»   »  കബാലിയുടെ രണ്ടാം ഭാഗത്തിനു തീരുമാനമായി! പക്ഷേ രജനീകാന്ത് ഇല്ല ?

കബാലിയുടെ രണ്ടാം ഭാഗത്തിനു തീരുമാനമായി! പക്ഷേ രജനീകാന്ത് ഇല്ല ?

മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബാലീശ്വരന്റെ കഥ വീണ്ടും സ്‌ക്രീനിലെത്തുന്നു.

Written by: Pratheeksha
Subscribe to Filmibeat Malayalam

മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബാലീശ്വരന്റെ കഥ വീണ്ടും സ്‌ക്രീനിലെത്തുന്നു. ഈ വര്‍ഷം ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ച രജനീകാന്ത് ചിത്രം കബാലിയുടെ രണ്ടാം ഭാഗത്തിനു തീരുമാനമായി.

കലൈപുലി എസ് താണു തമിഴ്‌നാട് ഫിലീം ചേംബറില്‍ കബാലി സെക്കന്‍ഡ് എന്ന് ടൈറ്റില്‍ റജിസ്ട്രര്‍ ചെയ്തതോടെയാണ് ചിത്രത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. എന്നാല്‍ കബാലിയുടെ രണ്ടാം ഭാഗത്തില്‍ രജനീകാന്ത് ഉണ്ടാവുമോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Read more: സെയ്ഫും കരീനയും വേണ്ട! പട്ടോടിയെ കുറിച്ചുളള സിനിമയില്‍ രണ്‍ബീറും ആലിയയും മതിയെന്ന് ശര്‍മ്മിള ടാഗോര്‍

kabaliteluguteaser

കബാലിയിലെ വേഷം ചെയ്യാന്‍ രജനീകാന്ത് സമ്മതിച്ചിട്ടില്ലെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്. പക്ഷേ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് സൂചന. യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ രജനീകാന്ത്.

ധനുഷ് നിര്‍മ്മിച്ച് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജനീകാന്ത് കരാറൊപ്പിട്ടിട്ടുണ്ട് . യെന്തിരന്റെ രണ്ടാം ഭാഗത്തിനു ശേഷം രഞ്ജിത്ത് ചിത്രം ആരംഭിക്കും.

English summary
However, speculation says that Rajinikanth would take up the lead role only after listening to the final draft of the project.
Please Wait while comments are loading...

Malayalam Photos

Go to : More Photos