twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    By Meera Balan
    |

    ഇന്ത്യന്‍ സിനിമയെ തന്നെ മികച്ച സാങ്കേതിക മികവുള്ള സിനിമകളിലൂടെ ഞെട്ടിച്ച സംവിധായകനാണ് ശങ്കര്‍. ശങ്കറിന്റെ ചിത്രങ്ങള്‍ പലതും മനുഷ്യന്റെ സാമാന്യ ബുദ്ധിയ്ക്കപ്പുറം നിന്നുള്ളവയായിരുന്നു. ഇന്‍ഡ്യന്‍, അന്യന്‍, എന്തിരന്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിയ്ക്കുന്ന ചിത്രങ്ങള്‍ തെന്നിന്ത്യയില്‍ നിന്നൊരുക്കി ശങ്കര്‍.

    ഒരുക്കിയ ഓരോ ഫ്രെയിമിലും ഈ സംവിധായകന്‍ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു. സിനിമയില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. അതിനാല്‍ തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു മിക്കവയും. ഇപ്പോഴിതാ ഐ പ്രദര്‍ശനത്തിനൊരുങ്ങുന്നു. യിലെ ശങ്കറിനെ അറിയുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ മറ്റ് ചില മികച്ച ചിത്രങ്ങള്‍ അറിഞ്ഞാലോ ...

    ജെന്റില്‍മാന്‍ (1994)

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    ആദ്യ ചിത്രമായ ജെന്റില്‍മാന്‍ തന്നെ ശങ്കറിന്റെ തലവര തിരുത്തിക്കുറിച്ചു. അര്‍ജുനും മധുബാലയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ മനോഹരഗാനങ്ങളൊരുക്കിയത് എ ആര്‍ റഹ്മാനയിരുന്നു. ചിത്രം ഹിന്ദിയിലേക്കും lതെലുങ്കിലേക്കും റീമേക്ക് ചെയ്തു. തെലുങ്കില്‍ ചിരഞ്ജീവിയായിരുന്നു നായകന്‍.

    ഇന്‍ഡ്യന്‍ (1996)

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    1996 കാലം ഇന്ത്യന്‍ സിനിമയ്ക്ക് ചിന്തിയ്ക്കാവുന്നതിനപ്പുറം പരിമിതികളെ മറികടന്ന് ശങ്കര്‍ ഒരുക്കിയ ചിത്രം ഇന്‍ഡ്യന്‍. ഒന്നരക്കോടിയിലധികമായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. മുന്‍നിര ബോളിവുഡ് നായികമാരായ മനീഷ കൊയ്രാള, ഊര്‍മിള എന്നിവര്‍ കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ ഈ ചിത്രത്തില്‍ അഭിനയിച്ചു

    മുതല്‍വന്‍ (1999)

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    അര്‍ജുന്‍ ആയിരുന്നു ഈ പൊളിറ്റിക്കല്‍ ത്രില്ലറിലെ നായകന്‍. മനീഷ കൊയ്റാളയായിരുന്നു നടി. ചിത്രം പിന്നീട് നായക് (2001) എന്ന പേരില്‍ ഹിന്ദിയിലേയ്ക്കും റീമേക്ക് ചെയ്തു.

    ബോയ്‌സ് (2003)

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    സിനിമയില്‍ പുതുമുഖങ്ങളെ അണിനിരത്തി യൂത്തിന്റെ കഥപറഞ്ഞ പരീക്ഷണ ചിത്രം അതായിരുന്നു ബോയ്സ്. പക്ഷേ പ്രതീക്ഷിച്ചതിലും ഇരട്ടി വിജയം ഈ ചിത്രം നേടി

    അന്യന്‍ (2005)

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    തമിഴിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നാണ് അന്യന്‍. മനുഷ്യന്റെ യുക്തി ചിന്തകളെ വെല്ലുവിളിച്ച ചിത്രം. സാങ്കേതിക മികവിന്റെ മേന്മ. അതിനപ്പുറം സംവിധായകനെ പോലും അപ്രസക്തനാക്കി നടനെന്ന നിലയില്‍ വിക്രം കുതിച്ചുയര്‍ന്ന ചിത്രം. വിശേഷണങ്ങള്‍ അവസാനിയ്ക്കുന്നില്ല

    ശിവാജി (2007)

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വേണ്ടി പടമൊരുക്കുമ്പോള്‍ രജനീകാന്ത്, അല്ലെങ്കില്‍ കമല്‍ഹാസന്‍ എന്നിവര്‍ക്ക് വേണ്ടി പടമൊരുക്കുകയാവും പല സംവിധായകരും. താരങ്ങളുടെ പ്രഭാവത്തില്‍ കഥാപാത്രങ്ങള്‍ അപ്രസക്തരാവും. ശിവാജി ഒരു മികച്ച ചിത്രമല്ലെങ്കിലും ശങ്കറിന് അഭിമാനിയ്ക്കാം

    എന്തിരന്‍ (2010)

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്ന് എന്തിരന്‍. ഇന്ത്യയില്‍ പിറന്ന ഒരു 'ഹോളിവുഡ് ചിത്രം' എന്ന് വേണമെങ്കിലും വിശേഷിപ്പിയ്ക്കാം ഈ ചിത്രത്തെ. രജനീകാന്ത് നായകനായ ഈ ചിത്രത്തില്‍ ഐശ്വര്യ റായ് ആയിരുന്നു നായിക

    നന്‍പന്‍ (2012)

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    ത്രീ ഇഡിയറ്റസ് എന്ന ഹിന്ദി ചിത്രത്തിന്റെ ശങ്കര്‍ സ്റ്റൈല്‍ ആയിരുന്നു ത്രീ ഇഡിയറ്റസ്

    ഐ (2014)

    ഐ വരുന്നു, ശങ്കര്‍ ചിത്രങ്ങളിലേയ്ക്ക് ഒരു തിരനോട്ടം

    2014 ശങ്കര്‍ തന്റെ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ബ്രഹ്മാണ്ഡ ചിത്രം ഐ. വിക്രം പല വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടി.

    English summary
    10 best films by Shankar you need to see before 'I' hits the theaters
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X