയപ്പോള്‍

By Nirmal Balakrishnan

Next »

« Previous

എല്ലാവരും അറുപിശുക്കന്‍ എന്നു വിളിക്കുന്ന ജോയി (മമ്മൂട്ടി)യുടെ ജീവിതത്തില്‍ നേരും നെറിയുമുണ്ട്. മറ്റൊരാള്‍ക്ക് കാര്യമായ സഹായമൊന്നും ചെയ്യില്ലെങ്കിലും ദാനധര്‍മ്മങ്ങളില്‍ അയാള്‍ വിശ്വസിക്കുന്നുണ്ട്. അപ്പനപ്പൂപ്പന്‍മാര്‍ ഉണ്ടാക്കിയത് അടുത്ത തലമുറയിലേക്ക് കൈമാറുകയെന്നതാണ് ജീവിതലക്ഷ്യമായി അയാള്‍ കരുതുന്നത്. പാലാക്കാരന്‍ മലഞ്ചരക്കു വ്യാപാരിയായ അയാള്‍ക്ക് സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഭാര്യ (റിനുമാത്യൂസ്)യും രണ്ടുമക്കളും (അദൈ്വത, ഇല്‍ഹാന്‍)അടങ്ങുന്നതാണ് ജോയിയുടെ കുടുംബം. ഉറ്റ സുഹൃത്ത് അഡ്വ. സണ്ണി(മുകേഷ്) എപ്പോഴും കൂടെയുണ്ട്. മറ്റൊരു സുഹൃത്ത് പൊലീസ് ഓഫിസറായ ബാലകൃഷ്ണന്‍ (സുരേഷ്‌കൃഷ്ണ). ഡ്രവര്‍ (ഇന്ദ്രന്‍സ്) ആണ് കുടുംബത്തിലെ മറ്റൊരംഗം. എല്ലായ്‌പ്പോഴും പൂമുഖത്തെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്നതാണ് ജോയിയുടെ ഇഷ്ടം.

അങ്ങനെയിരിക്കെ അദ്ദേഹത്തിന് രണ്ടു കമിതാക്കളായ സാംകുട്ടി (അഹമ്മദ്), ആനി (ആകാഷാപുരി) എന്നിവരെ വീട്ടില്‍ ഒളിപ്പിക്കേണ്ടി വന്നു. ഡല്‍ഹിയില്‍ കരിഷ്മാറ്റിക് ജീവിതം നയിക്കുകയാണ് സാംകുട്ടി. ധ്യാനകേന്ദ്രത്തില്‍ എത്തുന്ന ആനിയുമായി അയാള്‍ ഇഷ്ടത്തിലാകുന്നു. രണ്ടുപേരും ഒളിച്ചോടുന്നതോടെ കുടുംബത്തില്‍ പ്രശ്‌നമുണ്ടാകുന്നു. സാംകുട്ടിയെ തേടി അച്ഛനും (ജോയ് മാത്യു)വും സഹോദരങ്ങളും ഗുണ്ടകളുമായി ഇറങ്ങുന്നു. ഡല്‍ഹിയില്‍ നിന്ന് ഒളിച്ചോടിയെത്തുന്ന രണ്ടുപേരെയും ജോയിയുടെ വീട്ടിലെത്തിക്കുന്നത് അഡ്വ. സണ്ണിയാണ്. പബ്ലിക് പ്രോസിക്യൂട്ടറാകാനുള്ളമോഹത്തിലാണ് ഇങ്ങനെയൊരു കാര്യത്തിന് അദ്ദേഹം കൂട്ടുനില്‍ക്കുന്നത്.

Praise The Lord

ആദ്യമായി കമിതാക്കളെ കാണാന്‍ പോകുകയാണ് ജോയിയും ഭാര്യയും. എന്നാല്‍ കരിഷ്മാറ്റിക് ജീവിതം നയിക്കുന്ന രണ്ടുപേരും അവരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു. എപ്പോഴും പ്രെയ്‌സ് ദ് ലോഡ് എന്നു പറയുന്ന സാംകുട്ടി എല്ലാവര്‍ക്കുമുമ്പിലും കോമാളിയാകുകയാണ്.

സാംകുട്ടിയെ തേടി അച്ഛന്‍ ഗുണ്ടകളുമായി എത്തുന്നതോടെ അവരെ അവിടെ നിന്നു മാറ്റേണ്ടി വരുന്നു. ഒടുവില്‍ വാഗമണ്ണിലെ ഒരു ധ്യാനകേന്ദ്രത്തില്‍ രണ്ടുപേരെയും എത്തിക്കുന്നു. പക്ഷേ ധ്യാനകേന്ദ്രത്തില്‍ വച്ച് മറ്റൊരുസംഭവമാണ് നടക്കുന്നത്. (അത് സിനിമയില്‍ തന്നെ കാണുന്നതാകും നല്ലത്)

സാഹിത്യം സിനിമയാക്കുമ്പോള്‍സാഹിത്യം സിനിമയാക്കുമ്പോള്‍

Next »

« Previous

English summary
Praise The Lord Movie Review, a Family Entertainer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X