» 

നിരൂപണം; കളിമണ്ണിലെ പ്രസവം ഒരു പ്രസവമല്ല

Posted by:

കൊട്ടിഘോഷിച്ച് വിവാദമുണ്ടാക്കിയവരെല്ലാം സിനിമ കണ്ടപ്പോള്‍ അമ്പരന്നുപോയിക്കാണണം. ഇതിനായിരുന്നോ തങ്ങള്‍ ഇത്രയും ബഹളമുണ്ടാക്കിയത് എന്നോര്‍ത്ത്. ബ്ലസിയുടെ വിവാദചിത്രം കളിമണ്ണ് ആദ്യദിവസം തീയറ്ററില്‍ കളിച്ചുതീരുമ്പോള്‍ ആകാശം ഇടിഞ്ഞുവീഴാന്‍ മാത്രമൊന്നും കളിമണ്ണില്‍ ഇല്ല എന്നതാണ് സത്യം. പ്രസവം പ്രസവമായി കാണിക്കുന്നുണ്ട് എന്നതൊഴിച്ചുനിര്‍ത്തിയാല്‍ വലിയ ബഹളങ്ങളൊന്നും ഇല്ലാത്ത ഒരു മികച്ച ചിത്രമാണ് കളിമണ്ണ് എന്ന് പറയാം.

പ്രസവരംഗത്തെ കുറച്ച് സീനുകള്‍ മാറ്റിനിര്‍ത്തിയാല്‍, ശ്വേതാമേനോന്റെ മുഖത്തെ ഭാവവ്യത്യാസങ്ങളാണ് ബ്ലസി എന്ന സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണാം. വിവാദങ്ങളുടെ ചിത്രമല്ല ഇതൊരു സംവിധായകന്റെ ചിത്രമാണ് എന്ന് അടിവരയിട്ട് പറയുന്നുണ്ട് ബ്ലസി കളിമണ്ണിലെ ഓരോ രംഗങ്ങളിലും. എന്ന് കരുതി വിവാദങ്ങളെ കൈവിട്ടുകളഞ്ഞിട്ടൊന്നുമില്ല കേട്ടോ, ഒരോ സമയത്തും കളിമണ്ണിനെക്കുറിച്ചുണ്ടായ വിവാദങ്ങളും പ്രതികരണങ്ങളും മാധ്യമചര്‍ച്ചകളും പടത്തിലുണ്ട്.

കളിമണ്ണിന്റെ ആദ്യപകുതി താരതമ്യേനചലനാത്മകമാണ് എന്ന് പറയേണ്ടിവരും. ശ്വേതാമോനോന്റെ ഐറ്റം ഡാന്‍സ് തന്നെ കാരണം. പാട്ടും ഡാന്‍സുമായി ശ്വേത മേനോന്‍ അരങ്ങുതകര്‍ത്തു എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പാലേരി മാണിക്യത്തിനും ഒഴിമുറിക്കും ശേഷം ശ്വേതയിലെ അഭിനേത്രിക്ക് കിട്ടിയ അവസരം എന്ന് കളിമണ്ണിനെ വിളിക്കാം.

എന്നാല്‍ ബ്ലസി എന്ന സംവിധായകന്റെ കയ്യൊതുക്കവും കഥ പറയാനുള്ള ശേഷിയും അല്‍പം കൂടുതല്‍ മുതലെടുത്ത രണ്ടാം പകുതിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മരണപ്പെട്ട ആളുടെ ബീജം സ്വീകരിച്ച ഒരു പ്രസവം എന്നതായിരിന്നു, പ്രസവരംഗത്തിന്റെ ചിത്രീകരണത്തെക്കാള്‍ ഞെട്ടലുണ്ടാക്കേണ്ടിയിരുന്ന കാര്യം എന്നാണ് ചിത്രം കണ്ടിറങ്ങുമ്പോള്‍ തോന്നുക. ഗര്‍ഭിണിയായ ഒരു സ്ത്രീ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ശരിക്കും വരച്ചുവച്ചിട്ടുണ്ട് പത്മരാജ ശിഷ്യനായ ബ്ലസി ഈ ചിത്രത്തില്‍.

