twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെള്ളിത്തിരയില്‍ ലാല്‍ 35 വര്‍ഷം പിന്നിടുന്നു

    By Lakshmi
    |

    സൂക്ഷ്മമായ ഭാവാഭിനയത്തിന്റെ തമ്പുരാനാണ് മോഹന്‍ലാല്‍. മലയാളസിനിമയ്ക്ക് കിട്ടിയ അനുഗ്രഹമാണ് മോഹന്‍ലാല്‍ എന്ന് പറയാത്തവരില്ല. വില്ലനായി അരങ്ങേറ്റം കുറിച്ച് സൂപ്പര്‍താരമായി ചിരപ്രതിഷ്ഠ നേടിയ മോഹന്‍ലാല്‍ ഏതൊരു മലയാളിയുടെയും അഭിമാനതാരമാണ്.

    സെപ്റ്റംബര്‍ 4ന് മോഹന്‍ലാല്‍ അഭിനയജീവിതത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1960ല്‍ പത്തനംതിട്ട ജില്ലയിലെ എലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്. പിന്നീട് ലാലിന്റെ കുടുംബം തിരുവനന്തപുരത്ത് മുടവന്‍മുകളിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. തമിഴകത്തെ പ്രമുഖ നിര്‍മ്മാതാവായിരുന്നു കെ ബാലാജിയുടെ മകളാണ് ലാലിന്റെ ഭാര്യ സുചിത്ര. ഇവരുടെ വിവാഹജീവിതത്തിന് 25 വയസ് പിന്നിട്ടുകഴിഞ്ഞു.

    1972ലാണ് ലാല്‍ അഭിനയം തുടങ്ങിയത്. ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോളാണ് ലാല്‍ സ്‌കൂള്‍ തലത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്. ലാല്‍ അഭിനയിച്ച തിരനോട്ടമെന്ന ആദ്യ ചിത്രത്തിന് റിലീസ് ചെയ്യപ്പെടാനുള്ള വിധിയുണ്ടായിരുന്നു. പിന്നീടാണ് നോവദയ അപ്പച്ചന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി മോഹന്‍ലാല്‍ എത്തുന്നത്.

    വലിയ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ശേഷം ലാലിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒരുകാലത്ത് സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ലാല്‍ പിന്നീട് മലയാളികളുടെ നായകസങ്കല്‍പ്പമായി മാറുന്നകാഴ്ചയാണ് ചലച്ചിത്രലോകം കണ്ടത്. ഇപ്പോഴും ലാലിന്റെ വാഴ്ച തിളക്കം മങ്ങാതെ തുടരുകയാണ്. ഇതാ ശ്രദ്ധിക്കപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ചിലത്.

    ഗ്രാന്റ് മാസ്റ്റര്‍

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    അടുത്തകാലത്ത് ഇറങ്ങിയ ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചൊരു ചിത്രമായിരുന്നു ഗ്രാന്റ്മാസ്റ്റര്‍. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു ചിത്രത്തില്‍ ലാല്‍ അഭിനയിച്ചത്.

    പ്രണയം

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    ലാലിന്റെ അഭിനയപ്രതിഭയെ അടുത്തറിയാന്‍ കഴിയുന്നൊരു ചിത്രമാണിത്. ബ്ലസ്സിയൊരുക്കിയ ഈ ചിത്രം സാധാരണ പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

    ശിക്കാര്‍

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    പൊലീസുകാരന്റെയും ലോറിഡ്രൈവറുടെയും വേഷത്തിലാണ് ഈ ചിത്രത്തില്‍ ലാല്‍ അഭിനയിച്ചത്. അനന്യ, ലക്ഷ്മി ഗോപാലസ്വാമി, മൈഥിലി, സ്‌നേഹ എന്നീ നടിമാരെല്ലാം ഈ ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ചു.

    സ്‌നേഹവീട്

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    ഉദയനാണ് താരം

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ഈ ചിത്രം എക്കാലത്തെയും മികച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നാണ്. സംവിധായകന്റെ വേഷത്തിലാണ് ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്.

    തന്മാത്ര

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മറവിരോഗം ബാധിച്ച രമേശനായി മോഹന്‍ലാല്‍ ഉജ്ജ്വലമായ പ്രകടനം കാഴ്ചവച്ചൊരു ചിത്രമായിരുന്നു തന്മാത്ര. ഉള്ളില്‍ത്തട്ടുന്ന ഏറെ മികച്ച അഭിനയമൂഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

    നരസിംഹം

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മോഹന്‍ലാലിന്റെ മീശപിരിച്ച ആക്ഷന്‍ ഹീറോ കഥാപാത്രങ്ങളില്‍ മികച്ചതൊന്നായിരുന്നു നരസിംഹത്തിലെ കഥാപാത്രം. വമ്പന്‍ ഹിറ്റായി മാറിയൊരു ചിത്രമായിരുന്നു ഇത്.

