»   » ഗൗതമിയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് കമല്‍ ഹാസന്‍ പ്രതികരിക്കുന്നു!

ഗൗതമിയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് കമല്‍ ഹാസന്‍ പ്രതികരിക്കുന്നു!

സിനിമാ ലോകത്ത് നിന്നും ഞെട്ടിക്കുന്ന വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇപ്പോഴിതാ മറ്റൊരു വിവാഹമോചനം കൂടി.

Written by: Sanviya
Subscribe to Filmibeat Malayalam


സിനിമാ ലോകത്ത് നിന്നും ഞെട്ടിക്കുന്ന വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇപ്പോഴിതാ മറ്റൊരു വിവാഹമോചനം കൂടി. 13 വര്‍ഷത്തെ ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിന് വിരാമാമിട്ടുകൊണ്ടാണ് ഗൗതമിയും കമല്‍ ഹസനും വേര്‍പിരിയുന്നത്. ഗൗതമി തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് വേര്‍പിരിയാന്‍ കാരണമെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചന വാര്‍ത്തയുമായി ബന്ധപ്പെട്ട് കമല്‍ ഹസന്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി കമല്‍ ഹസന്‍ എത്തിയിരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

ഗൗതമിയോട്

ഗൗതമിയോട്

ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏത് കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് അവിടെ ഒരു വിലയുമില്ല.

ഗൗതമിയും സുബ്ബുവും

ഗൗതമിയും സുബ്ബുവും

എന്താണെങ്കിലും ഗൗതമിയും സുബ്ബുവും(മകള്‍) സുഖമായിരിക്കുക. അവര്‍ക്ക് എല്ലാ ആശംസകളും എന്ത് ആവശ്യങ്ങള്‍ക്കും ഞാന്‍ അവര്‍ക്കൊപ്പം കൂടെയുണ്ടാകും- കമല്‍ ഹാസന്‍.

ഭാഗ്യമുള്ള അച്ഛന്‍

ഭാഗ്യമുള്ള അച്ഛന്‍

ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി ഈ മൂന്ന് മക്കളാല്‍ അനുഹ്രീതനാണ് ഞാന്‍. ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ള അച്ഛനാണ് ഞാന്‍ കമല്‍ ഹസന്‍ പറഞ്ഞു.

കമല്‍ ഹസനോട് ആരാധന

കമല്‍ ഹസനോട് ആരാധന

കമല്‍ ഹസന്‍ എന്ന നടനോടും അദ്ദേഹത്തിന്റെ കഴിവുകളോടും എനിക്കുള്ള ആരാധന അങ്ങനെ തന്നെയുണ്ടാകും. സിനിമയില്‍ വന്ന കാലം മുതലുള്ള ആരാധനയാണ്. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളില്‍ ഞാന്‍ കൂടെ നിന്നു. അദ്ദേഹത്തില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും നടി ഗൗതമി പറഞ്ഞിരുന്നു.

English summary
Kamal Haasan about divorce.
Please Wait while comments are loading...

Malayalam Photos

Go to : More Photos