» 

ശ്യംഗാരം അധികമായി 'ശ്യംഗാരവേലന്‍' നിരാശപ്പെടുത്തി

Posted by:

കൊട്ടിഘോഷിച്ച് ഓണക്കാലത്ത് എത്തിയ ദിലീപ് ചിത്രം ശൃംഗാരവേലന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി. മറ്റ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വൃത്യസ്തമായി ശ്യംഗാരവേലന് പ്രേക്ഷകരെ ചിരിപ്പിയ്ക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെയാണ് നിരാശയ്ക്ക് കാരണം. ദിലീപ്, ലാല്‍, ഷാജോണ്‍, ബാബുരാജ് കൂട്ടുകെട്ട് തകര്‍ത്ത് ശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ചിത്രം പ്രതീക്ഷിച്ചത്ര മേല്‍കൈ നേടിയില്ല.

പലയിടത്തും കോമഡി ഏശിയില്ലെന്ന് മത്രമല്ല ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ദിലീപ് ചിത്രങ്ങളില്‍ കാണുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തമാശകള്‍ ചിത്രത്തിലും ഉണ്ടായിരുന്നു. ചിത്രത്തിന്റെ കുറ്റങ്ങള്‍ നിരത്തുന്നതിനിടയിലും ഒരു ശരാശരി പ്രേക്ഷകനെ രസിപ്പിയ്ക്കാന്‍ ശ്യംഗാരവേലന് കഴിഞ്ഞു. അമിത പ്രതീക്ഷയുമായി സിനിമ കാണാന്‍ പോകണ്ടെന്ന് മാത്രം

നെയത്തുകാരനായ അച്ഛന്റെ( ബാബു നമ്പൂതിരി) മകനായി ജനിയ്ക്കുന്ന കണ്ണന്‍ (ദിലീപ്) അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഫാഷന്‍ ഡിഡെനൈിംഗ് കോഴ്‌സ് പഠിയ്ക്കുന്നു. പെട്ടന്ന് പണക്കാരനാവാണമെന്ന് മോഹിയ്ക്കുന്ന കണ്ണന്‍ അതിന് ശ്രമിയ്ക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നു. വേദികയാണ് ചിത്രത്തിലെ നായിക. ശ്യംഗാര വേലനിലെ ചില രംഗങ്ങള്‍ ഇതാ

ദിലീപും ലാലും ഷാജോണും പിന്നെ രാധാസും

ദിലീപ്, ഷാജോണ്‍, ബാബുരാജ്, ലാല്‍ കൂട്ട് കെട്ടില്‍ ഒരു ചിത്രമെന്നാല്‍ പിന്നെ പ്രേക്ഷകര്‍ക്ക് ചിരിയടക്കാന്‍ സമയമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ. നിലവാരമില്ലാത്ത തമാശകളില്‍ ശൃംഗാരവേലന്‍ മുങ്ങിപ്പോയി എന്നാണ് വിലയിരുത്തലുകള്‍

ദിലീപ്-വേദിക

ഒപ്പം അഭിനയിക്കുന്ന നായികമാരുമായി നല്ല പൊരുത്തമുള്ള നടനാണ് ദിലീപ്. ദിലീപ് വേദിക കെമിസ്ട്രിയും പ്രണയും ചിത്രത്തില്‍ ശ്രദ്ധേയമായി.

ശ്യംഗാര വേലന്‍ തന്നെ

റൊമാന്റിക് കോമഡി ചിത്രമായ ശ്യംഗാര വേലനില്‍ ഒരൊറ്റ സംഘട്ടന രംഗം മാത്രമേയുള്ളൂ

ദ്വയാര്‍ത്ഥ പ്രയോഗം

ദിലീപിന്റെ മായാമോഹിനി എന്ന ചിത്രത്തെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു ദ്വയാര്‍ത്ഥ കോമഡി പ്രയോഗം

ദിലീപ്

ശൃംഗാര വേലനില്‍ തന്റെ കഥാപാത്രത്തെ കുറ്റമറ്റ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ ദിലീപ് പരമാവധി ശ്രമിച്ചിട്ടുണ്ട്. കാര്യസ്ഥനിലെ ദിലീപിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിയ്ക്കുന്നതാണ് ശൃംഗാരവേലനിലെ കണ്ണന്‍ എന്ന കഥാപാത്രവും.

ലാല്‍

ചിത്രത്തില്‍ ലാലിന്റെ അഭിനയം എടുത്ത് പറയപ്പെടേണ്ടതാണ്.

ഷാജോണും ബാബുരാജും

ഷാജോണ്‍-ദിലീപ് കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. സാള്‍ട്ട് ആന്റ് പെപ്പറിലൂടെ ഇമേജ് മാറ്റിയ ബാബുരാജിന്റെ കോമഡി ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ശൃംഗാരവേലന്‍.

വേദിക

നായകമനൊപ്പം പ്രേമിച്ച് നടക്കലും, പിന്നെ ഒന്നോ രണ്ടോ പാട്ടും കഴിഞ്ഞാല്‍ നായികയുടെ പണി തീരുന്നു എന്നതാണ് പല മലയാള ചിത്രങ്ങളിലും സംഭവിയ്ക്കുന്നത്. വേദികയുടെ സ്ഥിതി മറിച്ചല്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

പാട്ട്

ബേണി ഇഗ്നേഷ്യസാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. പാട്ടുകള്‍ നിരാശപ്പെടുത്തി എന്ന് വേണം പറയാന്‍

ഛായാഗ്രഹണം

പോരായ്മകള്‍ക്കിടയിലും ശ്യംഗാരവേലന്റെ ക്യാമറ മനോഹരമായ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു കൊണ്ട് പ്രശംസനേടി

See next photo feature article

എഡിറ്റിംഗ്

ചിത്രത്തിന്റെ എഡിറ്റംഗ് മികച്ചതായിരുന്നു

English summary
Unfortunately, the first half is a bit lengthy and not as entertaining and engaging as expected, since the 'comedy' element is a bit lacking here.
Please Wait while comments are loading...

Malayalam Photos

Go to : More Photos