»   » കാളിദാസന്റെ തമിഴ് ചിത്രം നവംബര്‍ 11നു റിലീസ് ചെയ്യും

കാളിദാസന്റെ തമിഴ് ചിത്രം നവംബര്‍ 11നു റിലീസ് ചെയ്യും

ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രം മീന്‍കുഴമ്പും മണ്‍പാനയും നവംബര്‍ 11 നു തിയറ്ററുകളിലെത്തും.

Written by: Pratheeksha
Subscribe to Filmibeat Malayalam

ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രം മീന്‍കുഴമ്പും മണ്‍പാനയും നവംബര്‍ 11 നു തിയറ്ററുകളിലെത്തും. അഷ്ന സാവേരിയാണ് ചിത്രത്തിലെ നായിക. അമുദേശ്വര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ദുഷ്യന്ത് ഗണേശനാണ് നിര്‍മ്മിക്കുന്നത്.

തമിഴ് നടന്‍ പ്രഭു ,നടി ഉര്‍വ്വശി,സന്താന ഭാരതി, എം എസ് ഭാസ്ക്കര്‍, പൂജ കുമാര്‍ എന്നിവര്‍ക്കു പുറമേ കമല്‍ഹാസനും ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുണ്ട്.ഫാന്റസി കോമഡി ചിത്രം മലേഷ്യ ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

Read more: കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും കാളിദാസനും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം!

jyata-05

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. മനോഹരമായി ചിത്രീകരിച്ച അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി ഇമാനാണ് സംഗീത സംവിധാനം.

English summary
kalidasan jayaram tamil movie will be release on november 11
Please Wait while comments are loading...

Malayalam Photos

Go to : More Photos