» 

സിനിമ പി. സുകുമാറിനെ മടുപ്പിക്കുന്നേയില്ല

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

P  Sukumar
ഓരോ സിനിമയും ഓരോ പുതുമയാണെങ്കിലും ഒരേ ജോലിയില്‍ നിരന്തരം പ്രവര്‍ത്തിച്ചു വരുമ്പോള്‍ മടുക്കും. ഒട്ടും മടുക്കാതെ പ്രേക്ഷകരെ ബോറടിപ്പിക്കുന്ന ദൗത്യം ഒട്ടേറെ പേര്‍ സിനിമയുടെ വക്താക്കളായി പല ഭാഗങ്ങളിലും ഇരിപ്പുണ്ട്.

പി.സുകുമാറിന്റെ കഥ അങ്ങിനെയല്ല അവിവാഹിതനായി തുടരുന്ന സുകുമാര്‍ ശരിയ്ക്കും സന്തോഷിച്ചു കൊണ്ടുതന്നെ സിനിമയ്ക്കകത്തും പുറത്തും നിലനില്‍ക്കുന്നു. അഭിനയം, ഛായഗ്രഹണം, നിര്‍മ്മാണം, സംവിധാനം എല്ലാ രംഗത്തും കൈയ്യൊപ്പ് ചാര്‍ത്തിയ സുകുമാര്‍ ഛായാഗ്രഹണരംഗത്തെ മികച്ച വാഗ്ദാനം തന്നെയാണ്.

ഒരിക്കല്‍ അമ്മ എന്ന താരസംഘടനയുടെ യോഗത്തില്‍ സുകുമാറിനെ കണ്ട പല നടിമാര്‍ക്കും ഒരു സംശയം ഇങ്ങേര്‍ക്കെന്താ ഇവിടെ കാര്യം അയാള് ക്യാമറാമാനല്ലേ....സീനിയേഴ്‌സ് പലരും പുതുമുഖക്കാരുടെ സംശയം തീര്‍ത്തുകൊടുത്തു.

പി. ചന്ദ്രകുമാറിന്റെ സിനിമകളില്‍ നായകനായി അഭിനയിച്ച് യുവാക്കളുടെ രക്തസമ്മര്‍ദ്ദം കൂട്ടിയ കിരണ്‍ എന്ന നടന്റെ കഥാവലോകനം പറഞ്ഞു കേട്ട നടികള്‍ നാണിച്ചു തലതാഴ്ത്തിയെന്നത് പഴയകഥ. ക്യാമറയായിരുന്നു സുകുമാറിനെ നന്നായി ആകര്‍ഷിച്ചത് അതില്‍ ഉറച്ചുനില്‍ക്കുകയും പിടിച്ചു കയറുകയും പേരെടുക്കുകയും ചെയ്തു.

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ചിന്തയും വളര്‍ന്നു കൊണ്ടിരുന്ന ക്യാമറമാനില്‍ കലശലായിരുന്നു, കലവൂര്‍ രവികുമാറിന്റെ രചനയിലൊരുങ്ങിയ സ്വ. ലേ അങ്ങിനെ ദിലീപിന്റെ നായകത്വത്തില്‍ സുകുമാര്‍ സംവിധാനം ചെയ്തു. ചിത്രം തിയറ്ററുകളില്‍ വലിയ ഹിറ്റായില്ലെങ്കിലും സംവിധായകനെന്ന നിലയിലും സുകുമാര്‍ ശ്രദ്ധിക്കപ്പെട്ടു.

മായാമോഹിനിയുടെ നിര്‍മ്മാണ പങ്കാളിത്തം നല്ല നേട്ടമുണ്ടാക്കിയപ്പോള്‍ സിനിമ സുഹൃത്തുക്കളുമായി ചേര്‍ന്ന് തക്കാളി ഫിലിംസ് എന്ന സിനിമ നിര്‍മ്മാണ കമ്പനിയും തുടങ്ങി. ആദ്യചിത്രം ചേട്ടായീസ്, നിര്‍മ്മാണ പങ്കാളികളുടെ നിര്‍ബന്ധത്തിനു വഴങ്ങി സുകുമാര്‍ ബിരിയാണി ബാവയായി ചിത്രത്തില്‍ വേഷമിട്ടു തരക്കേടില്ലാത്ത കയ്യടിവാങ്ങി.

ആ പഴയ കിരണല്ല സുകുമാറെന്ന് തെളിയിക്കുന്ന അഭിനയം കാഴ്ചവെച്ചതോടെ അവസരങ്ങള്‍ തേടിവരികയാണ് പ്രശസ്ത ഛായാഗ്രാഹകനെ. ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന സെറ്റില്‍ വളരെ എന്‍ജോയ് ചെയ്ത് വേഗത്തില്‍ ഷോട്ടുകള്‍ എടുക്കുന്ന പി.സുകുമാറിന് സിനിമയില്‍ ശത്രുക്കളില്ല മിത്രങ്ങളെയുള്ളൂ. കാരണം എല്ലാവരോടും തുറന്ന് പെരുമാറുന്ന ഇയാള്‍ക്ക് ഹിഡന്‍ അജന്‍ഡകളില്ല പിടിവാശികളുമില്ല.

വ്യത്യസ്തമേഖലകളില്‍ സിനിമയുടെകൂടെ നില്ക്കുന്ന സുകുമാറിന് അതുകൊണ്ട് തന്നെ സിനിമ ബോറടിക്കുന്നേയില്ല. ഇനി ഏതു പുതിയ ജോലി എന്ന അന്വേഷണത്തിലാവും ഒരു പക്ഷേ സുകുമാറിന്റെ വരും സിനിമാദിനങ്ങള്‍.

Read more about: p sukumar, director, mayamohini, പി സുകുമാര്‍, സംവിധായകന്‍, മായാമോഹിനി, ചേട്ടായീസ്
English summary
P. Sukumar, one of the leading cinematographers in Malayalam,
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos