twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിംഗയുടെ പരാജയം, നഷ്ടപരിഹാരം നല്‍കാന്‍ രജനീകാന്ത് ഇടപെട്ടു

    By Meera Balan
    |

    രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ലിംഗയുടെ പരാജയത്തെത്തുടര്‍ന്ന് നഷ്ടം നേരിട്ട തീയേറ്റര്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണായായി. സൂപ്പര്‍ താരം രജനീകാന്തും നിര്‍മ്മാതാവ് റോക്ക്‌ലിന്‍ വെങ്കടേഷും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നഷ്ടപരിഹാനം നല്‍കാന്‍ ധാരണയായത്.

    തീയേറ്റര്‍ ഉടമകളുടെ നഷ്ടം പരിഹരിയ്ക്കാന്‍ ധാരണയായതായി തമിഴ് നാട് തീയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി തിരുച്ചിറപ്പള്ളി ശ്രീതര്‍ പറഞ്ഞു. തിരുപ്പൂര്‍ സുബ്രഹ്മണ്യം ഇടപെട്ടാണ് രജനീകാന്തിനെക്കൊണ്ട് പ്രശ്‌നം പരിഹരിച്ചതെന്നും തീയേറ്റര്‍ ഉടമകള്‍ പറഞ്ഞു.

    Rajinikanth

    പ്രദേശിക വിതരണക്കാരുമായോ വെന്ധാര്‍ മൂവീസുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ തീയേറ്റര്‍ ഉടമകള്‍ക്കും ഉണ്ടായ നഷ്ടം നികത്താനാണ് ധാരണയായത്. പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ധാരണയായതിലും രജനീകാന്ത് ഇടപെട്ടതിലും തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് തീയേറ്റര്‍ ഉടമകള്‍ പറഞ്ഞു. രജനീകാന്ത് ചിത്രങ്ങള്‍ അടുത്തിടെ തുടര്‍ച്ചയായി പരാജയപ്പെട്ടതും വിതരണക്കാരേയും തീയേറ്റര്‍ ഉടമകളേയും നിരാശയിലാക്കിയിരുന്നു.

    English summary
    Theatre owners in the state who suffered losses due to the screening of Lingaa can now smile, for the makers of the film have agreed to look into loss claims and settle them.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X