twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതീക്ഷയുള്ള മൊട്ടത്തലയന്‍

    By Nirmal Balakrishnan
    |

    പേരു നല്‍കുന്നൊരു പുതുമയാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത്. 24 കാതം എറണാകുളം നോര്‍ത്ത് എന്ന ചിത്രത്തിന്റെ പേരു കണ്ടപ്പോള്‍ ത ന്നെ ആദ്യമൊന്നു സംശയിച്ചിരുന്നു, ഇതെന്തു പേരെന്ന്. എന്നാല്‍ ചിത്രം കണ്ടതോടെ ഈ സംവിധായകനെ മലയാളി തിരിച്ചറിഞ്ഞു. അതുവരെ ഇങ്ങനെയൊരാളെക്കുറിച്ചു കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. മൊട്ടയടിച്ച തലയ്ക്കുള്ളില്‍ വല്ലതും ഉണ്ടെന്ന് അദ്ദേഹം തെളിയിച്ചു. നായകനായ ഫഹദ് ഫാസിലിന് അവാര്‍ഡ് ലഭിക്കാനും ഈ ചിത്രം ഇടയാക്കി. മലയാളത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുകയും ചെയ്തു.

    രണ്ടാം ചിത്രമായ സപ്തമശ്രീ തസ്‌കരഹ എന്ന ചിത്രവും പേരുകൊണ്ടാണ് ആദ്യം ശ്രദ്ധേയമായത്. ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍ എന്നു കേള്‍ക്കുന്നതിലും സുഖമുണ്ട് സപ്തമശ്രീ തസ്‌കരഹ എന്നു കേള്‍ക്കുമ്പോള്‍. അതുതന്നെയാണ് എല്ലാവരെയും ആകര്‍ഷിച്ചത്. രണ്ടാമത്തെ ചിത്രത്തിലും അദ്ദേഹം പ്രതീക്ഷ നശിപ്പിച്ചില്ല. പൊതുവെ സിനിമയില്‍ കാണുന്നൊരു പ്രത്യേകത ആദ്യ ചിത്രം ഗംഭീരമാക്കുന്നവര്‍ രണ്ടാം ചിത്രത്തില്‍ തകര്‍ന്നു വീഴുന്നതായിരിക്കും. എന്നാല്‍ ഇവിടെ അതുണ്ടായില്ല. ആദ്യചിത്രത്തോളം പോരില്ലെങ്കിലും മോശമായി എന്നു കേള്‍ക്കാന്‍ ഇടവരുത്തിയില്ല.

    anil-radhakrishna-menon

    ഈ സിനിമയില്‍ താരങ്ങളല്ല നായകര്‍. കഥയാണ്. വളരെ ചെറിയൊരു കഥ, പുതുമയെന്നു പറയാന്‍ ഒന്നുമില്ലെങ്കിലും അവതരണത്തിലെ വ്യത്യസ്തതകൊണ്ട് നന്നാക്കാന്‍ സംവിധായകനു സാധിച്ചു. കഥയും തിരക്കഥയും അദ്ദേഹത്തിന്റെതു തന്നെയാണ്.

    തൃശൂര്‍ ഭാഷയുടെ ഗംഭീര ഉപയോഗമാണ് സിനിമയെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. ചെമ്പന്‍ വിനോദ് എന്ന നടന്റെ കോമഡിയാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ചെറിയ ചെറിയ താരങ്ങളെ നന്നായി ഉപയോഗിക്കാന്‍ സംവിധായകനു സാധിച്ചു. മലയാളം ഇനിയും നല്ല ചിത്രങ്ങള്‍ ഇദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട്.

    <strong>ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍</strong>ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍

    English summary
    Sapthamashree Thaskaraha is the second movie directed by Anil Radharishnan after the successful film 24 North Katham.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X