twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് 18 വര്‍ഷത്തെ പതിവ് തെറ്റിക്കുന്നു

    By Aswathi
    |

    നായകനെ കാണിക്കുമ്പോള്‍ ഒരു ഇന്‍ട്രൊഡക്ഷന്‍ സോങ് തമിഴകത്ത് പതിവാണ്. രജനികാന്തില്‍ തുടങ്ങി ഇപ്പോള്‍ മുളപൊട്ടുന്ന ചെറിയ നടിന്മാര്‍ വരെ ഈ കീഴ് വഴക്കം തുടര്‍ന്നു പോരുന്നവരാണ്. എല്ലാവരുമല്ലെങ്കിലും മിക്കവരും. ഈ മിക്കവരുടെയും എന്ന പട്ടികയിലാണ ഇളയ ദളപതി വിജയ്.

    1996 ല്‍ പുറത്തിറങ്ങിയ 'മാന്‍ഭൂമിക മാനവന്‍' എന്ന ചിത്രത്തില്‍ തുടങ്ങി ഒടുവില്‍ പുറത്തിറങ്ങി 'ജില്ല'വരെ വിജയ് യെ കാണിക്കുമ്പോള്‍ ഒരു ഇന്‍ട്രൊഡക്ഷന്‍ സോങ് പതിവാണ്. വിജയ് യുടെ കിടിലന്‍ ഡാന്‍സോടുകൂടി തുടങ്ങുന്ന സിനിമ ആരാധകരെ സിനിമയിലേക്കിറക്കുന്ന ആദ്യത്തെ പടിയാണെന്ന് വേണമെങ്കില്‍ പറയാം.

    vijay

    എന്നാല്‍ പതിനെട്ട് വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വഴക്കം വിജയ് തെറ്റിക്കുന്നു. മുരുകദോസ് സംവിധാനം ചെയ്യുന്ന 'കത്തി' എന്ന പുതിയ ചിത്രത്തില്‍ വിജയ് എന്ന അവതാരത്തെ കാണിക്കുമ്പോള്‍ അട്ടഹാസം നിറയ്ക്കുന്ന ഈ ഇന്‍ട്രൊഡക്ഷന്‍ സോങ് ഉണ്ടാവില്ല.

    ഹിപ്പ് ഹോപ്പ് ആദി ആലപിച്ച 'പക്കം വന്ത്...' എന്ന് തുടങ്ങുന്ന ഗാനമായിരിക്കും ആദ്യഗാനമായി സ്‌ക്രീനില്‍ കാണുക. പാട്ട് ഇതിനകം തന്നെ യൂട്യൂബില്‍ ഹിറ്റാണ്. വിജയ് ആരാധകര്‍ക്ക് ഇതല്‍പ്പം കയ്പ്പുള്ള കാര്യമാണെങ്കിലും ഒരു പുതിയ ട്രീറ്റായിരിക്കും കത്തി എന്ന പ്രതീക്ഷയിലാണ് തമിഴകം.

    English summary
    A very recurring promising trend in Vijay's movies is his introduction song. It was in his films, the tradition gained prominence, after Superstar made it a bankable move for heroes. AR Murukadoss seems to break the tradition as there are buzz surrounding that Kathi will not have intro song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X