»   » എആര്‍ റഹ്മാനും കോപ്പിയടിയ്ക്കുന്നോ.. മണിരത്‌നത്തിന്റെ ചിത്രത്തിലെ പാട്ട് മലയാളത്തിന്റെ കോപ്പിയടി ?

എആര്‍ റഹ്മാനും കോപ്പിയടിയ്ക്കുന്നോ.. മണിരത്‌നത്തിന്റെ ചിത്രത്തിലെ പാട്ട് മലയാളത്തിന്റെ കോപ്പിയടി ?

Written by: Rohini
Subscribe to Filmibeat Malayalam

ലോക സിനിമയില്‍ തന്നെ അത്ഭതമാണ് എ ആര്‍ റഹ്മാന്‍ എന്ന സംഗീതജ്ഞന്‍. റോജ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ എ ആര്‍ റഹ്മാന്‍ ഓസ്‌കാര്‍ പുരസ്‌കാര വേദിയിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

യോദ്ധയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ മാജിക് വീണ്ടും മോഹന്‍ലാല്‍ ചിത്രത്തില്‍!

ഇക്കാലയളവ് ഇതുവരെ എ ആര്‍ റഹ്മാന്റെ പേരില്‍ ഒരു കോപ്പിയടി വിവാദം പോലും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ ചിത്രത്തിന് വേണ്ടി റഹ്മാന്‍ മലയാളത്തിലെ ഒരു പാട്ട് കോപ്പിയടിച്ചതായി ആരോപണം...

ഏത് സിനിമയ്ക്ക്

കാര്‍ത്തിയെയും അദിതി റാവു ഹൈദാരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്ര് വിളിയിടൈ എന്ന ചിത്രത്തിലെ ഒരു കല്യാണപ്പാട്ട് എ ആര്‍ റഹ്മാന്‍ കോപ്പിയിടിച്ചതാണെന്നാണ് ആരോപണം.

ഈ പാട്ട് കേള്‍ക്കൂ

ഇതാണ് എ ആര്‍ റഹ്മാന്‍ കാട്ര് വിളിയിടൈ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനം. നാടന്‍ പാട്ടിന്റെ ശൈലിയില്‍ ഒരുക്കിയിരിയ്ക്കുന്ന ഒരു ഗ്രാന്റ് കല്യാണപ്പാട്ടാണ് ഈ ചിത്രത്തിലുള്ളത്.. ഈ ഗാനത്തിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

മലായാളത്തില്‍

ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന ചിത്രത്തിലെ ഈ നാടന്‍ പാട്ടുമായി കാട്ര് വിളിയിടൈ എന്ന ചിത്രത്തിലെ കല്യാണപ്പാട്ടിന് സാമ്യമുണ്ടെന്നാണ് ആരോപണം. മോഹന്‍ സിത്താരയാണ് ബ്രേക്കിങ് ന്യൂസ് ലൈവിന്റെ സംഗീത സംവിധായകന്‍.

റഹ്മാന്റെ മരുന്ന് തീര്‍ന്നു

അടുത്തിടെ തന്റെ തന്നെ ഹിറ്റ് ഗാനമായ ഹമ്മ ഹമ്മ എന്ന പാട്ട് റഹ്മാന്‍ ഹിന്ദിയില്‍ ഓകെ ജാനു എന്ന ചിത്രത്തിന് വേണ്ടി റി-കംപോസ് ചെയ്തിരുന്നു. ഇപ്പോള്‍ കാട്ര് വിളിയിടൈക്ക് വേണ്ടി കോപ്പിയടിയും... റഹ്മാന്റെ മരുന്നു തീര്‍ന്നു.. അതുകൊണ്ടാണ് ഈ ഉടായിപ്പ് എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പരക്കുന്നു.

English summary
A R Rahman's Kaatru Vilyadai Song Copied From Malayalam Song
Please Wait while comments are loading...

Malayalam Photos

Go to : More Photos