»   » ദുല്‍ഖറിന്റെ ചിത്രം നിഷേധിച്ച നിവിന്‍ പോളിയുടെ നായിക വിക്രമിനൊപ്പം!!

ദുല്‍ഖറിന്റെ ചിത്രം നിഷേധിച്ച നിവിന്‍ പോളിയുടെ നായിക വിക്രമിനൊപ്പം!!

Written by: Rohini
Subscribe to Filmibeat Malayalam

അതെ, അനു ഇമ്മാനുവലിനെ മലയാളികള്‍ക്ക് അങ്ങിനെയാണ് പരിചയം. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ അനു ഇമ്മാനുവല്‍ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് അരങ്ങേറിയത്. തുടര്‍ന്ന് ദുല്‍ഖറിന്റെ ചിത്രത്തില്‍ നായികയായി അവസരം ലഭിച്ചെങ്കിലും അനു അഭിനയിച്ചില്ല.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍, ഡിക്യുവിനെക്കാള്‍ മുന്നില്‍ നിവിന്‍!!

ഇപ്പോഴിതാ ഒന്ന് രണ്ട് തെലുങ്ക് ചിത്രങ്ങള്‍ക്ക് ശേഷം ഭാഗ്യ പരീക്ഷണവുമായി, നിര്‍മാതാവ് ഇമ്മാനുവലിന്റെ മകള്‍ കൂടെയായ അനു ഇമ്മാനുവല്‍ തമിഴിലേക്ക് ചുവട് മാറുന്നു. രണ്ട് തമിഴ് ചിത്രങ്ങളാണ് ഇപ്പോള്‍ അനുവിന്റെ കൈയ്യില്‍. അതിലൊന്ന് വിക്രമിനൊപ്പമാണ്.

ധ്രുവനച്ചിത്തിരം

ധ്രുവനച്ചിത്തിരം

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചിത്തിരം എന്ന ചിത്രത്തിലാണ് അനു വിക്രമിന്റെ നായികയായി അഭിനയിക്കുന്നത്. സൂര്യ നിഷേധിച്ച ചിത്രമാണ് ധ്രുവനച്ചിത്തിരം. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.

അനു നായികയല്ല

അനു നായികയല്ല

ചിത്രത്തില്‍ നായിക വേഷമല്ല അനു ചെയ്യുന്നത്. എങ്കില്‍ കൂടെ പ്രധാന്യമുള്ള വേഷമാണ്. കഥ ഗൗതം കേള്‍പ്പിയ്ക്കുകയും അനുവിന് ഇഷ്ടപ്പെടുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു നായിക കൂടെ ചിത്രത്തിലുണ്ടാവും.

ധ്രുവനച്ചിത്തിരം

ധ്രുവനച്ചിത്തിരം

ഒരു റോ ഏജന്റായിട്ടാണ് വിക്രം ചിത്രത്തിലെത്തുന്നത്. തെളിയിക്കാന്‍ പറ്റാത്ത ഒരു സീരിസ് കൊലപാതകന്റെ പ്രതിയെ കണ്ടെത്തുകയാണ് വിക്രം. ഒണ്ടര്‍ഗ എന്റര്‍ടൈന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റ് മദനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

വിശാലിനൊപ്പം അനു

വിശാലിനൊപ്പം അനു

നിലവില്‍ വിശാല്‍ നായകനായി എത്തുന്ന തുപ്പരിവാളന്‍ എന്ന തമിഴ് ചിത്രത്തിലാണ് അനു അഭിനയിക്കുന്നത്. മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. തെലുങ്കില്‍ ഓക്‌സിജന്‍ എന്ന ചിത്രം അനു പൂര്‍ത്തിയാക്കി.

English summary
According to the grapevine, Anu Emmanuel is likely to star in Gautham Menon’s Dhruva Natchathiram that has Vikram in the lead. Reports say that the actress will not be playing the female lead, but an important role in the film.
Please Wait while comments are loading...

Malayalam Photos

Go to : More Photos