എന്തായാലും ശ്വേതയുടെ പ്രസവം എന്ന ഒറ്റവരിയില്‍ ഒതുക്കേണ്ട ഒരു ചിത്രമല്ല കളിമണ്ണ്. ബ്ലസിയുടെ സംവിധായക മികവിന് ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുള്ളതുകൊണ്ട് പറയുകയല്ല, പ്രണയം പോലുള്ള പഴയ സിനിമകളില്‍ നിന്നും വഴിമാറി നടക്കാന്‍ തയ്യാറായ ഒരു സംവിധായകന്റെ സിനിമയാണ് കളിമണ്ണ്. തന്റെ തന്നെ പഴയ ചിത്രങ്ങളുടെ പ്രേതങ്ങള്‍ വിഴുങ്ങാത്ത ഒരു വ്യത്യസ്ത സിനിമ. പതിവ് പൊടിക്കൈകള്‍ ചേര്‍ത്തിരുന്നെങ്കില്‍ കൂടുതല്‍ രസകരമായി തോന്നുമായിരുന്ന, സാമൂഹിക പ്രസക്തിയുള്ള ഒരു സിനിമയാണ് കളിമണ്ണ്.

കളിമണ്ണ് ദുബായിലും

കളിമണ്ണിന്റെ ദുബായിലെ റിലീസിംഗ് ചടങ്ങില്‍ നിന്നും

സംവിധായകന്റെ സിനിമ

കയ്യൊതുക്കമുള്ള സംവിധായകന്റെ സിനിമയാണ് കളിമണ്ണ്

ശ്വേതയുടെ ഐറ്റം ഡാന്‍സ്

കളിമണ്ണിന്റെ ആദ്യപകുതിയെ കളര്‍ഫുളാക്കുന്നതില്‍ ഐറ്റം ഡാന്‍സിനുള്ള പങ്ക് ചെറുതല്ല.

പ്രസവം രണ്ടാം പകുതിയില്‍

ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് വിവാദമായ പ്രസവരംഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

പ്രസവം ലൈവ്

പ്രസവരംഗം കാണിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സമയത്തും ശ്വേതമേനോന്റെ മുഖഭാവങ്ങളാണ് കാണിക്കുന്നത്.

പ്രസവം മാത്രമല്ല

ശ്വേതയുടെ പ്രസവം എന്ന നിര്‍വചനത്തില്‍ മാത്രം ഒതുക്കേണ്ട ഒരു ചിത്രമല്ല കളിമണ്ണ്

ശ്വേതയ്ക്കും മെച്ചം

പാലേരി മാണിക്യത്തിനും ഒഴിമുറിക്കും ശേഷം ശ്വേതയുടെ അഭിനയമികവിനുള്ള അംഗീകാരം കൂടിയാണ് കളിമണ്ണ്

സാമൂഹികപ്രസക്തം

സാമൂഹിക പ്രസക്തിയുള്ള നിരവധി സന്ദേശങ്ങള്‍ ചിത്രം പങ്കുവെക്കുന്നു

വിവാദങ്ങള്‍

ഷൂട്ടിംഗിന്റെ തുടക്കം മുതല്‍ വിവാദങ്ങളില്‍ മുങ്ങിയ ചിത്രമാണ് കളിമണ്ണ്

See next photo feature article

ചാനല്‍ചര്‍ച്ചകള്‍

ചാനല്‍ചര്‍ച്ചകളിലും മറ്റും കേട്ട വിമര്‍ശനങ്ങളും ബ്ലസി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

Read more about: kalimannu, blessy, movie, review, shwetha menon, delivery, കളിമണ്ണ്, ബ്ലസി, സിനിമ, ശ്വേത മേനോന്‍, പ്രസവം, നിരൂപണം
English summary
Controversial movie Kalimannu gives a different experiance all together in theaters.
Please Wait while comments are loading...

Malayalam Photos

Go to : More Photos