twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ്-ആറ്റ്‌ലി ചിത്രം നിങ്ങളെ ഞെട്ടിക്കും!!! കാരണം ഈ ആവര്‍ത്തനങ്ങള്‍ തന്നെ!!!

    വിജയ് ആറ്റ്‌ലി ചിത്രമായ വിജയ് 61ലെ അതിശയകരമായ ചില കൂട്ടുകെട്ടുകള്‍. ബാഹുബലിയുടെ തിരക്കഥാ കൃത്ത് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നു എന്ന് പറമെയാണിത്.

    By Jince K Benny
    |

    ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് ആറ്റ്‌ലി. ഇളയദളപതി വിജയ് നായകനായി എത്തിയ രണ്ടാമത്തെ ചിത്രവും സൂപ്പര്‍ ഹിറ്റ്. മൂന്നാം ചിത്രത്തിലും നായകന്‍ വിജയ് തന്നെ. രണ്ട് നായികമാരുമായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തേക്കുറിച്ച് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളുണ്ട്.

    ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് വിജയ് 61 എന്ന ചിത്രം എത്തുന്നത്. ചിത്രത്തിന് ഇതുവരേയും പേരിട്ടിട്ടില്ല. ചില ആവര്‍ത്തനങ്ങളാണ് ഇക്കുറി വിജയ് 61ന്റെ പ്രത്യേകത. അതും മൂന്ന് വട്ടം. കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തതകരുമാണ് ആവര്‍ത്തിക്കപ്പെടുന്നത്. ഇവരൊപ്പമുള്ള ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

    ആറ്റ്‌ലി-വിജയ്

    മൂന്നാം തവണയും ആവര്‍ത്തിക്കപ്പെടുന്ന വിജയ കൂട്ടുകെട്ടില്‍ സംവിധായകന്‍ ആറ്റ്‌ലിയുമുണ്ട്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യ വിജയ് ചിത്രം തെറി ആണെങ്കിലും ഒപ്പം പ്രവര്‍ത്തിക്കുന്ന ആദ്യ ചിത്രം നന്‍പനാണ്. ചിത്രത്തില്‍ ശങ്കറിന്റെ സംവിധാന സഹായിയായിരുന്നു ആറ്റ്‌ലി. ഈ രണ്ട് ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രങ്ങളായിരുന്നു.

    എ ആര്‍ റഹ്മാന്‍-വിജയ്

    വളരെക്കാലത്തിന് ശേഷം എആര്‍ റഹ്മാന്‍ ഒരു വിജയ് ചിത്രത്തിന് സംഗീതം നല്‍കുകയാണ് ഈ സിനിമയിലൂടെ. വിജയ്‌ക്കൊപ്പം എആര്‍ റഹ്മാന്റെ മൂന്നാമത്തെ ചിത്രമാണിത്. മുമ്പ് ഉദയ, അഴകിയ തമിഴ് മകന്‍ എന്നീ ചിത്രങ്ങള്‍ക്കാണ് എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയത്.

    വിജയ്-കാജല്‍

    വിജയ് 61 വിജയ്‌ക്കൊപ്പമുള്ള കാജല്‍ അഗര്‍വാളിന്റെ മൂന്നാമത്തെ സിനിമയാണ്. തുപ്പാക്കി, ജില്ല എന്നീ സിനിമകളിലാണ് കാജല്‍ നായികയായി എത്തിയത്. രണ്ട് ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രങ്ങളാണ്.

    വിജയ്-സാമന്ത

    കത്തി, തെറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാമന്ത നായികയാകുന്ന മൂന്നാമത്തെ വിജയ് ചിത്രമാണ് വിജയ് 61. തെറി സംവിധാനം ചെയ്തത് ആറ്റ്‌ലിയായിരുന്നു. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. ഇതില്‍ തെറിയില്‍ രണ്ട് നായികമാരായിരുന്നു.

    വിജയ്-സത്യരാജ്

    സത്യരാജിനും വിജയ്‌ക്കൊപ്പമുള്ള മൂന്നാം ചിത്രമാണിത്. നന്‍പനായിരുന്നു ആദ്യ ചിത്രം. രണ്ടാം ചിത്രമായ തലൈവയില്‍ വിജയ് കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമായിരുന്നു സത്യരാജിന്. ഇതിനിടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി ഒരു വിജയ് ചിത്രത്തില്‍ നിന്നും സത്യരാജ് പിന്മാറിയിരുന്നു.

    എസ്‌ജെ സൂര്യ-വിജയ്

    പ്രേക്ഷക മനസില്‍ വിജയ്ക്ക് വ്യക്തമായ സ്ഥാനം നേടിത്തന്ന ഖുഷിയുടെ സംവിധായകനാണ് എസ്‌ജെ സൂര്യ. ഇരുവരും ഒന്നിച്ച ആദ്യ ചിത്രവും അത് തന്നെ. നന്‍പനില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.

    വിജയ്-എഡിറ്റര്‍ റൂബന്‍

    ഈ ചിത്രത്തിന്റെ എഡിറ്റര്‍ റൂബനും ഇത് മുന്നാമത് വിജയ് ചിത്രമാണ്. വിജയ് നായകനായ അഴകിയ തമിഴ് മകനില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു റൂബന്‍. തെറിയിലും റൂബനായിരുന്നു എഡിറ്റര്‍.

    വിജയ കൂട്ടകെട്ട് തുടരും

    വിജയ് ചിത്രങ്ങളില്‍ പങ്കാളികളായ താരങ്ങള്‍ മൂന്നാമതും ഒന്നിക്കുന്ന ഈ ചിത്രം വന്‍ വിജയമാകുമെന്നാണ് പ്രേക്ഷകരുടേയും അണിയറ പ്രവര്‍ത്തകരുടേയും പ്രതീക്ഷ. ബാഹുബലിയുടെ തിരക്കഥാകൃത്തും എസ്എസ് രാജമൗലിയുടെ പിതാവുമായ കെകെ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഏറെ പ്രത്യകതകളുള്ള ഒരു ആക്ഷന്‍ എന്റര്‍ടെയിനറാണ് വിജയ് 61.

    English summary
    The renowned screenwriter Vijayendra Prasad of ‘Baahubali’ and ‘Naan E’ fame has doctored the script of ‘Vijay 61’ directed by Atlee and produced by Sri Thenandal Films. Apart from this there are more than a few amazing sentimental facts in the cast and crew.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X