twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: പ്രതികരണ ശേഷി നഷ്ടപ്പെട്ടവര്‍ കാണണം ഈ പെനന്‍സ്

    By Aswini
    |

    നാലാള് കൂടുമ്പോള്‍ വീമ്പ് പറയാന്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ സംസ്‌കാരത്തിന് നിരക്കാത്ത കാഴ്ചകള്‍ കാണുമ്പോഴും ക്രിമിനല്‍ കുറ്റം കാണുമ്പോഴും പ്രതികരിക്കാനുള്ള ധൈര്യം അവരില്‍ പലര്‍ക്കും ഇല്ല എന്നതാണ് സത്യം.

    പ്രതികരണ ശേഷി നഷ്ടപ്പെട്ട അത്തരക്കാര്‍ക്ക് മുന്നിലാണ് പെനന്‍സ് എന്ന ഹ്രസ്വചിത്രമെത്തുന്നത്. ശരത്ത് പയ്യാവൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിയ്ക്കുന്നത് കിരണ്‍ രമേശനാണ്.

     penance-short-film

    സമൂഹത്തിനോട് ഓരോ വ്യക്തിയ്ക്കും ഉത്തരവാദിത്വമുണ്ട്. അത് പ്രകടിപ്പിക്കേണ്ടിടത്ത് പ്രകടിപ്പിക്കണം. അല്ലാതെ പിന്നീട് അതേ കുറിച്ചോര്‍ത്ത് പശ്ചാതാപിച്ച് സ്വയം ശിക്ഷിയ്ക്കുന്നത് കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഇല്ല, നാശമല്ലതെ- എന്നുള്ളൊരു തിരിച്ചറിവ് പെനന്‍സ് കാണുന്നവര്‍ക്ക് ഉണ്ടാകും.

    ആത്മപീഡ എന്നാണ് പെനന്‍സ് എന്ന വാക്കിന്റെ അര്‍ത്ഥം. ഒരു പെണ്‍കുട്ടി ആക്രമിയ്ക്കപ്പെടുന്നത് കണ്ണിന്റെ മുന്നില്‍ കണ്ടിട്ടും പ്രതികരിക്കാതെ നില്‍ക്കുന്നയാള്‍ സ്വയം ഏറ്റെടുക്കുന്ന ശിക്ഷയെ കുറിച്ച് പറയുന്ന ചിത്രത്തിന് ഈ പേര് എന്ത് കൊണ്ടും യോജിക്കുന്നതാണ്.

    കാണുന്നത് യാഥാര്‍ത്ഥ്യമാണെന്ന് തോന്നിപ്പിയ്ക്കുന്ന തരത്തിലുള്ള ടിജോ തോമസിന്റെയും അഭിഷേകിന്റെയും ഛായാഗ്രാഹണ മികവ് പ്രശംസ അര്‍ഹിയ്ക്കുന്നു. സംഭാഷണങ്ങള്‍ അധികമില്ലാത്ത ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ് പ്രേക്ഷകരോട് സംസാരിയ്ക്കുന്നത്. ഫിലിം പേഷ്യന്റ്‌സ് നിര്‍മിച്ച ചിത്രം കാണൂ.

    English summary
    Penance is a 2016 Malayalam Short Film which deals with the social responsibility which a person should posses in the Society.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X