» 

ഇന്ദ്രജിത്തിന് പിറന്നാള്‍

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്തിന് 34 വയസ്സ്. പ്രായം 34 ആയെങ്കിലും കോളേജ് കുമാരനായി അഭിനയിക്കാന്‍ ഇപ്പോഴും നല്ല എനര്‍ജിയുള്ള നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍ എന്ന മലയാളിയുടെ പ്രിയപ്പെട്ട ഇന്ദ്രജിത്ത്. ഏത് വേഷവും ആകട്ടെ... നായകനോ, വില്ലലോ, സഹനടനോ, ഹാസ്യതാരമോ.... ഇന്ദ്രജിത്തിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീശമാധവന്‍ എന്നീ സിനിമകളില്‍ വില്ലനായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. പക്ഷേ കൊമഡി റോളുകള്‍ അതിമനോഹരമാക്കാനും തനിക്ക് കഴിവുണ്ടെന്ന് ഇന്ദ്രന്‍ തെളിയിച്ചു കഴിഞ്ഞു. നായക വേഷത്തില്‍ ഒറ്റക്കൊരു സിനിമ വിജയിപ്പിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നത് മാത്രമാണ് അല്‍പമെങ്കിലും ഉള്ള ചീത്തപ്പേര്.

ബര്‍ത്ത് ഡേ ബോയ്

1979 ഡിസംബര്‍ 17 നാണ് സുകുമാരന്റേയും മല്ലിക സുകുമാരന്റേയും മകനായി ഇന്ദ്രജിത്ത് ജനിക്കുന്നത്.

ആദ്യ ചിത്രം

ഇന്ദ്രജിത്തിന്റെ ആദ്യ സിനിമ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ ആണെന്നായിരിക്കും എല്ലാവവരം ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ തെറ്റി. മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ തകര്‍ത്തഭിനയിച്ച പടയണിയാണ് ഇന്ദ്രന്‍റെ കന്നി സിനിമ. പക്ഷേ ബാലതാരമായിട്ടായിരുന്നു വേഷം എന്ന് മാത്രം.

ഫ്‌ലക്‌സിബിള്‍ ആക്ടര്‍

മലയാളത്തിലെ ഏറ്റവും ഫ്‌ലക്‌സിബിള്‍ ആക്ടര്‍ എന്ന് ചോദിച്ചാല്‍ ഇത്രയും നാള്‍ ഉത്തരം മോഹന്‍ലാന്‍ എന്നായിരുന്നു. എന്നാല്‍ ഇന്ദ്രജിത്തിന്റെ വരവോടെ ഉത്തരം മാറിയിട്ടുണ്ട്.

കോമഡി

പഴയ പല വില്ലന്‍മാരും പിന്നീട് സിനിമയിലെ തമാശക്കാരായിട്ടുണ്ട്. എന്നാല്‍ അതിനൊക്കെ ഇത്തി സമയം എടുത്തിരുന്നു. എന്നാല്‍ ഇന്ദ്രജിത്തിന്റെ വില്ലനില്‍ നിന്നും തമാശക്കാരനിലേക്കുള്ള വേഷപ്പകര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

ടൈപ്പ് ആകാത്ത നടന്‍

പല നടന്‍മാരുടേയും പ്രശ്‌നം പെട്ടെന്ന് 'ടൈപ്പ് ' ആയിപ്പോകുന്നു എന്നുള്ളതാണ്. എന്നാല്‍ ഒരു ലേബലിലും ഒതുങ്ങാതെ മലയാളത്തില്‍ സ്വന്തം കഴിവ് തെളിയിച്ച നടനാണ് ഇന്ദ്രജിത്ത്

പോലീസ് വേഷങ്ങള്‍

ആദ്യ ചിത്രങ്ങളില്‍ ഒന്നായ മീശ മാധവനില്‍ ഈപ്പന്‍ പാപ്പച്ചി എന്ന് വില്ലന്‍ പോലീസുകാരനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ വേഷം. എന്നാല്‍ നായകനായി ആദ്യം അഭിനയിച്ച ചിത്രങ്ങളിലും പോലീസായി തന്നെയാണ് ഇന്ദ്രന്‍ എത്തിയത്. ഫിംഗര്‍ പ്രിന്റില്‍ ജയറാമും പോലീസില്‍ സ്വന്തം അനിയന്‍ പ്രിഥ്വിരാജും ആയിരുന്നു സഹനായകന്‍മാര്‍.

ഗായകന്‍

വെറും നടന്‍ മാത്രമല്ല ഇന്ദ്രജിത്ത്. മികച്ച ഗായകന്‍ കൂടിയാണ്. മുല്ലവള്ളിയും തേന്‍മാവും തുടങ്ങി അരികില്‍ ഒരാള്‍ വരെ അഞ്ച് ചിത്രങ്ങളില്‍ പിന്നണി ഗായകന്റെ റോളും ഇന്ദ്രന്‍ ചെയ്തിട്ടുണ്ട്.

അന്യഭാഷ

മലയാളത്തില്‍ മാത്രമല്ല, ചില അന്യഭാഷ ചിത്രങ്ങളിലും ഇന്ദ്രന്‍ മലയാളികളുടെ പ്രശസ്തിയുര്‍ത്തിയിട്ടുണ്ട്. ഈമന വാനില്‍(തമിഴ്), ബിഫോര്‍ ദ റെയിന്‍സ്(ഇംഗ്ലീഷ്), കാവ്യാസ് ഡയറി(തെലുങ്ക്), സര്‍വ്വം(തമിഴ്), ദ വെയ്റ്റിങ് റൂം(ഹിന്ദി) എന്നിവയാണ് ഇന്ദ്രന്റെ അന്യഭാഷാ ചിത്രങ്ങള്‍.

കുടുംബം

23-ാം വയസ്സിലായിരുന്നു ഇന്ദ്രന്റെ വിവാഹം. അതും സിനിമ രംഗത്ത് നിന്ന് തന്നെ. പൂര്‍ണിമ മോഹന്‍. ഇപ്പോള്‍ രണ്ട് പെണ്‍കുട്ടികളുണ്ട് ഇവര്‍ക്ക്. പ്രാര്‍ത്ഥനയും നക്ഷത്രയും

വെടിവഴിപാട്

ശംഭു പരമേശ്വരന്റെ വെടിവഴിപാടാണ് ഇന്ദ്രജിത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. മാക്കു പെന്റ നാക്കു ടക്ക, മസാല റിപബ്ലിക്, ആന്റി ക്രൈസ്റ്റ്, രസം എന്നിവയാണ് ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങള്‍.

Read more about: indrajith, birthday, actor, malayalam, cinema, fingerprint, police, classmates, vedivazhipadu, ഇന്ദ്രജിത്ത്
English summary
Happy Birthday Indrajith.

Malayalam Photos

Go to : More Photos