twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ഉട്ടോപ്യയിലെ രാജാവ് മാഹാബലിയെ പോലയോ?

    By Aswini
    |

    വാമനനാല്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലി ആണ്ടിലൊരിക്കല്‍, അതായത് ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ തന്റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തും. തിരുവോണ നാളില്‍ കേരളത്തിലെ തിയേറ്ററുകളിലെത്തിയ ഉട്ടോപ്യയിലെ രാജാവിന്റെ അവസ്ഥയും മാവേലിയ്ക്ക് സമാനമാകുമോ എന്നാണ് സന്ദേഹം. ചിലപ്പോള്‍ ഫാന്‍സ് ഫൈറ്റിനാല്‍ ചവിട്ട് താഴ്ത്തപ്പെട്ടേക്കാം. അല്ലെങ്കിലും തിരുവോണം കഴിയുമ്പോഴേക്കും തിയേറ്റര്‍ വിട്ടേക്കാം.

    കോറങ്കര എന്ന സാങ്കല്‍പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സ്വതന്ത്ര്യ സമര സേനാനിയുടെ മകനാണ് കഥയിലെ നായകനായ സിപി സ്വതന്ത്ര്യന്‍. നാട്ടുകാര്‍ അവനെ ഉട്ടോപ്യയിലെ രാജാവ് എന്ന് വിളിയ്ക്കും. വളരെ നിഷ്‌കളങ്ക സ്വഭാവമുള്ള 'അറിവില്ലാ പൈതലാണ്' സ്വതന്ത്ര്യനെന്ന് വേണമെങ്കില്‍ പറയാം. കോറങ്കര ജംഗ്ഷനില്‍ തന്റെ അച്ഛന്റെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന് സ്വതന്ത്രന്‍ തീരുമാനിക്കുന്നതാണ് കഥാതന്തു.

    സ്വതന്ത്ര്യനായി എത്തുന്നത് മമ്മൂട്ടിയാണെന്ന് പറയേണ്ടതില്ലല്ലോ. അനായാസമായതും തന്മയത്വത്തോടെയുമുള്ള മമ്മൂട്ടിയുടെ അഭിനയം സ്വതന്ത്ര്യന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകരെ അടുപ്പിയ്ക്കുന്നു. നായികയായി എത്തിയ ജുവല്‍ മേരി മമ്മൂട്ടിയ്ക്ക് പെര്‍ഫക്ട് പെയര്‍ ആണ്. ഉമാദ ദേവി എന്ന സാമൂഹ്യ പ്രവര്‍ത്തകയായിട്ടാണ് ജുവല്‍ എത്തുന്നത്. ഒരു തുടക്കകാരിയുടെ യാതൊരു പതര്‍ച്ചയുമില്ലാത്ത എക്‌സപ്രഷനും ഡയലോഗ് ഡെലിവറിയുമൊക്കെയായി ജുവല്‍ തകര്‍ത്തു.

    ജനാര്‍ദ്ദനന്‍, ടിജി രവി, ജോയി മാത്യു, കെപിഎസി ലളിത, സുനില്‍ സുഗദ, ശ്രീകുമാര്‍, ശശി കലിംഗ, ഇന്ദ്രന്‍സ്, സാജു നവോദയ, നോബി, സുധീര്‍ കരമന, ജയരാജ് വാര്യര്‍, പി ബാലചന്ദ്രന്‍, ടിനി ടോം തുടങ്ങിയ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും അവരവരുടെ റോളിനോട് മാന്യത കാണിച്ചു.

    ആമേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പിഎസ് റഫീഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മികച്ച കോമഡി എലമന്റ്‌സോടെ അദ്ദേഹം അത് വൃത്തിയും ഭംഗിയുമാക്കി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ രീതിയില്‍ റഫീക്കിന്റെ തിരക്കഥ മമ്മൂട്ടിയിലൂടെ അവതരിപ്പിക്കാന്‍ കമലിന് സാധിച്ചെങ്കിലും എവിടെയൊക്കയോ വീഴ്ച പറ്റി. ഒരു ആക്ഷേപ ഹാസ്യമാണെന്ന് പറയാനും പറയാതിരിക്കാനും പറ്റാത്ത ചിത്രമെന്ന നിലയായിപ്പോയി.

    നീലിന്റെ ഛായാഗ്രഹണം സിനിമയുടെ അവതരണത്തെ നന്നായി സഹായിച്ചു. ഔസേപ്പച്ചന്റെ സംഗീതവും മികച്ചതാണ്. ഉപ്പിനു പോണ വഴിയേത് എന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഇനി ഉട്ടോപ്യയിലെ രാജാവിനെ കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍, പറയാന്‍ അത്രവലിയ കാര്യമായ സംഗതികളൊന്നുമില്ല. എന്തായാലും 2 മണികൂര്‍ 28 മിനിറ്റ് ദൈര്‍ഘ്യം ഉള്ള ചിത്രം നമ്മുക്ക് ഒരികലും നിരാശ സമ്മാനികില്ല. മറിച്ചു ചിരിയും കൌതുകവും നിറഞ്ഞ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഓണത്തിന് വന്ന് പോകുന്ന മാവേലി മാത്രമാകുമോ ഈ രാജാവവമെന്ന് കണ്ടറിയാം.

    മമ്മൂട്ടി

    നിരൂപണം: ഉട്ടോപ്യയിലെ രാജാവ് മാഹാബലിയെ പോലയോ?

