Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പ്ലസ്ടു ജയിച്ച ലക്ഷ്മിയ്ക്ക് അജിത്ത് കൊടുത്ത സമ്മാനം?
അജിത്ത് എന്ന നടന്റെ കെയറിങിനെ കുറിച്ചും പ്രോത്സാഹനത്തെ കുറിച്ചും തമിഴര്‍ വളരെ പെരുമയോട് പറയും. സംഗതി വളരെ സത്യമാണ്. പച്ചയായ മനുഷ്യന് എന്നാണ് മറ്റ് സൂപ്പര്‍സ്റ്റാറുകളുടെ ആരാധകര്‍ പോലും അജിത്തിനെ വിശേഷിപ്പിയ്ക്കുന്നത്.
ഇപ്പോള്‍ അജിത്തിന്റെ സ്നേഹ വാത്സല്യം അനുഭവിയ്ക്കാന്‍ കഴിഞ്ഞത് മലയാളികൂടെയായ ലക്ഷ്മി മേനോനാണ്. അജിത്തിന്റെ ഇനിയും പേരിട്ടില്ലാത്ത 56 ആമത്തെ ചിത്രത്തില്‍ താരത്തിന്റെ അനുജത്തിയുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്.
ഇപ്പോള്‍ പ്ലസ്ടു പരീക്ഷ വിജയ്ച്ച ലക്ഷ്മിയ്ക്ക് തല അജിത്തില്‍ നിന്ന് സര്‍പ്രൈസ് ഗിഫ്റ്റ് കിട്ടിയെന്നാണ് കോടമ്പക്കത്തു നിന്നും വരുന്ന വിശേഷം. അജിത്ത് നേരിട്ട് വന്ന് നടിയെ അഭിനന്ദിക്കുകയായിരുന്നത്രെ. അതോടെ ലക്ഷ്മി തറയിലൊന്നുമായിരുന്നില്ലെന്നാണ് കേള്‍ക്കുന്നത്. തല അജിത്ത് പുകഴ്ത്തിയതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി.
ചെന്നൈയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്നത്. അതിന് ശേഷം ഷെഡ്യൂള്‍ കൊല്‍ക്കത്തയിലേക്ക് മാറും. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ഹസനാണ് അജിത്തിന്റെ നായിക.