twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: രമണിയേച്ചിയുടെ നാമത്തില്‍, ഇത് കാണാതിരിക്കരുത്

    By Aswini
    |

    ബാവൂട്ടിയുടെ നാമത്തില്‍ പോലെയല്ല, രമണിയേച്ചിയുടെ നാമത്തില്‍...അവതരണ മികവു കൊണ്ടാണ് രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നത്. രമണിയേച്ചിയുടെ പേര് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഒരു പ്രശ്‌നത്തെ ആസ്പദമാക്കിയതാവാം പേരിന്റെ ഔചിത്യം.

    ലിജു തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്ട് പുരുഷന്മാരും ഒരു പാമ്പുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വളരെ റിയലിസ്റ്റിക്കായാണ് ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കിണറിനുള്ളിലെ രംഗങ്ങള്‍. അതിന് ഛായാഗ്രഹകന്‍ ഷാഫിയെ അഭിനന്ദിച്ചേ തീരു.

    ramaniyachiyude-namathil

    കുട്ടി മാര്‍ട്ടിനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതമായാലും (വിനു തോമസ്) എഡിറ്റിങായാലും (ലിജു തോമസ്), മിക്ലിങ് ആയാലും (അരുണ്‍ പ്രകാശ്) ഒന്നിനൊന്ന് മെച്ചം. ഒരു സിനിമയിലെ കഥാപാത്രം അനുഭവിയ്ക്കുന്ന മാനസികാവസ്ഥ പ്രേക്ഷകനുണ്ടാവുക എന്നതാണ് സിനിമയുടെ വിജയം. രമണിയേച്ചിയുടെ നാമത്തില്‍ അതുണ്ട്.

    തമന്‍ ബോധി നിര്‍മിച്ച ചിത്രം ഫെഫ്ക പുരസ്‌കാരം ഉള്‍പ്പടെ 27 ഓളം പുരസ്‌കാരങ്ങള്‍ ഇതുവരെ നേടി കഴിഞ്ഞു. ഈ ഹ്രസ്വ ചിത്രം കണ്ട് ഏതോ യുവ നടന്‍ സംവിധായകന്‍ ലിജു തോമസിന് ഡേറ്റ് നല്‍കിയെന്ന് കേള്‍ക്കുന്നുണ്ട്. ഇനി ചിത്രം കണ്ടു നോക്കൂ... രമണിയേച്ചിയുടെ നാമത്തില്‍ ഇത് കാണാതിരിക്കരുത്...

    English summary
    Review: Ramaniyechi yude Namathil is an Outstanding short Film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X