twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    By Lakshmi
    |

    ഒട്ടേറെ മധുരതരമായ ഗാനങ്ങളിലൂടെ മലയാളികളുടെ ഭാവഗായകനായി മാറിയ പി ജയചന്ദ്രന് സപ്തതി. മാര്‍ച്ച് 3നായിരുന്നു ജയചന്ദ്രന്റെ എഴുപതാം ജന്മദിനം. മലയാളത്തിലെന്നപോലെ കന്നഡ, തമിഴ് ഭാഷകളിലും പിന്നണിഗാനരംഗത്ത് സജീവമായ ജയചന്ദ്രന്‍ അടുത്തിടെ 1983 എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ടുപാടിക്കൊണ്ട് വീണ്ടും മലയാള പിന്നണിഗാനരംഗത്തേയ്ക്ക് എത്തിയിരുന്നു. ഈ ഗാനം മലയാളികള്‍ ഒന്നാകെ ഏറ്റെടുക്കുകയും ചെയ്തു. ആദാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അടുത്തിടെ ജയചന്ദ്രന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

    അഞ്ച് പതിറ്റാണ്ടോളമായി സംഗീതപ്രേമികളെ നിരന്തരം തന്റെ മനോഹരമായ ശബ്ദത്തിലൂടെ ആനന്ദത്തിലാറാടിയ്ക്കുന്ന ജയചന്ദ്രനെ മലയാളസിനിമാലോകം സ്‌നേഹപൂര്‍പ്പം ജയേട്ടനെന്നാണ് വിളിയ്ക്കുന്നത്. 1965ല്‍ പിന്നണിഗാനരംഗത്തെത്തിയ അദ്ദേഹം ഇപ്പോള്‍ ഏറ്റവും ഒടുക്കം പാടിയ ഗാനമാണ് 1983 എന്ന ചിത്രത്തിലെ ഓലേഞ്ഞാലിക്കുരുവി എന്ന ഗാനം.

    ജനനം

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    1944 മാര്‍ച്ച് മൂന്നിന് ഇരിങ്ങാലക്കുട പാലിയത്താണ് ജയചന്ദ്രന്‍ ജനിച്ചത്.

    ജോലിതേടിപ്പോയി പാട്ടുകാരനായി

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    അമ്മയുടെ ആഗ്രഹപ്രകാരം സുവോളജിയില്‍ ബിരുദം നേടി മദിരാശിയില്‍ ജോലിതേടിപ്പോയ ജയചന്ദ്രന്‍ തിരിച്ചെത്തിയത് ഗായകനായിട്ടായിരുന്നു.

    യേശുദാസിന്റെ അസാന്നിധ്യത്തില്‍ പാട്ടുകാരനായി

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    മദിരാശിയില്‍ യേശുദാസ് വരാമെന്നേറ്റിരുന്ന ഒരു പരിപാടിയില്‍ അദ്ദേഹത്തിന് എത്താന്‍ കഴിയാതെ വരുകയും റിഹേഴ്‌സല്‍ കാണാനെത്തിയ ജയചന്ദ്രന് എംബി ശ്രീനിവാസന്‍ പാടാന്‍ അവസരം നല്‍കുകയായിരുന്നു. ഈ ഗാനമാണ് ജയചന്ദ്രന് പിന്നണി ഗാനരംഗത്തേയ്ക്കുള്ള വാതില്‍ തുറന്നുകൊടുത്തത്.

    ജയചന്ദ്രന്റെ ഹിറ്റുകള്‍

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    ഏകാന്ത പഥികന്‍ ഞാന്‍..., നിന്‍ മണിയറയിലെ....., ഉപാസന, ഉപാസന....., തൊട്ടു തൊട്ടില്ല......, അനുരാഗ ഗാനം പോലെ...., കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത.... തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുണ്ട് ജയചന്ദ്രന്റേതായിട്ട്. ഈ ഗാനങ്ങളെല്ലാം മലയാളികള്‍ എക്കാലവും നിറഞ്ഞ മനസോടെ ആസ്വദിയ്ക്കുന്നവയാണ്.

    ജയചന്ദ്രന്റെ കുടുംബം

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍


    ലളിതയാണ് ജയചന്ദ്രന്റെ ഭാര്യ, മക്കള്‍ ദിനനാഥ്, ലക്ഷ്മി. രണ്ടുപേരും നല്ല രീതിയില്‍ സംഗീതം കൈകാര്യം ചെയ്യുന്നവരാണ്.

    മൃദംഗത്തിലും മികവ്

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    ജയചന്ദ്രന്‍ എന്ന കലാകാരനെ കേരളത്തിന് സമ്മാനിച്ചത് സ്‌കൂള്‍ കലോത്സവമായിരുന്നു. 1958ലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സമ്മാനം ജയചന്ദ്രനായിരുന്നു. ലളിതഗാനത്തിന് ഒന്നാം സ്ഥാനത്തെത്തിയ യേശുദാസും മൃദംഗത്തിലെ വിജയി ജയചന്ദ്രനും ചേര്‍ന്ന് യുവജനോത്സവത്തിന്റെ സമാപനദിവസം ഒന്നിച്ച് പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

    മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    1965ല്‍ പുറത്തിറങ്ങിയ കളിത്തോഴന്‍ എന്ന ചിത്രത്തിന് വേണ്ടി മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...എന്നു തുടങ്ങുന്ന ഗാനമാലപിച്ചുകൊണ്ടാണ് ജയചന്ദ്രന്‍ ചലച്ചിത്രഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യഗാനം തന്നെ വന്‍ഹിറ്റായി മാറുകയായിരുന്നു. മലയാളികളുടെ ഇഷ്ടഗാനങ്ങളെടുത്താല്‍ അക്കൂട്ടത്തില്‍ ഇന്നും മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയെന്ന ഗാനമുണ്ടാകും.

    ആദ്യം പാടിയത് കുഞ്ഞാലിമരയ്ക്കാറില്‍

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ജയചന്ദ്രന്‍ ആദ്യമായി പിന്നണി പാടിയത്. മുല്ലപ്പൂമാലയുമായ്.... എന്നു തുടങ്ങുന്നതാണ് ആ ഗാനം. പക്ഷേ ആദ്യമായി പുറത്തുവന്ന ഗാനം മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി.. ആയിരുന്നു.

    ദേശീയ പുരസ്‌കാരം

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    1986ല്‍ ഇറങ്ങിയ ശ്രീനാരായണ ഗുരുവെന്ന ചിത്രത്തിന് വേണ്ടി പാടിയ ശിവശങ്കരാ സര്‍വ്വ.... എന്നു തുടങ്ങുന്ന ഗാനത്തിനാണ് മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 1972, 1978, 2000, 2004 തുടങ്ങിയ വര്‍ഷങ്ങളിലും അദ്ദേഹത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1994ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

     ഓലേഞ്ഞാലിക്കുരുവീ....

    പി ജയചന്ദ്രന്‍ സപ്തതിയുടെ നിറവില്‍

    അടുത്തിടെ പുറത്തിറങ്ങിയ 1983 എന്ന ചിത്രത്തിന് വേണ്ടി ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്നാലപിച്ച ഈ ഗാനം മലയാളികളെ പഴയകാല ഓര്‍മ്മകളിലേയ്ക്ക് കൊണ്ടുപോകുന്നതാണ്. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം മലയാളികള്‍ നെഞ്ചേറ്റിക്കഴിഞ്ഞ ഗാനമാണ്.


    English summary
    Play Back singer P Jayachandran had celebrated his 70th birthday on March 3rd,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X