»   »  രണ്ടാം വിവാഹം, ആരാണ് വധു.. നടിയാണോ?? അമല പോളിന്റെ ആദ്യ ഭര്‍ത്താവ് പ്രതകരിക്കുന്നു

രണ്ടാം വിവാഹം, ആരാണ് വധു.. നടിയാണോ?? അമല പോളിന്റെ ആദ്യ ഭര്‍ത്താവ് പ്രതകരിക്കുന്നു

Written by: Rohini
Subscribe to Filmibeat Malayalam

അമല പോള്‍ - എഎല്‍ വിജയ് വിവാഹവും വിവാഹ മോചനവും എന്നത് പോലെ തന്നെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി എ എല്‍ വിജയ് യുടെ രണ്ടാം വിവാഹത്തിന്റെ വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്നത്.

ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യവുമായി അമല പോള്‍, ഇനി സന്യാസ ജീവിതം ?

എ എല്‍ വിജയ് അച്ഛന്റെ നിര്‍ബന്ധപ്രകാരം മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നും വധു ഒരു സിനിമാ നടിയാണെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ വിജയ് വാര്‍ത്തകളോട് പ്രതികരിക്കുന്നു.

പുറത്തുവന്ന വാര്‍ത്തകള്‍

പുറത്തുവന്ന വാര്‍ത്തകള്‍

അച്ഛന്‍ അളഗപ്പന്‍ മുന്‍കൈ എടുത്ത് എല്‍ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നും വധു നടിയാണ് എന്നും വാര്‍ത്തകള്‍ വന്നു. വിവാഹ വാര്‍ത്ത സിനിമാ സെറ്റില്‍ നിന്ന് അറിഞ്ഞ അമല പോള്‍ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതായും വാര്‍ത്തകളുണ്ടായിരുന്നു.

വിജയ് യുടെ പ്രതികരണം

വിജയ് യുടെ പ്രതികരണം

എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തയിരിയ്ക്കുകയാണ് വിജയ്. പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പത്രക്കുറിപ്പിലൂടെ വിജയ് അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു എന്നും സംവിധായകന്‍ പറയുന്നു.

മാധ്യമങ്ങളോട് മര്യാദ

മാധ്യമങ്ങളോട് മര്യാദ

എന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ എനിക്ക് മാധ്യമങ്ങളോട് ഒരു മര്യാദയുണ്ട്. അത് കണക്കിലെടുത്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം എന്ന് വിജയ് അപേക്ഷിക്കുന്നു.

അമല വിജയ് പ്രണയം

അമല വിജയ് പ്രണയം

മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് വിജയ് യും അമലയും വിവാഹിതരായത്. ക്രിസ്ത്യന്‍ മതാചാരപ്രാകാരമുള്ള വിവാഹ നിശ്ചയവും ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹവും വളരെ ആര്‍ഭാടമായിത്തന്നെ നടന്നു. എന്നാല്‍ ആ ബന്ധത്തിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയുസുണ്ടായിരുന്നില്ല. വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല.

English summary
Director AL Vijay Clarifies Rumours On His Re-Marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos