»   » കീര്‍ത്തി സുരേഷിന് ബ്രേസ് ലെറ്റ്, പരാജയത്തെ വിജയാഘോഷമാക്കി മാറ്റുന്ന തമിഴ് സിനിമ!!

കീര്‍ത്തി സുരേഷിന് ബ്രേസ് ലെറ്റ്, പരാജയത്തെ വിജയാഘോഷമാക്കി മാറ്റുന്ന തമിഴ് സിനിമ!!

പരാജയത്തെ വിജയമായി കൊണ്ടാടുകയും സംവിധായകനും നായികയ്ക്കും സമ്മാനങ്ങളും നല്‍കുന്ന പതിവ് തമിഴകത്ത് മാത്രമാണെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആരോപിക്കുന്നത്.

Posted by:
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം താരമായ ഇളയദളപതിക്കെതിരെ വ്യാപക പരാതിയുമായി നിര്‍മ്മാതാക്കള്‍ രംഗത്ത്. വിജയ് നായകവേഷത്തിലെത്തിയ ഭൈരവ സിനിമ കാരണം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും 14 കോടി രൂപ താരം നല്‍കണമെന്നും ആനവശ്യപ്പെട്ടാണ് വിതരണക്കാര്‍ മുന്നോട്ട് വന്നിട്ടുള്ളത്.

എന്നാല്‍ ചിത്രം വന്‍വിജയമാണെന്നാണ് താരം അറിയിച്ചിട്ടുള്ളതും അത്തരത്തിലുള്ള ആഘോഷമാണ് നടത്തിയതും. ചിത്രത്തിലെ നായികയായ കീര്‍ത്തി സുരേഷിന് ബ്രേസ് ലെറ്റ് സമ്മാനിച്ചു, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണമാലയും താരം സമ്മാനിച്ചിരുന്നു. വന്‍വിജയമായിരുന്നു ചിത്രമെന്നാണ് താരം അറിയിച്ചിരുന്നത്.

തെറ്റായ വാര്‍ത്ത

പ്രചരിച്ചത് തെറ്റായ കാര്യങ്ങള്‍

70 കോടി ബഡ്ജറ്റിലാണ് ചിത്രം പുറത്തിറക്കിയത്. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിനത്തിനുള്ളില്‍ത്തന്നെ ചിത്രം നൂറുകോടി ക്ലബില്‍ ഇടം പിടിച്ചുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണഅ നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നത്.

നഷ്ടം

നഷ്ടപരിഹാരം നല്‍കണം

55 കോടി രൂപയ്ക്കാണ് ചിത്രം വിതരണക്കാര്‍ സ്വന്തമാക്കിയത്.എന്നാല്‍ 14 കോടി രൂപയുടെ നഷ്ടമാണ് ചിത്രം കാരണം സംഭവിച്ചത്. അതിനാല്‍ത്തന്നെ ആ നഷ്ടം താരം നികത്തണമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

തമിഴ് സിനിമ

പരാജയത്തെ വിജയമായി കൊണ്ടാടുന്നു

സിനിമയുടെ പരാജയത്തെ വിജയമായിക്കരുതി ആഘോഷിക്കുന്ന ഒരേ ഒരു ഇന്‍ഡസ്ട്രിയാണ് തമിഴ് സിനിമ എന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരു പറയുന്നത്. വ്യാജക്കണക്കുകള്‍ കാട്ടി പ്രേക്ഷകരെ പറ്റിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.

തീരുമാനം അംഗീകരിക്കില്ല

താരങ്ങള്‍ പറയുന്ന വില നല്‍കില്ല

ഇനി മുതല്‍ താരങ്ങള്‍ പറയുന്ന വിലയ്ക്ക് സിനിമ ഏറ്റെടുക്കുന്ന പതിവു നിര്‍ത്തി. വിലക്ക് ഒന്നുമല്ല. പക്ഷേ ഭീകര നഷ്ടം വരുന്ന പരിപാടിയോട് ഇനി സഹകരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

English summary
Distributers demands compensation from Vijay regarding with Bairava box office flope.
Please Wait while comments are loading...

Malayalam Photos

Go to : More Photos