twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോഷിക്ക് എന്തുപറ്റി?

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/review/salaam-kashmir-movie-review-2-118198.html">« Previous</a>

    എന്നാലും സംവിധായകന്‍ ജോഷിക്ക് എന്തുപറ്റി? പുതിയ ചിത്രമായ സലാം കാശ്മീര്‍ കണ്ടവര്‍ ആദ്യം ചോദിക്കുന്നതിതാണ്. ഇത്രയും മോശപ്പെട്ടൊരു ചിത്രം അടുത്തകാലത്തെങ്ങും അദ്ദേഹം ചെയ്തിട്ടില്ല. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിനു ശേഷം ജോഷി ചെയ്ത രണ്ടു ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. മോഹന്‍ലാല്‍ നായകനായ ലോക്പാല്‍, ഇപ്പോള്‍ സലാം കാശ്മീര്‍. സുരേഷ്‌ഗോപിയും ജയറാമും ഏറെക്കാലത്തിനു ശേഷം ഒന്നിച്ച ഈ ചിത്രം കണ്ടിറങ്ങുന്നവര്‍ക്കു കൂവാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയാണ്.

    നാടകത്തെയും വെല്ലുന്ന നാടകീയതും മോശം സംഭാഷങ്ങളുമെല്ലാം ചേര്‍ന്ന് നശിപ്പിച്ചത് ജോഷി എന്ന ഹിറ്റ് സംവിധായകന്റെ പേരാണ്. ഏറെക്കാലം പിണക്കത്തിലായിരുന്ന സുരേഷ്‌ഗോപിയും ജയറാമും ഒന്നിച്ചത് ഈ ചിത്രത്തിനു വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ അതിലും സങ്കടം തോന്നും. ഇതിലും ഭേദം അവര്‍ ഒന്നിക്കാതിരിക്കുന്നതായിരുന്നു. മഹാ സുബൈര്‍ എന്ന നിര്‍മാതാവിന്റെ കോടികള്‍ വെള്ളത്തിലായി എന്നതിലുപരി പ്രേക്ഷകന് ഒന്നും നല്‍കാത്തൊരു ചിത്രമായിപ്പോയി സലാം കാശ്മീര്‍.

    Salaam Kashmir

    നായര്‍ സാബ് എന്നൊരു ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പ് ജോഷി സംവിധാനം ചെയ്തിരുന്നു. കശ്മീര്‍ പശ്ചാത്തലത്തില്‍ ഇറങ്ങിയ ഏറ്റവും മനോഹരമായൊരു പട്ടാളചിത്രം. അതിനു ശേഷം മേജര്‍ രവിക്കു പോലും ഇത്രയും നല്ലൊരു പട്ടാളചിത്രം ചെയ്യാന്‍ പറ്റിയിട്ടില്ല. എന്നാല്‍ ആ ജോഷി തന്നെയാണല്ലോ സലാം കാശ്മീര്‍ എന്നൊരു ചിത്രം പടച്ചുവിട്ടത് എന്നോര്‍ക്കുമ്പോള്‍ കൂടുതലൊന്നും പറയാന്‍ തോന്നില്ല.

    മലയാള സിനിമ മാറിയ കാര്യമൊന്നും കഴിഞ്ഞവര്‍ഷം ജോഷി അറിഞ്ഞുകാണില്ല. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ വന്‍ വിജയത്തോടെ കുടുംബപ്രേക്ഷകര്‍ തിയറ്ററിലേക്കു തിരിച്ചുവന്ന സമയമാണ്. എന്നാല്‍ ഏതു ചിത്രത്തെയും വിമര്‍ശന ബുദ്ധിയോടെ മാത്രമേ ഇപ്പോള്‍ മലയാളി സമീപിക്കാറുള്ളൂ. ദൃശ്യം എന്ന ചിത്രത്തില്‍ പോലുമുള്ള ചെറിയ പാളിച്ച അവര്‍ കണ്ടെത്തിക്കഴിഞ്ഞു.

    കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തു നിന്ന് പോത്തിന്‍കുട്ടിയുടെ മൃതദേഹമാണ് പൊലീസിന് കണ്ടെടുക്കാന്‍ കഴിയുന്നത്. ആ രാത്രി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകന് ഈ പോത്തിന്‍കുട്ടിയുടെ മൃതദേഹം എവിടെ നിന്നുകി്ട്ടി എന്നു ചിത്രത്തില്‍ കാണിക്കുന്നില്ല. കൊല്ലപ്പെടും മുന്‍പ് യുവാവ് ലാലിന്റെ വീട്ടിലേക്കു വരുന്നത് കുടയും ചൂടിയാണ്. എന്നാല്‍ കൊല്ലപ്പെട്ട ശേഷം ആ കുട എവിടെപ്പോയി എന്ന് കാണിക്കുന്നില്ല.

    ഇത്രയും നിസ്സാരമായ തെറ്റുപോലും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്ന സമയമാണിത്. അവിടെയാണ് ഓട്ടപ്പാത്രം പോലെയുള്ള തിരക്കഥയുമായി ജോഷി വരുന്നത്. ഈ സിനിമ ചെയ്യുന്നതിനു മുന്‍പ് ആ തിരക്കഥ രണ്ടുതവണ അദ്ദേഹം വായിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ലായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. എല്ലാറ്റിനും ഒരു വിധിയുണ്ടല്ലോ...

    തകര്‍ന്നത് സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയുംസ്വപ്നം

    <ul id="pagination-digg"><li class="previous"><a href="/movies/review/salaam-kashmir-movie-review-2-118198.html">« Previous</a>

    English summary
    Veteran director Joshiy's multi-starrer Salaam Kashmir with Jayaram, Suresh Gopi in the lead roles is one of the best crap movies released in recent times.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X