» 

സംവിധാനം രഞ്ജനു പറ്റിയ പണിയല്ല

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

രഞ്ജന്‍ പ്രമോദ് എന്നാല്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകള്‍ക്കു മാത്രം തിരക്കഥയെഴുതിയ വയനാട്ടുകാരനായിരുന്നു. പരസ്യരംഗത്തുനിന്ന് സിനിമയിലേക്കുള്ള കടന്നുവരവന് രണ്ടാംഭാവം എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയായിരുന്നു. സുരേഷ്‌ഗോപി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തിന്റെ കഥ ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമയുടെ മന്ദിപ്പ് എല്ലാറ്റിനെയും ബാധിച്ചു. എന്നാല്‍ പിന്നീട് വന്നത് മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റോടെയായിരുന്നു.

മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ. ലാല്‍ജോസ്, ദിലീപ്, രഞ്ജന്‍ പ്രമോദ്, കാവ്യാ മാധവന്‍ എന്നിവരുടെയെല്ലാംജീവിതം മാറ്റിമറിച്ച ചിത്രമായിരുന്നു അത്. തുടര്‍ന്ന് മനസ്സിനക്കരെ, നരന്‍, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങള്‍. എല്ലാം ഒന്നിനൊന്നു വ്യത്യസ്തവും ഗംഭീരവും. നരന്‍ രഞ്ജന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു. രഞ്ജന്റെ കഴിവു കണ്ട് മോഹന്‍ലാല്‍ സംവിധാനം ചെയ്യാനുള്ള ധൈര്യം നല്‍കി. അങ്ങനെയാണ് ഫോട്ടോഗ്രഫര്‍ എന്ന ചിത്രം പിറക്കുന്നത്.

സംവിധാനം രഞ്ജനു പറ്റിയ പണിയല്ല

പക്ഷേ ബോക്‌സ് ഓഫിസില്‍ തലകുത്തി വീണ ചിത്രം രഞ്ജന്റെ ജീവിതവും തലകീഴാക്കി. ആറുവര്‍ഷം മുന്‍പ് തിയറ്ററിലെത്തിയ ചിത്രം വന്‍പരാജയമായിരുന്നു. ലാല്‍ ഇരട്ടവേഷം ചെയ്ത ചിത്രം മുത്തങ്ങയിലെ ആദിവാസി വേട്ടയായിരുന്നു പ്രമേയമാക്കിയിരുന്നത്. അതിലെ ബാലതാരമായി അഭിനയിച്ച ആദിവാസി പയ്യന് അക്കൊല്ലത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.
ചിത്രം തകര്‍ന്നതോടെ രഞ്ജന്‍ നിശബ്ദനായി. പിന്നീട് തിരിച്ചുവരുന്നത് ഇപ്പോഴാണ്.

മുമ്പ് ലോഹിതദാസിനെക്കുറിച്ചൊരു കാര്യം പറയാറുണ്ട്. നന്നായി തിരക്കഥയെഴുതാന്‍ അറിയുന്ന ലോഹിക്ക് സംവിധാനം ശരിയാകില്ലെന്ന്. ലോഹി സംവിധാനം ചെയ്ത ചില ചിത്രങ്ങള്‍ മറ്റുള്ളവര്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എത്രയോ നന്നാകുമായിരുന്നു എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. അത് ശരിയായിരുന്നുതാനും. അതുതന്നെയാണ് രഞ്ജന്റെ കാര്യത്തിലും. സംവിധാനം രഞ്ജനു പറഞ്ഞ പണിയല്ല. അതാണ് രണ്ടു ചിത്രങ്ങളും തെളിയിച്ചത്.

തിരക്കഥയുടെ ബലമില്ലായ്മയാണ് റോസ് ഗിറ്റാറിനാല്‍ എന്നതിനെ ബാധിച്ചത്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഒന്നുമില്ലാത്ത ചിത്രം. പ്രണയമാണ് വിഷയമെങ്കിലും ആ പ്രണയത്തിനുപോലും ഒരുറപ്പില്ല. എന്തിനായിരുന്നു ഇത്തരമൊരു ചിത്രം എന്ന് ഇനിയും വ്യക്തമാകുന്നില്ല. രഞ്ജനും ഷഹബാസ് അമനും ചേര്‍ന്നെഴുതിയ നിരവധി ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. സംഗീതം നല്‍കിയിരിക്കുന്നതും ഷഹബാസ് തന്നെ. ഒറ്റ ഗാനം പോലം ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് എടുത്തുപറയേണ്ടത്. മൂങ്ങാ മൂങ്ങാ എന്നു തുടങ്ങുന്ന ഗാനം രഞ്ജന്‍ തന്നെയാണു പാടിയിരിക്കുന്നതും. സിനിമയില്‍ ഈ ഗാനം എവിടെയും ഏശുന്നുമില്ല. എട്ടുഗാനങ്ങളില്‍ ഒരെണ്ണമെങ്കിലും നന്നായിരുന്നെങ്കില്‍ എന്നാശിച്ചുപോകും നാം

മലയാള സിനിമ കൂടുതല്‍ യുവത്വമായി എന്നതു ശരിതന്നെ. അത്തരമൊരു സാഹചര്യത്തില്‍ താനും അങ്ങനെയാണു ചിന്തിക്കുന്നതെന്നു കാണിക്കാന്‍ വേണ്ടിയായിരിക്കും രഞ്ജന്‍ ഇങ്ങനെയൊരു ചിത്രം ചെയ്തത്. തുറന്നുപറയാം- പരമബോറാണ് ചിത്രം.

Read more about: rose guitarinaal, ranjan pramod, shahabaz aman, song, റോസ് ഗിത്താറിനാല്‍, രഞ്ജന്‍ പ്രമോദ്, ഷഹബാസ് അമന്‍, ഗാനം
English summary
Ranjan Pramod Rose Guitarinaal , quite unlike his previous fils, comes out with a story line which is very much releavant in to day's fast paced life. Read Review.

Malayalam Photos

Go to : More Photos