twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിസ്മയം

    |

    Rating:
    2.0/5
    Star Cast: Mohanlal,Urvashi,Gouthami
    Director: Chandra Sekhar Yeleti

    മോഹന്‍ലാല്‍ നായകനായി എത്തുന്ന ത്രിഭാഷാ ചിത്രമാണ് വിസ്മയം. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദ്രശേഖര്‍ യെലറ്റിയാണ്. സിനിമയില്‍ എത്തിയിട്ട് 13 വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും യെലറ്റിയുടെ അഞ്ചാമത്തെ ചിത്രമാണ് വിസ്മയം. ഐത്തേയായിരുന്നു ആദ്യ ചിത്രം. മികച്ച ഫീച്ചര്‍ ഫിലിമില്‍ തുടങ്ങി ഒത്തിരി അവാര്‍ഡുകള്‍ ഐത്തേയിലൂടെ യെലറ്റി നേടിയെടുത്തിട്ടുണ്ട്. ഐത്തേ മാത്രമായിരുന്നില്ല, തുടര്‍ന്ന് യെലറ്റി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധനേടിയവയാണ്.

    യെലറ്റിയുടെ അഞ്ചാമത്തെ ചിത്രമായ വിസ്മയത്തിലേക്ക് വരാം. വ്യത്യസ്ത നിലപാടുകളിലൂടെയും ചിന്തകളിലൂടെയും ചിന്തിക്കുന്ന നാല് സാധരണക്കാരുടെ ജീവിത കഥയാണ് വിസ്മയം. കഥ നടക്കുന്നത് ഹൈദരാബാദിലാണ്. സായി റാം എന്ന സൂപ്പര്‍ മാര്‍ക്കറ്റ് അസിസ്റ്റന്റ് മാനേജറിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഭാര്യാ വേഷത്തില്‍ ഗൗതമിയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ നായികയായി ഗൗതമി എത്തുന്നത്. ഒരുപാട് ആഗ്രഹങ്ങളുള്ള ഒരു വീട്ടമ്മയുടെ വേഷമാണ് ഗൗതമിയുടെ കഥാപാത്രം ഗായത്രി. ഇവരുടെ മകനും മകളുമാണ് കഥയിലെ മറ്റ് പ്രധാനികള്‍.

    മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ തന്റേതായി കാണുന്ന നന്മയുള്ള കഥാപാത്രമാണ് റെയ്‌ന റാവോ അവതരിപ്പിക്കുന്ന മഹിത എന്ന കഥാപാത്രം. ചിത്രത്തില്‍ നായക കഥാപാത്രത്തോളം എത്തി നില്‍ക്കുന്നതാണ് മഹിതയുടെ റോള്‍. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിയില്‍ മഹിത കാണുന്നതും അറിയുന്നതുമായ ഒട്ടേറെ ഹൃദയ സ്പര്‍ശിയായ രംഗങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മകന്‍ വിശ്വാനന്ദിന്റെ കോളേജും പ്രണയവുമാണ് ചിത്രത്തിലെ മറ്റൊന്ന്.

    vismayam-cover-05

    ആദ്യ പകുതിയില്‍ കുടുംബത്തിലെ നാല് പേരില്‍ മാത്രം ഒതുങ്ങി നിന്ന കഥയിലേക്ക് പുതിയ കഥാപാത്രങ്ങളെ ചേര്‍ത്ത് വികസിപ്പിക്കുന്നു. രണ്ടാം പകുതിയില്‍ ചില സീരിയസ് തലങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സായി റാം എന്ന കഥാപാത്രത്തിന് പ്രാരാബ്ദങ്ങള്‍ ഓരോന്നായി വന്നു ചേരുന്നു. അതിനിടെ വിജേത സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജര്‍ വിരമിക്കുമ്പോള്‍ പുതിയ മാനേജറാകാന്‍ സായി റാം ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സായി റാം എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചത് അതിഗംഭീരമായിട്ടാണ്. എന്നാല്‍ വില്ലന്റെ കടന്ന് വരവോടെ ചിത്രത്തെ ഒരു സസ്‌പെന്‍സ് ത്രില്ലറിലേക്ക് എത്തിക്കുകയാണ്.

    ഗായത്രിയുടെ സുഹൃത്തായി ഉര്‍വശി ചിത്രത്തിലേക്ക് കടന്ന് വരുന്നുണ്ട്. ഒരു ഹാസ്യസ്വഭാവമാണ് ഉര്‍വശിയുടേത്. ഉര്‍വശിയുടെ കടന്ന് വരവ് ഗായത്രിയുടെ കഥാപാത്രത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരികയാണ്. ഗൗതമിയും തന്റെ റോള്‍ ഭംഗിയാക്കിയുണ്ട്. കുട്ടികളായി അഭിനയിച്ച വിശ്വാനന്ദ്, റെയ്‌നാ റാവുവിനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

    ചില ക്ലീഷേകള്‍ വന്നിട്ടുണ്ടെങ്കിലും ചിത്രത്തിലെ സംഭാഷണമോ സീനുകളോ ചിത്രത്തിന് യോജിച്ചതല്ലെന്ന് തോന്നലുണ്ടാകുന്നില്ല. ചിത്രത്തിനോടും സാഹചര്യങ്ങളോടും ഇണങ്ങുന്ന സംഗീതമാണ് മഹേഷ് ശങ്കർ ഒരുക്കിയത്. ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു നല്ല ചിത്രമാണ് വിസ്മയം. ഈ മോഹന്‍ലാല്‍ വിസ്മയം വിസ്മയിപ്പിക്കുമെന്ന് ഉറപ്പ്.

    ചുരുക്കം: കഥയില്‍ ക്ലീഷേ ഉണ്ടെങ്കിലും പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള കാര്യങ്ങളെല്ലാം സിനിമയിലുണ്ട്. ആരാധകര്‍ക്ക് പ്രത്യേകം ആവേശം നല്‍കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

    {gallery-feature_1}

    English summary
    Vismayam is the family drama which stars Mohanlal in the lead role. The movie is directed by Chandrasekhar Yeleti and produced by Sai Korrapati and Rajani Korrapati, for the banner Varahi Chalana Chithram.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X