» 

ദുല്‍ഖര്‍ ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതിനിധി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

സംഗീത സംവിധായകനാകുക എന്നതാണ് ഹര്‍ഷ വര്‍ധന(ദുല്‍ക്കര്‍)ന്റെ ആഗ്രഹം. സ്വന്തമായിഒരുക്കുന്ന പുതിയ ഈണവുമായി അയാള്‍ പല സംവിധായകരെയും പോയി കാണുന്നു. പക്ഷേ അവസരങ്ങള്‍ക്കായി കാത്തിരിക്കാനായിരുന്നു അയാളുടെ വിധി. ഇതിനിടെ കാമുകി(ശിഖ നായര്‍)യെ വീട്ടുകാര്‍ വേറെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിനാല്‍ അവളെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുവന്ന് വിവാഹം കഴിക്കേണ്ടി വന്നു. വിവാഹ ശേഷം ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ശിഖ അവിടെയുള്ള ഡ്രൈവറുമായി തര്‍ക്കത്തിലാകുന്നു.

Theevram

അയാള്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ഡ്രൈവര്‍ രാഘവന്‍ (അനു മോഹന്‍) ജോലിക്കെന്ന പേരില്‍ കാറില്‍ കയറ്റികൊണ്ടുപോയി അവളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയാണ്. സിനിമയില്‍ അവസരമൊത്തുവന്ന് ചെന്നൈയിലായിരുന്ന ഹര്‍ഷയെ സുഹൃത്ത് ഡോ. റോയ് (വിഷ്ണു) നാട്ടില്‍ വിളിച്ചുവരുത്തുകയാണ്. നാട്ടിലെത്തിയപ്പോള്‍ കാണുന്നത് ഭാര്യയുടെ തലയറുത്ത ശരീരവും. ഈ കേസ് അന്വേഷിക്കുന്നത് സിഐ അലക്‌സാണ്ടര്‍ (ശ്രീനിവാസന്‍) ആണ്. മൃതദേഹം കണ്ടാല്‍ തലകറങ്ങുന്ന അയാള്‍ ബുദ്ധിയില്‍ അപാരനാണ്.

എന്നാല്‍ മാനുഷിക പരിഗണനയുടെ പേരില്‍ രാഘവന്‍ നാലുവര്‍ഷംകൊണ്ട് ജയിലില്‍ നിന്നു പുറത്തിറങ്ങുകയാണ്. നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന രാഘവനെ പിന്നീട് കാണാതാകുന്നു. ഒരാളെ എങ്ങനെ ക്രൂരമായി കൊലപ്പെടുത്തിയാലും പ്രതിക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പോരായ്മയിലേക്ക് വിരല്‍ ചൂണ്ടി ഹര്‍ഷയും സുഹൃത്ത് റോയും പ്രതികാരത്തിനൊരുങ്ങുകയാണ്. ഒരു തെളിവും ബാക്കിയാക്കാതെയാണ് ഹര്‍ഷ പ്രതികാരം ചെയ്യുന്നത്. കൊലപാതകം ചെയ്യാന്‍ കഴിയുന്നതുപോലെ അത് ഒളിപ്പിക്കാനും നമ്മുടെ നാട്ടില്‍ ധാരാളം അവസരമുണ്ടെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രൂപേഷ് സിനിമ അവസാനിപ്പിക്കുന്നത്.

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ് പീപ്പിള്‍ എന്ന ചിത്രത്തിന്റെ മറ്റൊരു രീതിയാണ് തീവ്രത്തില്‍ രൂപേഷ് എടുത്തിരിക്കുന്നത്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരായിരുന്നു ഫോര്‍ ദ് പീപ്പിള്‍ എങ്കില്‍ തീവ്രം പെണ്‍കുട്ടികളെ ലൈംഗിക ഉപകരണായി കാണുന്ന കാപാലികന്‍മാരെ തുരുത്തുന്നതിനെതിരെയാണ്. സിനിമയുടെ ഒടുവില്‍ സിഐ അലക്‌സാണ്ടര്‍ പറയുന്നുണ്ട്-കൊല്ലപ്പെട്ടത് യേശുവൊന്നുമല്ലല്ലോ. യൂദാസല്ലേ. ഇതുപോലെ ധാരാളം യൂദാസുമാര്‍ ഇനിയും കൊല്ലപ്പെടാനുണ്ട്. വളരെ തീവ്രമായൊരു സന്ദേശം പുതുതലമുറയിലേക്ക് പകര്‍ന്നുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ അത് നിയമം കയ്യിലെടുത്തുവേണോ എന്നൊരു മറുചോദ്യവും കൂടിയുുണ്ട്. ക്ഷോഭിക്കുന്ന യൗവനമായി ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

Read more about: dulquer salman, theevram, review, roopesh peethambaran, ദുല്‍ഖര്‍ സല്‍മാന്‍, തീവ്രം, രൂപേഷ് പീതാംബരന്‍, നിരൂപണം
English summary
Dulquer Salmaan playing an entirely different character in the latest movie Theevram. Its a revenge story. Director roopesh has worked hard to make his first movie a success. Overall, its a watchable one.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos