twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനീകാന്തിന്റെ വീടിനു മുന്നില്‍ തെണ്ടല്‍ സമരം!

    By Aswathi
    |

    സൂപ്പര്‍ ഹിറ്റാകും എന്ന് പ്രതീക്ഷിച്ചിറങ്ങിയ രജനീകാന്തിന്റെ ലിങ്ക എന്ന ചിത്രത്തിന്റെ നഷ്ടം നികത്താന്‍ വിതരണക്കാര്‍ അടുത്ത മുറ പയറ്റുന്നു. ഇത്തവണ സ്റ്റൈല്‍ മന്നന്റെ വീടിനു മുന്നില്‍ തെണ്ടല്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് വിതരണക്കാര്‍. നിരാഹാര സമരം നടത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് തെണ്ടല്‍ സമരത്തിലേക്ക് തിരിഞ്ഞത്.

    ലിങ്ക വിതരണത്തിനെടുത്തതു കൊണ്ടുണ്ടായ നഷ്ടം നികത്താന്‍ 35 കോടി രൂപ മടക്കി നല്‍കണമെന്നാണ് നിര്‍മ്മാതാവ് റോക്‌സിന്‍ വെങ്കടേശ്വറിനോട് വിതരണക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    rajinikanth-lingaa

    വിതരണക്കാരുടെ ആവശ്യത്തെക്കുറിച്ച് പഠിക്കുന്നതിനായി സുഹൃത്തും വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യനെ രജനി നിയമിച്ചിരുന്നതായി സമരത്തിന് നേതൃത്വം നല്‍കുന്ന ശിങ്കാരവടിവേലന്‍ പറഞ്ഞു.

    വിതരണക്കാര്‍ക്കു നഷ്ടമുണ്ടായതായി തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍മ്മാതാവ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തെണ്ടല്‍ സമരം നടത്താന്‍ തീരുമാനിച്ചതെന്നും ശിങ്കാരവടിവേലന്‍ പറഞ്ഞു. ഈ തുക രജനിയുടെ പ്രതിഫലത്തിന്റെ പകുതി പോലും വരില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്.

    English summary
    Distributors of superstar Rajinikanth-starrer 'Lingaa', who demanded compensation for the heavy losses incurred while distributing and exhibiting the film, have decided go on a mass begging protest.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X