twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കൊമ്പന്റെ' സ്‌ക്രീനിങ്ങിനിടെ ജഡ്ജിമാര്‍ ഇറങ്ങിപ്പോയി

    By Gokul
    |

    ചെന്നൈ: റിലീസിനു മുന്‍പ് തന്നെ വിവാദത്തിലായ കൊമ്പന്‍ എന്ന തമിഴ് സിനിമയുടെ സ്‌ക്രീനിങ്ങിനിടെ ജഡ്ജിമാര്‍ ഇറങ്ങിപ്പോയി. സിനിമയ്ക്ക് നേരത്തെ തന്നെ സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയിരുന്നെങ്കിലും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുമെന്നമെന്ന് പരാതിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് ജഡ്ജിമാരുടെ പാനലിനെ സ്‌ക്രീനിങ്ങിനായി നിയോഗിച്ചത്.

    എന്നാല്‍ പ്രത്യേക സ്‌ക്രീനിങ്ങിനിടെ ജഡ്ജിമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ കൊമ്പന്റെ റിലീസിങ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിത്രം കാണാതിരിക്കാനാണ് ജഡ്ജിമാരുടെ ശ്രമമെന്ന് കൊമ്പന്റെ പ്രൊഡ്യൂസര്‍ പ്രഭു ആരോപിച്ചു. സ്‌ക്രീനിങ്ങിന് മുന്‍പ് ജഡ്ജിമാര്‍ തിരക്കഥയുടെ കോപ്പി ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല.

    komban

    സിനിമ കണ്ട് ബോധ്യപ്പെടാനായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്‌ക്രീനിങ്ങിനിരുന്ന ജഡ്ജിമാര്‍ സിനിമ തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ റീപ്ലേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സിനിമ മുഴുവന്‍ കണ്ട് വിലയിരുത്തണമെന്ന് തങ്ങള്‍ വീണ്ടും അഭ്യര്‍ഥിച്ചെങ്കിലും ജഡ്ജിമാര്‍ ഇറങ്ങിപ്പോവുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

    തേവര്‍ സമുദായവും ദലിത് വിഭാഗത്തില്‍പ്പെവരും തമ്മില്‍ സംഘര്‍ഷമുണ്ടാകാനിടയുണ്ടെന്ന് കാട്ടി പുതിയ തമിളകം നേതാവ് കെ കൃഷ്ണസ്വാമിയാണ് സിനിമയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് സിനിമ പരിശോധിക്കാന്‍ ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് വിദഗ്ധ പാനലിനെ നിര്‍ദ്ദേശിച്ചത്. കാര്‍ത്തിയാണ് സിനിമയിലെ നായകന്‍.

    English summary
    Karthi Starrer Komban; Judges Walk Out of Screening
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X