twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി ദീപാവലി പോരാട്ടം

    By Nirmal Balakrishnan
    |

    കേരളത്തിലെ തിയറ്ററുകളില്‍ ഓണച്ചിത്രങ്ങളുടെ പോരാട്ടത്തിന്റെ ആവേശം കെട്ടടങ്ങി. ഇനി ദീലാവലി നാളില്‍ തമിഴ്ചിത്രങ്ങളുടെ പോരാട്ടത്തിനു കാത്തിരിക്കുകയാണ് ഇവിടുത്തെ യുവാക്കള്‍. വിജയ്#യുടെ കത്തി, വിക്രമിന്റെ ഐ, വിശാലിന്റെ പൂജ എന്നീ ചിത്രങ്ങളാണ് ദീപാവലി നാളില്‍ ഇവിടുത്തെ തിയറ്ററുകള്‍ കീഴടക്കാന്‍ പോകുന്നത്.

    കേരളത്തിലെ 200 തിയറ്ററുകളിലാണ് വിജയ് യുടെ കത്തി റിലീസ് ചെയ്യുന്നത്. വിജയ് ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.ആര്‍. മുരുകദോസ് ആണ്. സാമന്തയാണ് നായിക. വിജയും മുരുകദോസും മുന്‍പ് ഒന്നിച്ചു ചെയ്ത തുപ്പാക്കിയുടെ ഗംഭീര വിജയമാണ് ഈ കൂട്ടുകെട്ടിന് ഇത്രയും പ്രാധാന്യം നല്‍കുന്നത്. സാധാരണ വിജയ് ചിത്രങ്ങള്‍ക്കെല്ലാം കേരളത്തില്‍ നല്ല ഇനീഷ്യല്‍ കലക്ഷന്‍ ലഭിക്കുന്നതാണ്. അതുകൊണ്ടാണ് 200 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നത്.

    movie-i-kathi

    ശങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രമിന്റെ ഐ ഇത്രയും തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നുണ്ട്. 100 കോടി രൂപ ചെലവിട്ട് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിലെ വില്ലന്‍ സുരേഷ്‌ഗോപിയാണ്. സാധാരണ ശങ്കര്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രചാരണതന്ത്രം ഐയ്ക്കും പ്രതീക്ഷിക്കാം. വിജയ്#യുടെ കത്തിയുമായി ഏറ്റുമുട്ടാനുള്ളതിനാല്‍ മല്‍സരം നന്നായി കൊഴുക്കുമെന്നുറപ്പാണ്. ഹോളിവുഡിലെ താരനിര തന്നെ അഭിനയിക്കുന്ന ചിത്രം ലോകം മുഴുവന്‍ റിലീസ് ചെയ്യുന്നുണ്ട്. എമി ജാക്‌സണ്‍ ആണ് നായിക.

    വിശാലിന്‌റെ ആക്ഷന്‍ ചിത്രമാണ് പൂജ. ഹരിയാണു സംവിധാനം. ശ്രുതി ഹാസന്‍ ആണ് നായിക. ശ്രുതിയുടെ ഗ്ലാമര്‍ നൃത്തം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 60 തിയറ്ററുകളിലാണ് പൂജ റിലീസ് ചെയ്യുന്നത്.

    ഇത്രയും തിയറ്ററുകളില്‍ തമിഴ് സിനിമകള്‍ എത്തുന്നതോടെ മലയാള സിനിമകളെല്ലാം തിയറ്റര്‍ വിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളെയാണ് ഇതു ബാധിക്കുക. കേരളം തമിഴനു വേണ്ടി വഴിമാറട്ടെ.

    English summary
    Kollywood industry ready for Diwali release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X