twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരോധനത്തെ അനുകൂലിക്കുന്നവര്‍ ബിരിയാണി ഉപേക്ഷിക്കുമോ??ജെല്ലിക്കെട്ടിനെക്കുറിച്ച് ഉലകനായകന്‍

    ജെല്ലിക്കെട്ട് വിഷയത്തെക്കുറിച്ച് ഉലകനായകന്‍റെ പ്രതികരണം അറിയാന്‍ വായിക്കൂ...

    By Nihara
    |

    തമിഴ് നാട്ടില്‍ ഏറെ പ്രശസ്തമായ ജെല്ലിക്കെട്ട് പരിപാടി സുപ്രീം കോടതി നിരോധിച്ചത് ഈയിടെയാണ്. വിഷയവുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതാദ്യമായാണ് ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴകത്തിന്‍റെ സ്വന്തം താരമായ കമല്‍ഹാസന്‍ പ്രതികരിക്കുന്നത്.

    നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍ പറഞ്ഞു. ജെല്ലിക്കെട്ട് തമിഴ് നാട്ടിലെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും താനതിന്റെ വലിയ ആരാധകനാണെന്നും താരം വ്യക്തമാക്കി.

    മൃഗങ്ങളോട് ക്രൂരത കാണിക്കുന്നുവെന്ന് പറഞ്ഞാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിക്കുന്നത്. അത്തരം വാദം ഉയര്‍ത്തുന്നവര്‍ ബിരിയാണിയും ഉപേക്ഷിക്കണമെന്നും ഉലകനായകന്‍ പറഞ്ഞു.

    തമിഴ്‌നാട് സംസ്‌കാരത്തിന്റെ ഭാഗം

    സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു

    ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ച് വാചാലരാകുന്നവര്‍ ബിരിയാണി ഉപേക്ഷിക്കാന്‍ തയ്യാറാണോയെന്നാണ് ഉലകനായകന്‍ ചോദിക്കുന്നത്.

    കാളപ്പോരുമായി യാതൊരു ബന്ധവുമില്ല

    സ്‌പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടും തമ്മില്‍ ബന്ധമില്ല

    സ്‌പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല. അവിടെ കാളകള്‍ക്ക് ഉപദ്രവം ഏല്‍ക്കേണ്ടി വരികയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട് എന്നാല്‍ ജെല്ലിക്കെട്ടില്‍ അങ്ങനെയില്ലെന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

    കാളകളെ ദൈവമായാണ് കാണുന്നത്

    കാളകളെ ദൈവങ്ങളായി കാണുന്ന തമിഴ് ജനത

    തമിഴ് നാട്ടിലെ ജനങ്ങള്‍ കാളകളെ ദൈവങ്ങളായാണ് കാണുന്നത്. ജെല്ലിക്കെട്ടില്‍ കാളയെ മെരുക്കുകയാണ് ചെയ്യുന്നത്.ശാരീരിക പ്രശ്‌നങ്ങളൊന്നും സംഭവിക്കില്ലെന്നും താരം വ്യക്തമാക്കി.

    സിനിമയ്ക്ക് വേണ്ടി പരിശീലിച്ചിട്ടുണ്ട്

    ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ട്

    അനേകം തവണ സിനിമയ്ക്ക് വേണ്ടി താനും ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു. തമിഴ് നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതാദ്യമായാണ് വിഷയത്തെക്കുറിച്ച് കമല്‍ പ്രതികരിക്കുന്നത്.

    English summary
    Making a case in favour of lifting the ban on bull sport jallikattu in Tamil Nadu, South Indian superstar actor Kamal Haasan Monday said those who think that the sport is cruel to animals should also give up biryani.Stating that the sport is part of the “traditional culture” of the state, the actor, in an interview at Indian Today South Conclave Chennai, said, “If you want a ban on jallikattu, let’s also ban biryani… I’m a big fan of jallikattu.” He added he has himself played jallikattu many times.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X