» 

നിത്യവസന്തമാവാന്‍ നിത്യാ മേനോന്‍

Posted by:

ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി എത്തിയ നിത്യയെന്ന പെണ്‍കുട്ടിയെ ആരുമൊന്നു ശ്രദ്ധിച്ചുപോകുമായിരുന്നു. ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്ന് പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്ന വലിയ കണ്ണുകള്‍, നിഷ്‌കളങ്കത്വമുള്ള ചിരി, കണ്ണുകളില്‍ മിന്നിമായുന്ന ദീപ്ത ഭാവങ്ങള്‍.

നല്ല കുട്ടിത്തവും ഒപ്പം അംഗലാവണ്യവും കൂടിയായപ്പോള്‍ നിത്യ മലയാളസിനിമയ്ക്ക് വേണ്ടപ്പെട്ടവളായി മാറി. ആദ്യസിനിമകളൊന്നും ഭാഗ്യമായില്ലെങ്കിലും ഇപ്പോള്‍ നിത്യ വേണ്ടതിലേറെ തിരക്കിലാണ്. ഉറുമിയിലെ ചിമ്മിച്ചിമ്മി മിന്നിത്തിളങ്ങണ എന്നുതുടങ്ങുന്ന ഗാനരംഗം നിത്യയ്ക്ക് നല്‍കിയ പ്രശസ്തി ചില്ലറയല്ല.

മഞ്ജരിയുടെ വ്യത്യസ്തമായ ആലാപനത്തിനൊപ്പം നിത്യയുടെ ഭാവപ്രകടനങ്ങളും പ്രഭുദേവയുടെ സാന്നിധ്യവും കൂടി ആ പാട്ടിനെ സൂപ്പര്‍ഹിറ്റാക്കി മാറ്റി. അതിനൊപ്പം നിത്യയും പ്രേക്ഷകഹൃദയങ്ങളില്‍ കുടിയേറി.
അഭിനയത്തേക്കാളേറെ സിനിമ പഠിക്കാനും ക്യാമറയ്ക്ക് പിന്നില്‍ നിലയുറപ്പിക്കാനും മാണ ്താല്പര്യമെന്നായിരുന്നു നിത്യയുടെ ആദ്യത്തെ നിലപാട്. പക്ഷേ ഇപ്പോള്‍ താരത്തിന് അത് മാറ്റേണ്ടിവരുകയാണ്. ഒന്നിനുപുറകെ ഒന്നായി ഓഫറുകള്‍.

കോഴിക്കോട് ജനിച്ച് ബാംഗ്‌ളൂരില്‍ വളര്‍ന്ന നിത്യമേനോന്‍ മണിപ്പാല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദമെടുത്തിട്ടുണ്ട്. ഒരു ഫിലിം മേക്കര്‍
എന്നതാണ് നിത്യയെ ആകര്‍ഷിക്കുന്ന സിനിമാസ്വപ്നം. താരസുന്ദരിയായ് വാഴാനൊന്നും ഇഷ്ടപ്പെടുന്നില്ലെന്നാണ് നിത്യ ഇപ്പോഴും പറയുന്നത്.

അടുത്ത പേജില്‍
ഇംഗ്ലീഷ് ചിത്രത്തിലൂടെ തുടക്കം

Read more about: actress, ഉറുമി, കര്‍മ്മയോഗി, നടി, നിത്യ മേനോന്‍, വയലിന്‍, karmayogi, nithya menon, urumi, violin
English summary
Nithya Menon may well be the average and pretty girl next door. And sensible, besides. Acting was not part of her plans, she says, it was destiny rather. Her first Malayalam film, ‘Akasha Gopuram' (2008), was opposite Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos