twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവേഗത്തിലെ അജിത്തിന്റെ ബൈക്ക് സ്റ്റണ്ടിന് പിന്നിലെ രഹസ്യം??? പ്രേക്ഷകരെ ഞെട്ടിക്കും!!!

    By Karthi
    |

    അജിത് ആരാധകര്‍ ഏറ്റവും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന അജിത് ചിത്രമാണ് വിവേഗം. വീരം, വേതാളം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന വിവേഗം ഒരു സ്‌പൈ ത്രില്ലറാണ്. അജിത്തിന്റെ ഗെറ്റപ്പ് തന്നെയാണ് ചിത്രത്തേക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

    യഥാര്‍ത്ഥ ജീവിതത്തില്‍ റേസിംഗിനോട് ഏറെ താല്പര്യമുള്ള താരമാണ് അജിത്. വിവേഗത്തിലും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ബൈക്ക് സ്റ്റണ്ട് രംഗങ്ങളുണ്ട്. വിദേശ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ആസൂത്രണം ചെയ്ത ഈ രംഗങ്ങളാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റെന്ന് സംവിധായകനായ ശിവ വെളിപ്പെടുത്തുന്നു.ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല, ലൊക്കേഷനിലും അജിത് കാണിച്ച അഭ്യാസത്തേക്കുറിച്ചും ശിവ ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി.

    ഡ്യൂപ്പില്ലാത്ത ബൈക്ക് സ്റ്റണ്ടിംഗ്

    ഡ്യൂപ്പില്ലാത്ത ബൈക്ക് സ്റ്റണ്ടിംഗ്

    വിദേശ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ആസൂത്രണം ചെയ്ത രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ച് തീര്‍ത്തത്. കാറോട്ടക്കാരനായി കഴിവ് തെളിച്ച അജിത്ത് ബൈക്കും വഴുങ്ങുമെന്നതിനാലാണ് അദ്ദേഹത്തെ ഈ രംഗങ്ങള്‍ ചെയ്യാനേല്‍പ്പിച്ചതെന്നും സംവിധായകന്‍ ശിവ പറയുന്നു.

    ലൊക്കേഷനില്‍ ഞെട്ടിച്ച് അജിത്

    ലൊക്കേഷനില്‍ ഞെട്ടിച്ച് അജിത്

    ബൈക്ക് സ്റ്റണ്ടിംഗ് സീനിന്റെ ഷൂട്ടിന് ശേഷം ഒരു റൈഡിന്് പോയി വരാം എന്ന് പറഞ്ഞാണ് അജിത് ബൈക്ക് എടുത്തത്. എന്നാല്‍ കുറച്ച് ദൂരം മുന്നോട്ട് പോയ അദ്ദേഹം സെറ്റിലുള്ള എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. നിന്ന നില്‍പ്പില്‍ വട്ടം ചുറ്റി പാഞ്ഞടുത്ത ബൈക്ക് ഡ്രഫ്റ്റ് ചെയ്താണ് നിര്‍ത്തിയത്.

    വ്യത്യസ്തമായ സ്റ്റണ്ട്

    വ്യത്യസ്തമായ സ്റ്റണ്ട്

    പലയിടത്തും പൂജ്യത്തിനടുത്തുള്ള താപനിലയിലായിരുന്നു ഷൂട്ടിംഗ്. രാത്രിയുടെ സ്വഭാവം കിട്ടുന്നതിനായി കുറഞ്ഞ വെളിച്ചത്തിലായിരുന്നു ചിത്രീകരണം. മഞ്ഞ് വീഴ്ചയേത്തുടര്‍ന്ന് തെന്നിത്തെറിച്ച് കിടന്ന റോഡിസെ അജിത്തിന്റെ പ്രകടനം സ്റ്റണ്ട് മാസ്റ്ററുടെ വരെ ശ്വാസം നിലയ്ക്കുന്നതായിരുന്നുവെന്ന് ശിവ പറയുന്നു.

    120 കോടി മുതല്‍ മുടക്ക്

    120 കോടി മുതല്‍ മുടക്ക്

    തമിഴില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന അജിത് ചിത്രമാണ് വിവേഗം. 120 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. വിവിദ രാജ്യങ്ങളിലായി വ്യാപിച്ച ഷൂട്ടിംഗായിരുന്നു ചിത്രത്തിന്റെ ബജറ്റ് ഉയരാന്‍ കാരണം. ചിത്രത്തിലെ അഭിനേതാക്കളും ടെക്‌നീഷ്യന്മാരും അധികവും വിദേശികളാണ്.

    അജിത്തിന് പരിക്കേറ്റിരുന്നു

    അജിത്തിന് പരിക്കേറ്റിരുന്നു

    സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. തലയ്ക്കായിരുന്നു പരിക്കേറ്റത്. ഡ്യൂപ്പില്ലാതെ ചെയ്ത രംഗങ്ങളാണ് അപകടമുണ്ടാക്കിയത്. വേതാളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയിലും അജിതിന് പരിക്കേറ്റിരുന്നു.

    ഓഗസ്റ്റ് പത്തിന് തിയറ്ററുകളില്‍

    ഓഗസ്റ്റ് പത്തിന് തിയറ്ററുകളില്‍

    ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഓഗസ്റ്റ് പത്തിന് തിയറ്ററുകളിലെത്തും. ഒരു അജിത്ത് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് വിവഗേത്തിന്റെ വിതരണാവകാശം മുളകുപാടം ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. പത്ത് കോടി രൂപയ്ക്കാണ് വിതരണാവകാശം സ്വന്താമാക്കിയിരിക്കുന്നത്.

    English summary
    Like always, Ajith didn’t use any body double and performed all the stunts by himself. The bike stunts were overseen by foreign stunt choreographer Kaloyan Vodenicharov, who was taken by Ajith’s amazing ability to pull off the stunt sequencse
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X