twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സാഹിത്യം സിനിമയാക്കുമ്പോള്‍

By Nirmal Balakrishnan

Next »

« Previous

ഭാസ്‌കര പട്ടേലരും ഞാനും എന്ന സക്കറിയയുടെ നോവലിനെ അവലംബമാക്കിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വിധേയന്‍ എന്ന ചിത്രമൊരുക്കിയത്. സക്കറിയയുടെ നോവല്‍ അതേപോലെ സിനിമയാക്കുകയായിരുന്നില്ല അടൂര്‍ ചെയ്തിരുന്നത്. അവിടെ തൊമ്മി എന്ന അടിയാളന്റെ ജീവിത്തിലൂടെയായിരുന്നു കഥ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ വിധേയന്‍ എക്കാലത്തെയും നല്ലൊരു ചിത്രമായി.

ബഷീറിന്റെ മതിലുകള്‍ എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ അടൂര്‍ ഇതേപോലെ തന്നെ അതിനെ സിനിമയിലേക്കു മാറ്റിയെടുത്തു. മതിലുകളുടെ അപ്പുറത്തെ ലോകത്തെ ശബ്ദത്തില്‍ മാത്രമൊതുക്കി. ആ ശ്ബ്ദം ഇന്നും നമ്മുടെ ചെവിയിലുണ്ട്്. സാഹിത്യസൃഷ്ടികളെ സിനിമയിലേക്കു കൊണ്ടുവരുമ്പോള്‍ അതില്‍ സിനിമയ്ക്കു പറ്റിയ രീതിയില്‍ മാറ്റിയെടുക്കുക എന്നൊരു തന്ത്രമുണ്ട്. അത് ശരിക്കും പാലിക്കാന്‍ സാധിച്ചതായിരുന്നു അടൂരിന്റെ വിജയം.

Praise The Lord

ബഷീറിന്റെ ബാല്യകാലസഖിയും സക്കറിയയുടെ പ്രെയ്ദ് ലോര്‍ഡും ആണ് അടുത്തകാലത്ത് സിനിമയിലേക്കു കൊണ്ടു വന്ന രണ്ടു സാഹിത്യസൃഷ്ടികള്‍. ഈ നാലു ചിത്രത്തിലും നായകന്‍ മമ്മൂട്ടി തന്നെ. പക്ഷേ ബാല്യകാലസഖിയും പ്രെയ്‌സ് ദ് ലോ്ഡും പരാജയപ്പെട്ടുപോകാന്‍ സംവിധായകര്‍ക്ക് ഉള്‍ക്കാഴ്ചയില്ലാതെ പോയതുതന്നെ.

ബാല്യകാലസഖി എല്ലാമലയാളികളും വായിച്ച് ഒരു കൃതിയാണ്. അതിലെ മിക്ക കഥാപാത്രങ്ങളും നമുക്കറിയാം. എന്നാല്‍ പ്രമോദ് പയ്യന്നൂര്‍ അത് സിനിമയാക്കിയപ്പോള്‍ ആ കഥാപാത്രങ്ങളൊക്കെ വിട്ടുപോയി. അതോടെ ആ കൃതിയും സിനിമയും തമ്മില്‍ ബന്ധമില്ലാതായി. മമ്മൂട്ടി എന്ന നടനോടുള്ള സംവിധായകന്റെ ആരാധനയായിരുന്നു ആചിത്രം. ആറു രീതിയില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചതായിരുന്നു സിനിമയുടെ മറ്റൊരു പരാജയം. മജീദിന്റെയും സുഹറയുടെയും പ്രണയം മൂന്നാംകിടമായിപ്പോയി.

ഷിബു ഗംഗാധരനും സംഭവിച്ചത് ഇതേ പാളിച്ചതന്നെ. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ മാറിനിന്നു വേണമായിരുന്നു കൃതിയെ സമീപിക്കേണ്ടത്. എന്നാല്‍ മമ്മൂട്ടി എന്ന നടനു വേണ്ടിയുള്ള ഒരു സിനിമ മാത്രമായിപ്പോയി ഇത്. പാലാ എന്ന സ്ഥലത്തെ റബര്‍ കച്ചവടക്കാരനും അയാളുടെ ജീവിതത്തിലേക്കു വരുന്ന രണ്ടു കമിതാക്കളും മാത്രമായി പോയി സിനിമ. കഥയിലെ രാഷ്ട്രീയ-സാമൂഹിക വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ സംവിധാകനു സാധിച്ചില്ല. ്അതുതന്നെയായിരുന്നു സിനിമയുടെ പരാജയവും.

പരാജയപ്പെട്ടത് 21 ചിത്രങ്ങള്‍പരാജയപ്പെട്ടത് 21 ചിത്രങ്ങള്‍

Next »

« Previous

English summary
Praise The Lord Movie Review, a Family Entertainer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X