»   »  ഷൂട്ടിങിനു തൊട്ടുമുന്‍പ് വിജയ് ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഗൗതം മേനോന്‍

ഷൂട്ടിങിനു തൊട്ടുമുന്‍പ് വിജയ് ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഗൗതം മേനോന്‍

നടന്‍ വിജയ്‌യെ നായകനാക്കി ഗൗതംമേനോന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് യോഹന്‍ :അധ്യായം ഒണ്‍ട്ര്.

Written by: Pratheeksha
Subscribe to Filmibeat Malayalam

ജനപ്രിയ നടന്‍ വിജയ്‌യെ നായകനാക്കി ഗൗതംമേനോന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് യോഹന്‍ :അധ്യായം ഒണ്‍ട്ര്. ആക്ഷന്‍ മൂവിയുടെ ഗണത്തില്‍പ്പെട്ട സിനിമയുടെ ചിതീകരണത്തിന് പത്തുദിവസം ബാക്കി നില്‍ക്കുമ്പോള്‍ ഗൗതം മേനേന്‍ ആ പ്രൊജക്ട് ഒഴിവാക്കുകയാണ് ചെയ്തത്.

എന്നാല്‍ കാരണം വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായിരുന്നില്ല .ഈയിടെ ദ ഹിന്ദുവിനു നല്‍കിയ അഭിമുഖത്തിലാണ് ചിത്രം ഒഴിവാക്കാനുളള യാഥാര്‍ത്ഥ കാരണമെന്തെന്നു ഗൗതം മേനോന്‍ വ്യക്തമാക്കിയത്.

ഗൗതം മേനോന്‍ മുമ്പ് പറഞ്ഞത്

ഗൗതം മേനോന്‍ മുമ്പ് പറഞ്ഞത്

താന്‍ ചെയ്ത സിനിമകളില്‍ പലതും വിജയ് കാണാത്തതിനാല്‍ സിനിമയുടെ ട്രീറ്റ്മെന്റിനെ കുറിച്ചും അവതരണ രീതിയെ കുറിച്ചും അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവില്ലെന്നും വ്യക്തിപരമായും അല്ലാതെയും വിജയ്ക്ക് തന്നെ അറിയില്ലെന്നുമാണ് ഗൗതം മേനോന്‍ മുമ്പ് വ്യക്തമാക്കിയിരുന്നത്.

അന്താരാഷ്ട്ര സ്വാഭാവമുള്ള സിനിമയാണെന്നു കരുതി

അന്താരാഷ്ട്ര സ്വാഭാവമുള്ള സിനിമയാണെന്നു കരുതി

ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ ഈ ചിത്രം അന്താരാഷ്ട്ര സ്വഭാവമുള്ള ചിത്രമാണെന്നു വിജയ് കരുതിയെന്നാണ് ഗൗതം മേനോന്‍ പറയുന്നത്. ചിത്രം ഇവിടത്തെ പ്രേക്ഷകരോട് സംവദിക്കില്ലെന്നും അദ്ദേഹം തെറ്റിദ്ധരിച്ചു.

ആക്ഷന്‍ സ്വഭാവമുളള ചിത്രമായിരുന്നു

ആക്ഷന്‍ സ്വഭാവമുളള ചിത്രമായിരുന്നു

ഒരു ആക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരുന്നു തന്റെ മനസ്സിലുണ്ടായിരുന്നതെന്നും സി ഐഐയില്‍ ചേരുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ റോളായിരുന്നു വിജയ്‌ക്കെന്നും ഗൗതം മേനോന്‍ പറയുന്നു

വിജയ് ഒകെ പറഞ്ഞാല്‍ ചിത്രം ചെയ്യുമായിരുന്നു

വിജയ് ഒകെ പറഞ്ഞാല്‍ ചിത്രം ചെയ്യുമായിരുന്നു

വിജയ് സമ്മതിച്ചാല്‍ ചിത്രവുമായി മുന്നോട്ടു പോവുമായിരുന്നെന്നു ഗൗതം മേനോന്‍ പറയുന്നു. ഒരു സൂപ്പര്‍ ചിത്രമായി അതുമാറിയേനെയെന്നും ഗൗതം സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
Gautham Menon Speaks about Vijay's 'Yohan Adhyayam Ondru' Project ,and why he give up that movie
Please Wait while comments are loading...

Malayalam Photos

Go to : More Photos