»   » കമലുമായി വേര്‍പിരിഞ്ഞ ഗൗതമി മകളെ അഭിനയിപ്പിക്കാന്‍ വിടുന്നു?

കമലുമായി വേര്‍പിരിഞ്ഞ ഗൗതമി മകളെ അഭിനയിപ്പിക്കാന്‍ വിടുന്നു?

Written by: Rohini
Subscribe to Filmibeat Malayalam

13 വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് ശേഷം കമലും ഗൗതമിയും വേര്‍പിരിഞ്ഞു. ഇനിയുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണെന്നാണ് വേര്‍പിരിയലുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കുറിപ്പില്‍ ഗൗതമി പറഞ്ഞത്.

അവരാരും കുറ്റക്കാരല്ല, കമല്‍ ഹസനുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഗൗതമി വെളിപ്പെടുത്തുന്നു

അതെ, ഇനിയെല്ലാം മകള്‍ക്ക് വേണ്ടിയാണ്. മകളുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടിയാണ്. ഗൗതമിയും മകള്‍ സുബ്ബലക്ഷ്മിയും ഒരു ബന്ധങ്ങളുടെയും ബന്ധനങ്ങളില്ലാതെ ഇനി പാറിപ്പറക്കും.

അഭിനയത്തിലേക്ക്

അഭിനയത്തിലേക്ക്

ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നതായാണ് പുതിയ വാര്‍ത്തകള്‍. മകള്‍ക്ക് എല്ലാ പിന്തുണയും നല്‍കി ഗൗതമി തന്നെയാണ് അഭിനയാരങ്ങേറ്റത്തിന് മുന്‍കൈ എടുക്കുന്നത്.

പലരോടും പറഞ്ഞിട്ടുണ്ട്

പലരോടും പറഞ്ഞിട്ടുണ്ട്

മകള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമുള്ള കാര്യം തമിഴിലെ മുന്‍നിര നായകന്മാരോടും സംവിധാകരോടും ഗൗതമി സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. നായികയായി തന്നെ തുടങ്ങനാണ് സുബ്ബലക്ഷ്മിയ്ക്ക് താത്പര്യം.

ആദ്യ ബന്ധത്തിലെ മകള്‍

ആദ്യ ബന്ധത്തിലെ മകള്‍

ഗൗതമിയുടെ ആദ്യ ബന്ധത്തിലുള്ള മകലാണ് സുബ്ബലക്ഷ്മി. 1998 ലാണ് ഗൗതമിയും സന്ദീപ് ഭട്ടിയയും തമ്മിലുള്ള വിവാഹം നടന്നത്. 99 ല്‍ വേര്‍പിരിയുകയും ചെയ്തു.

 പുതിയ താരോദയം

പുതിയ താരോദയം

സിനിമാ ലോകം പണ്ടേ മക്കള്‍ യുഗം കൈയ്യടക്കിയതാണ്. ഗൗതമി സിനിമയിലേക്ക് വരുന്നതായ വാര്‍ത്തകല്‍ 2015 ല്‍ മുതല്‍ സജീവമായിരുന്നു. ശ്രുതി ഹസനും, അക്ഷര ഹസനും പിന്നാലെ സുബ്ബലക്ഷ്മിയും ഇനി അഭിനയ രംഗത്തേക്ക്.

English summary
Gauthami's daughter Subbulakshmi to debut as heroine?
Please Wait while comments are loading...

Malayalam Photos

Go to : More Photos