twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിവിന്‍റെ പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    By Soorya Chandran
    |

    2015 ലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് സിനിമ ഏതായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്നാണ് തീയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ പിക്കറ്റ് 43 ആയിരിക്കും അത്. തീയേറ്ററുകളില്‍ വന്‍ കയ്യടിയോടെയാണ് ചിത്രം സ്വീകരിക്കപ്പെട്ടിരിക്കുന്നത്.

    പൃഥ്വി രാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 വെറുമൊരു പട്ടാള സിനിമയല്ല. ഇന്ത്യയേയും, പാകിസ്താനേയും ശത്രുക്കളാക്കി മാത്രം അവതരിപ്പിക്കുന്ന പതിവ് ശൈലിയും ചിത്രത്തിനില്ല. ശത്രു രാജ്യങ്ങളിലെ പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ പങ്കിടുന്ന സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43 പറയുന്നത്.

    മികച്ച അഭിപ്രായം

    പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    ആദ്യ ഷോ മുുതല്‍ പിക്കറ്റ് 43 മികച്ച അഭിപ്രായമാണ് നേടുന്നത്. വെറും പട്ടാള സിനിമക്കപ്പുറം കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടും ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ട്.

    മേജര്‍ രവി

    പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    അടുത്തിടെ മേജര്‍ രവി ഉണ്ടാക്കിയ എല്ലാ വിവാദങ്ങളും ഈ സിനിമ കൊണ്ട് ഒരു പക്ഷേ അവസാസിച്ചേക്കും.

    പൃഥ്വിരാജ്

    പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    അടുത്ത കാലത്ത് പൃഥ്വിരാജിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് പിക്കറ്റ് 43 യിലെ ഹരീന്ദരന്‍ എന്ന കഥാപാത്രം.

    ജാവേദ് ജാഫ്രി

    പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    ഹിന്ദി സിനിമ താരം ജാവേദ് ജാഫ്രി ആണ് പാകിസ്താന്‍ പട്ടാളക്കാരനായി എത്തുന്നത്. മികച്ച പ്രകടനാണ് ഇദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്.

    രഞ്ജി പണിക്കര്‍

    പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    സിനിമയുടെ പിന്നണിയില്‍ നിന്ന് ക്യാമറക്ക് മുന്നിലെത്തിയ രഞ്ജി പണിക്കരും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.

    മികച്ച ഛായാഗ്രഹണം

    പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മികച്ച ഒരു ദൃശ്യ വിരുന്ന് കൂടിയാണ് പിക്കറ്റ് 43.

    ഹിന്ദി അല്‍പം പ്രശ്‌നം

    പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    സിനിമയില്‍ പലയിടത്തും ഹിന്ദി സംഭാഷങ്ങളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഇത് ചിലര്‍ക്കെങ്കിലും അല്‍പം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

    മോഹന്‍ ലാലിനോട് എന്തിത്ര സ്‌നേഹം

    പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    മോഹന്‍ ലാലിനോട് മേജര്‍ രവിക്കുള്ള സ്‌നേഹം ലാല്‍ ഇല്ലാത്ത സിനിമയും നന്നായി പ്രകടിപ്പിക്കുന്നത്. ചിലര്‍ക്കെങ്കിലും ഇത് അനാവശ്യമെന്ന് തോന്നിപ്പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

    വിനോദം മാത്രമല്ല

    പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?

    സിനിമ വിനോദത്തിനുള്ള ഒരു ഉപാധിയാണ്. പിക്കറ്റ 43 യും സമാനം തന്നെ. എന്നാല്‍ ചിത്രം മുന്നോട്ട് വക്കുന്ന സ്‌നേഹത്തിന്റെ സന്ദേശം... അത് സാര്‍വ്വലൗകികമാണ്.

    English summary
    Prithviraj's picket 43 first Report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X