twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിവ്യ വെങ്കടസുബ്രഹ്മണ്യം കനിഹയായതെങ്ങനെ?

    By Ajith Babu
    |

    മലയാളത്തിലും തമിഴിലും കനിഹയെന്ന പേരിലും തെലുങ്കില്‍ ശ്രവന്തിയെന്ന പേരിലും പാറിനടന്ന് അഭിനയിക്കുന്ന സുന്ദരിയുടെ പേര് ദിവ്യ വെങ്കടസുബ്രഹ്മണ്യമാണെന്ന് അധികമാര്‍ക്കുമറിയില്ല. 1999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്. ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയതോടെയാണ് സുന്ദരിയുടെ രാശി തെളിഞ്ഞത്.

    സൗന്ദര്യ റാണിപ്പട്ടം ചൂടിയ കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാറിൽ അവസരം നൽകുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു.

     പഴശ്ശിരാജയിലൂടെ മലയാളത്തിന്റെ റാണി

    ഭാഗ്യദേവതയെ കൈവിടാത്ത സൂപ്പറുകള്‍

    സൗന്ദര്യ റാണിപ്പട്ടം ചൂടിയ കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാറിൽ അവസരം നൽകുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. മലയാളത്തിൽ പഴശ്ശിരാ‍ജയുടെ രാജ്ഞിയായി അഭിനയിച്ചതോടെ നടി തെന്നിന്ത്യയാകെ പ്രസിദ്ധയായി.

    ചില വീട്ടുവീഴ്ചകള്‍ക്കും കനിഹ തയാറായി

    ഭാഗ്യദേവതയെ കൈവിടാത്ത സൂപ്പറുകള്‍

    അല്‍പ സ്വല്‍പം ഗ്ളാമറിനും കനിഹ തയാറായി
    സിനിമയിലെ തുടക്കകാലത്ത് അല്‍പസ്വല്‍പം ഗ്ളാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ കനിഹ തയാറായിരുന്നു. എന്നാല്‍ ഇതല്ല തന്റെ വഴിയെന്ന് പതിയെ തിരിച്ചറിഞ്ഞ താരം ക്യാരക്ടര്‍ വേഷങ്ങളിലേക്ക് ചുവടുമാറ്റി. ഇത് കനിഹയ്ക്ക് ഏറെ ഗുണം ചെയ്തുവെന്ന് പില്‍ക്കാലത്ത് തെളിഞ്ഞു.

    മിന്നുകെട്ടിയിട്ടും വെള്ളിത്തിരയില്‍

    ഭാഗ്യദേവതയെ കൈവിടാത്ത സൂപ്പറുകള്‍

    രണ്ടര വര്‍ഷത്തോളം നീണ്ട പഴശ്ശിരാജയുടെ ഷൂട്ടിങിനിടെയായിരുന്നു കനിഹയുടെ വിവാഹം. മിന്നുകെട്ടിയെന്ന് വച്ച് വീട്ടിലൊതുങ്ങിക്കൂടാനൊന്നും കനിഹ തയാറായില്ല. ഫീല്‍ഡില്‍ പൂര്‍വാധികം ശക്തിയോടെ ചുവടുറപ്പിച്ചു നില്‍ക്കാന്‍ തന്നെയായിരുന്നു നടിയുടെ തീരുമാനം. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള മുതിര്‍ന്ന താരങ്ങളുടെ സിനിമയിലേക്കായിരുന്നു കനിഹയ്ക്ക് കൂടുതലും അവസരങ്ങള്‍ ലഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ കുറച്ചുകാലമായി മമ്മൂട്ടി, ജയറാം, മോഹന്‍ലാല്‍ സിനിമകളില്‍ മാത്രമാണ് കനിഹ അഭിനയിച്ചിട്ടുള്ളൂ..

     റാണിയില്‍ നിന്നും ഭാഗ്യദേവതിയലേക്ക്

    ഭാഗ്യദേവതയെ കൈവിടാത്ത സൂപ്പറുകള്‍

    ജയറാമിനൊപ്പം മൈ ബിഗ് ഫാദര്‍, ഭാഗ്യദേവത എന്നീ സിനികളിലാണ് കനിഹ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഭാഗ്യദേവത സൂപ്പര്‍ഹിറ്റായതോടെ കനിഹയെ നായികയാക്കാന്‍ സൂപ്പര്‍താരങ്ങള്‍ മത്സരിയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

    പഴശ്ശിയില്‍ തുടങ്ങി ബാവുട്ടിയില്‍ എത്തിനില്‍ക്കുന്നു

    പഴശ്ശിരാജയ്ക്ക് ശേഷം ദ്രോണ 2010, കോബ്ര എന്നീ സിനിമകളിലാണ് കനിഹ പ്രത്യക്ഷപ്പെട്ടത്. ഈ രണ്ട് സിനിമകളും വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും കനിഹയെ കൈവിടാന്‍ മമ്മൂട്ടി സിനിമകളുടെ സംവിധായകര്‍ തയാറായില്ല. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ ഒരുക്കുന്ന ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാള്‍ കനിഹയാണ്.

    ലാലേട്ടന്റെ  ഭാഗ്യദേവത

    ചുരുങ്ങിയ കാലത്തിനുള്ളില്‍ മോഹന്‍ലാലിനൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിക്കാനും കനിഹയ്ക്ക് ഭാഗ്യമുണ്ടായി. ഇത് മൂന്നും ഹിറ്റായതോടെ ലാലിന്റെ ഭാഗ്യദേവതയായി മാറാന്‍ കനിഹ്യ്ക്ക് കഴിഞ്ഞു,
    മോഹന്‍ലാല്‍ ചിത്രമായിരുന്നെങ്കിലും ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് കനിഹ അഭിനയിച്ചത്. രഞ്ജിത്ത് ചിത്രമായ സ്പിരിറ്റില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുന്‍ ഭാര്യയുടെ വേഷമാണ് കനിഹയ്ക്കുണ്ടായിരുന്നത്. ഇനിയിപ്പോള്‍ ലാലിനെ നായികയാക്കി ലേഡീസ് ആന്റ് ജെന്റില്‍മാനിലേക്കും കനിഹ കരാറായിക്കഴിഞ്ഞു.

    English summary
    It's busy days ahead for actress Kaniha. After a successful outing alongside Mohanlal in Ranjith's Spirit, the actress is all set to share screenspace with the superstar yet again,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X