» 

ഐറ്റം സുന്ദരിയായി നയന്‍സോ ശ്രീയയോ?

Posted by:

തമിഴ് യുവനടന്‍ സൂര്യ നായകനാകുന്ന സിങ്കം 2വിന് കൊഴുപ്പേകാനായി ഒരു താരസുന്ദരി കൂടിയെത്തുന്നു. പ്രേക്ഷകരെ ഹരം പിടിപ്പിയ്ക്കാനായി തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താരയെയോ ശ്രിയ ശരണോ എത്തുമെന്നാണ് കോടമ്പാക്കത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

സിങ്കത്തില്‍ നായികമാരായ അനുഷ്‌ക്കയ്ക്കും ഹന്‍സികയ്ക്കും പുറമെയാണ് ഈ താരസുന്ദരിമാരെത്തുന്നത്. ചൂടന്‍ രംഗങ്ങളുള്ള ഐറ്റം ഡാന്‍സ് ആരവതരിപ്പിയ്ക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും നയന്‍സിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിയ്ക്കപ്പെടുന്നത്.

ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ദേവി ശ്രീ പ്രസാദാണ്. കോളിവുഡിലെ നമ്പര്‍ വണ്‍ കോമഡി താരങ്ങളായ സന്താനവും വിവേകും തമ്മിലുള്ള മത്സരത്തിനും സിങ്കം 2 വേദിയാകും. സെപ്തംബര്‍ 26ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം അടുത്ത വര്‍ഷമാദ്യം തിയറ്ററുകളിലെത്തും.

Read more about: singam 2, nayantara, shriya saran, സിങ്കം 2, സൂര്യ, നയന്‍താര, ശ്രീയ സരണ്‍
English summary
In addition to two top heroines Anushka and Hansika in Singham 2, the movie is about to have one more top heroine
Please Wait while comments are loading...

Malayalam Photos

Go to : More Photos