twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്നാമിടം നിരൂപണം: ഒരു സ്ത്രീയുടെ ശക്തി എന്താണ്? കാണൂ

    By Aswathi
    |

    ഒരു പുരുഷന്റെ ബലഹീനതയും ശക്തിയും സ്ത്രീയാണെന്ന് പറയുന്നത് പോലെ തന്നെയാണ് സ്ത്രീകള്‍ക്കും. ശക്തിയും ബലഹീനതയും പുരുഷനാണ്. പക്ഷെ വികാര ജീവികളായ സ്ത്രീകള്‍ക്ക് ശക്തി പകരുന്ന മറ്റൊന്നുണ്ട്. ആ ശക്തി എന്താണെന്നതാണ് മൂന്നാമിടം എന്ന ഹ്രസ്വ ചിത്രത്തില്‍ പറയുന്നത്.

    ജയസൂര്യ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് ആന്റണി സോണിയാണ്. ആര്‍ജെ ഷാനാണ് ചിത്രത്തിന് വേണ്ടി തിരകഥയൊരുക്കിയത്. രചന നാരായണന്‍ കുട്ടിയും ഷാനും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തിന് സംഗീതമൊരുക്കിയത് എബി ടോം സിരിയക് ആണ്.

    moonnamidam

    പ്രേമത്തിലും കാമത്തിലുമുള്ള സംഘര്‍ഷത്തെ ഒരു പെണ്ണും ആണും എങ്ങിനെ സമീപിയ്ക്കുന്നു എന്നതാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. ഏതൊരു വ്യക്തിയ്ക്കും ഒരു മൂന്നാമിടം ഉണ്ട്. പുരുഷനും സ്ത്രീയും അതെങ്ങനെ കണ്ടെത്തുന്നു. അവരതിനെ എങ്ങനെ സമീപിയ്ക്കുന്നു എന്നതാണ് കഥാപശ്ചാത്തലം.

    ഒടുവില്‍ വികാരങ്ങളില്‍ കീഴ്‌പ്പെട്ടു പോകുന്ന സ്ത്രീയുടെ ശക്തി എന്താണെന്ന് ഉത്തരത്തിലെത്തുമ്പോള്‍ ഒരു ചെറിയ ഹൗ ഓള്‍ഡ് ആര്‍ യു പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്‌തേക്കാം. വേണമെന്ന് ആഗ്രഹിയ്ക്കുന്നത് വേണ്ടെന്ന് പറയുന്നിടത്താണ് ഒരു സ്ത്രീയുടെ ശക്തി എന്ന് പറഞ്ഞുകൊണ്ട് ചിത്രം തീരുന്നു. ഈ മനോഹരമായ ഹ്രസ്വ ചിത്രം ഒന്ന് കണ്ടു നോക്കൂ,

    English summary
    Moonanmidam explores those 10 minutes of conversation between two strangers in love who meet for the first time in a room. The film actively speaks about the conflict of how both men and women treat love and lust.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X