» 

ആത്മീയയും റിച്ചാര്‍ഡും: പ്രതീക്ഷ നല്‍കുന്ന യുവനിര

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

മലയാള സിനിമയ്ക്കു ലഭിച്ച രണ്ടു പുതുമുഖ താരങ്ങളാണിവര്‍. റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രം നല്ല അഭിപ്രായം നേടിയില്ലെങ്കിലും ഈ പുതുമുഖങ്ങളും കുടെയുള്ള മനുവും ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്. മനുവിന്റെ മൂന്നാമത്തെ ചിത്രമാണിത്. ജോഷി സംവിധാനം ചെയ്ത ടൂര്‍ണമെന്റിലൂടെയാണ് മനു സിനിമയില്‍ എത്തുന്നത്. അതിനു ശേഷം ഫ്രൈഡേ എന്ന ചിത്രത്തില്‍ നായകതുല്യ വേഷം ചെയ്തു. ചിത്രത്തില്‍ ഒടുവില്‍ ദുരന്തമേറ്റുവാങ്ങേണ്ടിവന്ന മനുവിന്റെ കഥാപാത്രത്തിനാണ് ഫഹദ് ഫാസിലിന്റെ ഓട്ടോ ഡ്രൈവറേക്കാള്‍ കയ്യടി കിട്ടിയത്.

ബാങ്ക് ഉദ്യോഗസ്ഥനായ അപ്പുവാണ് ഈ സിനിമയില്‍ മനു. കാമുകനു വേണ്ട എല്ലാ ചേഷ്ടകളും മനു നന്നായി പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ ഇടയ്ക്കു കാണിക്കുന്ന വില്ലത്തരത്തില്‍ പാളിപോകുന്നു. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മനു തന്നെയാണു നായകന്‍. മങ്കീസ് വിത്ത് ബാഗ് ഓഫ് നീലച്ചടയന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഹൗമനി കിലോമീറ്റേഴ്‌സ് ഫ്രം മിയാമി ബീച്ച് ടു വാഷിങ്ടണ്‍ ഡിസി എന്നതാണ് മറ്റൊരു ചിത്രം.

ആത്മീയയും റിച്ചാര്‍ഡും  മനുവും തിളങ്ങി

പരസ്യ ചിത്രത്തിലൂടെയാണ് റിച്ചാര്‍ഡ് സിനിമയില്‍ എത്തുന്നത്. എപ്പോളും പുഞ്ചിരിക്കുന്ന മുഖമാണ് ശ്യാമിനെ അവതരിപ്പിച്ച റിച്ചാര്‍ഡിന്റെ പ്‌ളസ് പോയിന്റ്. ലണ്ടനില്‍ നിന്ന് എല്‍എല്‍ബി കഴിഞ്ഞാണ് റിച്ചാര്‍ഡ് വരുന്നത്. തമിഴില്‍ പേരെടുത്ത ശേഷമാണ് ആത്മീയ മലയാളത്തില്‍ നായികയാകുന്നത്. വെള്ളത്തൂവല്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം മുന്‍പ് ചെയ്തിരുന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. മനംകൊത്തി പറവൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു. അവിടെ സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം. രണ്ടുകാമുകന്‍മാര്‍ക്കിടയില്‍ കിടന്നു വിഷമിക്കുന്ന താരയായി ആത്മീയ നന്നായി ചെയ്തു എന്നു പറയാം.

യുവനടന്‍ രജത് മേനോന്‍, ജഗദീഷ്,് ജോയ് മാത്യു, താരാ കല്യാണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍. അച്ഛന്‍ വേഷത്തില്‍ ജഗദീഷ് ശ്രദ്ധേയനായിട്ടുണ്ട്. ഭാര്യ മറ്റൊരുത്തനൊപ്പം പോയിട്ടും അവളെ സ്‌നേഹിച്ചുകഴിയുന്ന അന്‍പതുകാരനായിട്ടാണ് ജഗദീഷ്. അപ്പുവിന്റെ അച്ഛനായ കോളജ് പ്രഫസറാണ് ജോയ്മാത്യു. അവന്റെ അമ്മയായി താരയും. മൂന്നു യുവതാരങ്ങള്‍ക്കു തന്നെയാണു ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. മൂന്നുപേരും മലയാളത്തില്‍ തിരക്കുള്ളവരാകുമെന്നതില്‍ സംശയമൊന്നും വേണ്ട.

Read more about: rose guitarinaal, ranjan pramod, shahabaz aman, song, റോസ് ഗിത്താറിനാല്‍, രഞ്ജന്‍ പ്രമോദ്, ഷഹബാസ് അമന്‍, ഗാനം
English summary
Ranjan Pramod Rose Guitarinaal , quite unlike his previous fils, comes out with a story line which is very much releavant in to day's fast paced life. Read Review.

Malayalam Photos

Go to : More Photos