» 

റോസ്ഗിറ്റാറില്‍ പ്രണയമില്ല, ജീവനും

Posted by:


ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജന്‍ പ്രമോദിന്റെ ഒരു ചിത്രം. അതായിരുന്നു റോസ് ഗിറ്റാറിനാല്‍ എന്നചിത്രം കാണാന്‍ പ്രേരിപ്പിച്ച മുഖ്യ ഘടകം. രഞ്ജന്‍ പ്രമോദ് എന്ന പേര് ഓര്‍ക്കുമ്പോള്‍ ആദ്യമെത്തുന്നത് മീശമാധവന്‍, നരന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ സൂപ്പര്‍ഹിറ്റ്ചിത്രങ്ങള്‍. ഇതിനെല്ലാം തിരക്കഥയെഴുതിയ ആള്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു റോസ് ഗിറ്റാറിനാല്‍.

സംഗീതം ഇത്രയധികം ഉപയോഗിച്ച ചിത്രം അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല. പക്ഷേ ഗിറ്റാറും ഗാനങ്ങളും സംഗീതവും മാത്രം മതിയാകില്ലല്ലോ ഒരു സിനിമയ്ക്ക്. സങ്കടത്തോടെ പറയട്ടെ ഇങ്ങനെയായിരുന്നെങ്കില്‍ രഞ്ജന്‍പ്രമോദ് ചിത്രം ചെയ്യേണ്ടിയിരുന്നില്ല. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി അദ്ദേഹമൊരുക്കിയ ചിത്രം എല്ലാവരെയും നിരാശപ്പെടുത്തി. പ്രണയകഥയാണു പറയുന്നതെങ്കിലും പ്രേക്ഷകനെ ഫീല്‍ ചെയ്യുന്ന രീതിയിലുള്ള ഒരു പ്രണയവും ഈ ചിത്രത്തിലില്ല. താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമാണിതെന്നാണ് രഞ്ജന്‍ പ്രമോദ് പറഞ്ഞിരിക്കുന്നത്. എങ്കില്‍ പറയട്ടെ, ഇത്തരം പ്രണയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ല.

പറഞ്ഞു കാലഹരണപ്പെട്ട പ്രമേയം തന്നെയല്ലേ ഇതിലുമുള്ളത്. ത്രികോണ പ്രണയം. അതില്‍ ഒരാള്‍ ഒടുവില്‍ മറ്റൊരാള്‍ക്കായി പ്രണയിനിയെ ഒഴിഞ്ഞുകൊടുക്കുന്നു. സിനിമ തുടങ്ങിയ കാലം മുതല്‍ക്കേ പറയുന്ന കഥയാണിത്. എന്നാല്‍ വ്യത്യസ്തമായി പറയാന്‍ ഒരു ശ്രമവും സംവിധായകന്‍ നടത്തുന്നില്ല. മനു, റിച്ചാര്‍ഡ്, ആത്മീയ എന്നീ യുവതാരങ്ങളെ നായകരാക്കി ഇങ്ങനെയൊരു ചിത്രമൊരുക്കാന്‍ എന്താണു സംവിധായകനെ പ്രേരിപ്പിച്ചതെന്നു മനസ്സിലാകുന്നില്ല.

ഡിസംബറിലെ 28 ദിവസങ്ങള്‍ക്കൊണ്ട് പറയുന്ന കഥ. ന്യൂ ഇയര്‍ ആഘോഷമാണ് ഇതിലെ പ്രധാന സംഭവം. ന്യൂ ഇയര്‍ എല്ലാവരും ആഘോഷിക്കും. എന്നാല്‍ ന്യൂ ആഘോഷം ജീവിതത്തിലെ പ്രധാന സംഭവമായി നമ്മുടെ യുവ തലമുറ കാണുന്നുണ്ടോ. അവര്‍ക്ക് ജീവിതം എന്നും ആഘോഷമാണ്. മിക്ക യുവാക്കളും അല്ലലില്ലാതെയാണ് ജീവിക്കുന്നത്. പിന്നെ ഇങ്ങനയൊരു ആഘോഷത്തിനായി ന്യൂഇയറിനു പ്രാധാന്യം കൊടുത്ത സംവിധായകന്‍ ഏതു കാലഘട്ടത്തിലാണു ജീവിക്കുന്നതെന്നു മനസ്സിലാകുന്നില്ല.

മുടി നീട്ടി, ലോ വേസ്റ്റ് ജീന്‍സിട്ട്, ഗിറ്റാറും പിടിച്ച് നടക്കുന്നവരെല്ലാം യുവാക്കളുടെ പ്രതിനിധിയാകുമോ.. അത്തരം ബാലിശമായ കാഴ്ചപ്പാടുമായിട്ടാണ് സംവിധായകന്‍ നടക്കുന്നതെന്നു മനസ്സിലാകും. ഓരോ അഞ്ചുമിനിറ്റിലും ഗാനങ്ങളായിരുന്നിട്ടും ഒറ്റ ഗാനം പോലും പ്രേക്ഷകന്റെ മനസ്സില്‍ സ്ഥാനം പിടിക്കുന്നില്ല. എല്ലാം ഒരുപോലെ. സംവിധായന്‍ രഞ്ജന്‍ പ്രമോദിനോട് ഒരപേക്ഷ- ഞങ്ങള്‍ക്ക് സിനിമ ആസ്വദിക്കാനുള്ളതാണ്. അച്ചുവിന്റെ അമ്മ, നരേന്‍, മനസ്സിനക്കരെ, മീശമാധവന്‍ എന്നിവ പോലുള്ള ചിത്രങ്ങളാണ് ഞങ്ങള്‍ക്കിഷ്ടം. അല്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന ചിത്രങ്ങളല്ല.

English summary
Ranjan Pramod Rose Guitarinaal , quite unlike his previous fils, comes out with a story line which is very much releavant in to day's fast paced life. Read Review
Please Wait while comments are loading...

Malayalam Photos

Go to : More Photos