    രാവണപ്രഭു

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മോഹന്‍ലാലിന്റെ മികച്ചചിത്രങ്ങളിലൊന്നായ ദോവസുരത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ഈ ചിത്രത്തില്‍ ലാല്‍ ഇരട്ടവേഷം ചെയ്തു. അച്ഛനായും മകനായും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു.

    വാനപ്രസ്ഥം

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മോഹന്‍ലാല്‍ കഥകളി നടന്റെ വേഷത്തിലെത്തിയ ഈ ചിത്രം മുഖ്യധാരചിത്രങ്ങളുടെ കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും. കലാപരമായി വളരെ മികച്ചുനില്‍ക്കുന്ന ചിത്രമായിരുന്നു. സുഹാസിനിയായിരുന്നു ചിത്രത്തില്‍ നായിക.

    ഹരികൃഷ്ണന്‍സ്

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായി ഏറെ ദൂരം പിന്നിട്ടുകഴിഞ്ഞ ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ബോളിവുഡ് താരം ജൂഹി ചാവ്‌ലയായിരുന്നു ചിത്രത്തില്‍ നായികയായത്.

    കാലാപാനി

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മോഹന്‍ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ചൊരു ചരിത്രസിനമായായിരുന്നു കാലാപാനി. സ്വാതന്ത്ര്യസമരകാലഘട്ടത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ബോളിവുഡ് താരം തബു നായികയായി.

    കന്മദം

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മോഹന്‍ലാലും മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു കന്മദം. ഇവര്‍ രണ്ടുപേരും വീണ്ടും ഒന്നിയ്ക്കാന്‍ പോകന്നുവെന്ന സന്തോഷത്തിലാണ് ആരാധകര്‍.

    സ്ഫടികം

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    അച്ഛന്‍-മകന്‍ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഒരേസമയം ഒരു ആക്ഷന്‍ ചിത്രവും കുടുംബചിത്രവുമായിരുന്നു. ആരാധകര്‍ എന്നും ഇഷ്ടപ്പെടുന്ന ലാലിന്റെ മികച്ച വേഷങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ ആടുതോമയെന്ന വേഷം.

    മണിച്ചിത്രത്താഴ്

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    ഡോക്ടര്‍ സണ്ണി ജോസഫ് എന്ന മനോരോഗവിദഗ്ധനായി ലാല്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒപ്പം ശോഭനയുടെയും സുരേഷ് ഗോപിയുടെയും സാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗീതാഞ്ജലിയെന്ന ചിത്രത്തിലൂടെ ഡോക്ടര്‍ സണ്ണി വീണ്ടും പ്രേക്ഷരുടെ മുന്നിലെത്താന്‍ പോവുകയാണ്.

    കമലദളം

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    നര്‍ത്തകനായി ലാല്‍ അഭിനയിച്ച കമലദളമെന്ന ചിത്രം എക്കാലത്തെയും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നാണ്. പാര്‍വ്വതിയും മോനിഷയുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയത്.

    കിലുക്കം

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മോഹന്‍ലാല്‍-ജഗതിശ്രീകുമാര്‍-രേവതി കൂട്ടുകെട്ടില്‍ ഇറങ്ങിയ പ്രേക്ഷരെ കുടുകുടെ ചിരിപ്പിച്ച ഈ ചിത്രം ലാലിന്റെ എവര്‍ഗ്രീന്‍ ചിത്രങ്ങളിലൊന്നാണ്.

    കിരീടം

    മോഹന്‍ലാല്‍ 35 വര്‍ഷം പിന്നിടുമ്പോള്‍

    മറ്റൊരു ചിത്രത്തിലും കാണാന്‍ കഴിയാത്തത്രയും മികച്ച പ്രകടനം ലാല്‍ കാഴ്ചവച്ച ചിത്രമാണ് കിരീടം. ലാല്‍-തിലകന്‍ കെമിസ്ട്രിയാണ് ചിത്രത്തില്‍ എടുത്തുപറയേണ്ടുന്ന മറ്റൊരു ഘടകം.

    English summary
    Malayalam Industry is blessed with the complete actor Mohanlal. The actor has taken the industry to great heights that one cannot even imagine
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X