    സ്വതന്ത്രന്‍ എന്ന നിഷ്‌കളങ്ക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. അനായാസമായതും തന്മയത്വത്തോടെയുമുള്ള മമ്മൂട്ടിയുടെ അഭിനയം സ്വതന്ത്ര്യന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകരെ അടുപ്പിയ്ക്കുന്നു.

    ജുവല്‍ മേരി

    നിരൂപണം: ഉട്ടോപ്യയിലെ രാജാവ് മാഹാബലിയെ പോലയോ?

    ഉമാദ ദേവി എന്ന സാമൂഹ്യ പ്രവര്‍ത്തകയായിട്ടാണ് ജുവല്‍ എത്തുന്നത്. ഒരു തുടക്കകാരിയുടെ യാതൊരു പതര്‍ച്ചയുമില്ലാത്ത എക്‌സപ്രഷനും ഡയലോഗ് ഡെലിവറിയുമൊക്കെയായി ജുവല്‍ തകര്‍ത്തു. പക്വതയുള്ള സാമൂഹ്യ പ്രവര്‍ത്തകയുടെ കഥാപാത്രം ജുവലില്‍ ഭദ്രമായിരുന്നു

    മറ്റ് കഥാപാത്രങ്ങള്‍

    നിരൂപണം: ഉട്ടോപ്യയിലെ രാജാവ് മാഹാബലിയെ പോലയോ?

    ജനാര്‍ദ്ദനന്‍, ടിജി രവി, ജോയി മാത്യു, കെപിഎസി ലളിത, സുനില്‍ സുഗദ, ശ്രീകുമാര്‍, ശശി കലിംഗ, ഇന്ദ്രന്‍സ്, സാജു നവോദയ, നോബി, സുധീര്‍ കരമന, ജയരാജ് വാര്യര്‍, പി ബാലചന്ദ്രന്‍, ടിനി ടോം തുടങ്ങിയ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും അവരവരുടെ റോളിനോട് മാന്യത കാണിച്ചു.

    തിരക്കഥ

    നിരൂപണം: ഉട്ടോപ്യയിലെ രാജാവ് മാഹാബലിയെ പോലയോ?

    ആമേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പിഎസ് റഫീഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മികച്ച കോമഡി എലമന്റ്‌സോടെ അദ്ദേഹം അത് വൃത്തിയും ഭംഗിയുമാക്കി

    സംവിധാനം

    നിരൂപണം: ഉട്ടോപ്യയിലെ രാജാവ് മാഹാബലിയെ പോലയോ?

    ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ മമ്മൂട്ടിയെ നായകനാക്കി ഒറു സിനിമ സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ രീതിയില്‍ റഫീക്കിന്റെ തിരക്കഥ മമ്മൂട്ടിയിലൂടെ അവതരിപ്പിക്കാന്‍ കമലിന് സാധിച്ചെങ്കിലും എവിടെയൊക്കയോ വീഴ്ച പറ്റി. ഒരു ആക്ഷേപ ഹാസ്യമാണെന്ന് പറയാനും പറയാതിരിക്കാനും പറ്റാത്ത ചിത്രമെന്ന നിലയായിപ്പോയി.

    അണിയറയില്‍

    നിരൂപണം: ഉട്ടോപ്യയിലെ രാജാവ് മാഹാബലിയെ പോലയോ?

    നീലിന്റെ ഛായാഗ്രഹണം സിനിമയുടെ അവതരണത്തെ നന്നായി സഹായിച്ചു. രാജഗോപാലാണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

    പാട്ട്

    നിരൂപണം: ഉട്ടോപ്യയിലെ രാജാവ് മാഹാബലിയെ പോലയോ?പാട്ട് ഔസേപ്പച്ചന്റെ സംഗീതവും മികച്ചതാണ്. ഉപ്പിനു പോണ വഴിയേത് എന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പാട്ട് ഔസേപ്പച്ചന്റെ സംഗീതവും മികച്ചതാണ്. ഉപ്പിനു പോണ വഴിയേത് എന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

    ഔസേപ്പച്ചന്റെ സംഗീതവും മികച്ചതാണ്. ഉപ്പിനു പോണ വഴിയേത് എന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

    ഒറ്റവാക്കില്‍ രാജാവ്

    നിരൂപണം: ഉട്ടോപ്യയിലെ രാജാവ് മാഹാബലിയെ പോലയോ?പാട്ട് ഔസേപ്പച്ചന്റെ സംഗീതവും മികച്ചതാണ്. ഉപ്പിനു പോണ വഴിയേത് എന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പാട്ട് ഔസേപ്പച്ചന്റെ സംഗീതവും മികച്ചതാണ്. ഉപ്പിനു പോണ വഴിയേത് എന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

    ഇനി ഉട്ടോപ്യയിലെ രാജാവിനെ കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍, പറയാന്‍ അത്രവലിയ കാര്യമായ സംഗതികളൊന്നുമില്ല. കണ്ടിരിക്കാം അത്രമാത്രം. മമ്മൂട്ടി ഫാന്‍സിനെ നിരാശപ്പെടുത്തില്ല.

    English summary
    Utopiayile Rajavu a Malayalam movie starring Mammootty and TV host Mary Jewel is a comedy satire one directed by Kamal and is produced by Hassed Haneef and Noushad Alathur under Grande Film Corporation. The movie has released today on the occasion of Onam festival.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X