twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞു

    By Nirmal Balakrishnan
    |

    മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധയോടെ ചിത്രങ്ങള്‍ ചെയ്യുന്നത് യുവതാരങ്ങളാണ്. സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ശരാരിയില്‍ ഒതുങ്ങുമ്പോള്‍ പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവരുടെ ചിത്രങ്ങള്‍ കാണാനാണ് യുവാക്കള്‍ ഇഷ ്ടപ്പെടുന്നത്. ദിലീപിനെ ശരിക്കും സ്‌നേഹിച്ചിരുന്ന കുടുംബപ്രേക്ഷകരും ഇപ്പോള്‍ രണ്ടുവട്ടം ആലോചിക്കുന്നസ്ഥിതിയിലെത്തി.

    ഓണചിത്രങ്ങളെടുക്കുമ്പോള്‍ അവയുടെ നിലവാരം നോക്കുമ്പോള്‍ ഒന്നും നല്ലതെന്നു പറയാനില്ല. ഭേദപ്പെട്ട ചിത്രമായി പറയാവുന്നത് അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സപ്തമശ്രീ തസ്‌കര എന്ന ചിത്രമാണ്. പൃഥ്വിരാജ്, ആസിഫ് അലി എന്നീ താരങ്ങളുടെ സാന്നിധ്യവും കഥപറച്ചിലിന്റെ പുതുമയുമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ചിത്രങ്ങള്‍ ശരാശരിയില്‍ മാത്രമൊതുങ്ങുന്നതാണ്. ആദ്യമെത്തിയ ലാല്‍ ചിത്രമായ പെരുച്ചാഴി ആദ്യദിവസം തന്നെ മണ്ണിലേക്കു തന്നെ തിരിച്ചുപോകേണ്ടി വന്നു. പിന്നാലെ വന്ന മമ്മൂട്ടി ചിത്രമായ രാജാധിരാജ ആദ്യപകുതി കയ്യടി നേടിയപ്പോള്‍ രണ്ടാംപകുതി നിലവാരത്തകര്‍ച്ചയിലായി. ദിലിപീന്റെ വില്ലാളിവീരന്‍ അടുത്തിടെ റിലീസ് ചെയ്ത മോശം ദിലീപ് ചിത്രമെന്ന ചീത്തപേരുമുണ്ടാക്കി. സിനിമയില്‍ പുതുമ കൊണ്ടുവരാന്‍ ഇവര്‍ക്കാകുന്നില്ല എന്നതാണ് അതിനുകാരണം.

    asif-prithvi

    അതേസമയം സപ്തമശ്രീ നല്ലപേരുണ്ടാക്കിയത് ഗുണം ചെയ്തത് പൃഥ്വിക്കും ആസിഫിനുമാണ്. പൃഥ്വിരാജ് മുഴുനീളം നിറഞ്ഞുനില്‍ക്കുന്ന ചിത്രമല്ല ഇത്. എന്നിട്ടും പൃഥ്വി അതിന്റെ നിര്‍മാണവും പ്രധാനകഥാപാത്രവും ഏറ്റെടുത്തു. കൂടെയുള്ള ആറുപേര്‍ക്കുള്ള പ്രാധാന്യമേ പൃഥ്വിക്കുമുള്ളൂ. എന്നാല്‍ മലയാളത്തിലെ പ്രതീക്ഷയുള്ള സംവിധായകന്റെ നല്ലൊരു ചിത്രത്തിനു സഹകരിക്കാന്‍ കഴിഞ്ഞു എന്നതാണ് പൃഥ്വി കണക്കാക്കിയത്. അത് അയാള്‍ക്കു ഗുണവും ചെയ്തു.

    പൃഥ്വിയുടെ ടമാര് പടാര്‍, ഫഹദിന്റെ മണിരത്‌നം, ദുല്‍ക്കറിന്റെ ഞാന്‍, നിവിന്‍ പോളിയുടെ മിലി എന്നിവയാണു ഇനി റിലീസ് ചെയ്യാനുള്ള പുതിയ ചിത്രങ്ങള്‍. തീര്‍ച്ചയായും യുവപ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കഥയായിരിക്കും മൂന്നിന്റെയും. ഈ ചിത്രങ്ങളെല്ലാം വിജയം നേടുന്നതോടെ മലയാള സിനിമ ഈയുവാക്കളുടെ കൈകളിലേക്കു നീങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

    അടുത്ത പേജ്

    പ്രതീക്ഷയുള്ള മൊട്ടത്തലയന്‍പ്രതീക്ഷയുള്ള മൊട്ടത്തലയന്‍

    English summary
    Sapthamashree Thaskaraha is the second movie directed by Anil Radharishnan after the successful film 24 North Katham. The movie is a comedy entertainer intertwined with suspense and adventure. The film has a rich cast including Prithviraj, Nedumudi Venu, Asif Ali and the like. Joy Mathew, Sanusha and Reena Mathews also play significant roles in the movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X