twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: എന്നൈ അറിന്താല്‍

    By Aswathi
    |

    യ്ക്ക് ശേഷം സിനിമാ ലോകം കാത്തിരുന്ന അജിത് നായകനായ എന്നൈ അറിന്താല്‍ തിയേറ്ററുകളിലെത്തി. മോശമല്ലാത്ത അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. കാക്ക കാക്കയ്ക്ക് ശേഷം ഗൗതം വാസുദേവ മേനോന്‍ വീണ്ടുമൊരു പൊലീസുകാരന്റെ കഥ പറയുകയാണ് എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ. ഗൗതം മേനോന്‍- അജിത്ത് കൂട്ടുകെട്ടിലെ പ്രതീക്ഷകളെല്ലാം തമിഴ് സ്റ്റൈലില്‍ നിലനിര്‍ത്തികൊണ്ടു തന്നെയാണ് ചിത്രം.

    സത്യദേവ് (അജിത്ത്) എന്ന പൊലീസ് കാരന്റെ ജീവിതവും അയാളിലൂടെ കടന്നുപോയ കുറച്ചുപേരുടെ കഥയുമാണ് എന്നൈ അറിന്താല്‍. തേന്‍മൊഴി (അനുഷ്‌ക)യുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. ജോലിയില്‍ വളരെ അധികം ആത്മാര്‍ത്ഥയുള്ള സത്യസന്ധനായ പൊലീസ് ഓഫീസറാണ് സത്യരാജ്. സത്യരാജിനോട് തേന്മൊഴിയ്ക്ക് പ്രണയം തുടങ്ങുന്നതോടെയാണ് ഫഌഷ് ബാക്ക് തുറക്കപ്പെടുന്നത്.

    ennai-arinthal

    ഒരു റസ്റ്റോറന്റിവച്ച് തേന്‍മൊഴി സത്യരാജിനെ കാണുന്നു. അവിടെ വിക്ടറിയും(അരുണ്‍ വിജയ്) സംഘവും അജിത്തിനെ ആക്രമിക്കാന്‍ എത്തുന്നു. സത്യരാജ് തിരിച്ചടിച്ചെങ്കിലും അദ്ദേഹത്തിന് പരിക്കുകള്‍ പറ്റുന്നുണ്ട്. അവരെന്തിനാണ് തല്ലുകൂടാന്‍ വന്നതെന്ന് തേന്‍മൊഴി ചോദിക്കുമ്പോഴാണ് വിക്ടറും താനും തമ്മിലുള്ള ഫഌഷ്ബാക്കിന്റെ കെട്ട് സത്യരാജ് തുറക്കുന്നത്. അവിടെയാണ് കഥയും.

    അല്പം ഇമോഷന്‍ സീനുകള്‍ അധികമുള്ള ചിത്രമാണ് എന്നൈ അറിന്താല്‍. പക്ഷെ അധികം ഓവറാക്കാതെ തന്നെ അജിത്ത് അതിനെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. മിതത്വത്തോടെയുള്ള അജിത്തിന്റെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ആദ്യത്തെ പ്ലസ് പോയിന്റ്. എടുത്തു പറയേണ്ട അഭിനയം അരുണ്‍ വിജയ് യുടെയാണ്. നടന്റെ കഴിവ് തിരിച്ചറിയാന്‍ കഴിഞ്ഞത് ഗൗതം മേനോന് മാത്രമാണോ എന്ന് ചോദിച്ചുപോകുന്നു.

    നായികതാരങ്ങളായെത്തിയ അനുഷ്‌കയ്ക്കും തൃഷയ്ക്കും പ്രധാന്യമുണ്ടെങ്കിലും രംഗങ്ങള്‍ കുറവാണ്. എന്നിരിക്കിലും തങ്ങളുടെ ഭാഗങ്ങള്‍ ഇരുവരും ഭംഗിയാക്കി. അജിത്തിന്റെ ഭാര്യയുടെ വേഷമാണ് തൃഷ കൈകാര്യം ചെയ്തത്. മകളുടെ വേഷം ചെയ്ത ബേബി അനിഖയും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം വിവേകും ചിത്രത്തിലൂടെ തിരിച്ചെത്തി.

    ടെക്‌നിക്കള്‍ സൈഡും സിനിമയക്ക് മികച്ച പിന്തുണ നല്‍കുന്നു. ഹാരിസ് ജയരാജിന്റെ സംഗീതം മികച്ചതു തന്നെ. ഓസ്‌ട്രെലിയക്കാരനായ ഡാന്‍ മര്‍ക്കര്‍ട്ടറിന്റെ ഛായാഗ്രഹണം തമിഴര്‍ക്ക് പുതിയ അനുഭവവും കാഴ്ചയുമാകും. ചുരുക്കത്തില്‍ അഞ്ചില്‍ ഒരു മൂന്ന് മാര്‍ക്ക് നല്‍കാന്‍ കഴിയുന്ന മികച്ച ചിത്രം.

    <strong>എന്നൈ അറിന്താല്‍: അറിയാത്ത ചില കാര്യങ്ങള്‍</strong>എന്നൈ അറിന്താല്‍: അറിയാത്ത ചില കാര്യങ്ങള്‍

    English summary
    Touted to be Thala Ajith's biggest release and amidst much hype created by fans, Yennai Arindhaal has finally hit the silver screen. Has Gautham Menon's combination worked with Ajith?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X