twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആളാരാണെന്നറിയാതെ വിമര്‍ശിച്ചാല്‍ ഇങ്ങനിരിക്കും, സൂര്യയുടെ മുന്നില്‍ മുട്ടുമടക്കി 'പെറ്റ'

    ജെല്ലിക്കെട്ടിനെപ്പോലെയുള്ള ക്രൂരവിനോദം താങ്കള്‍ അനുകൂലിക്കുന്നത് കണ്ടപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് കരുതിപ്പോയി.

    By Nihara
    |

    സൂര്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന മൃഗസംരക്ഷണ സംഘടനയായ പെറ്റ ഒടുവില്‍ മാപ്പ് പറഞ്ഞു. ജെല്ലിക്കെട്ട് പ്രശ്‌നം കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് സൂര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പെറ്റ രംഗത്തുവന്നത്. പുതിയ സിനിമയായ എസ്ത്രീയുടെ പ്രമോഷന് വേണ്ടിയാണ് താരം വിഷയത്തില്‍ ഇടപെട്ടതെന്നാണ് പെറ്റ ആരോപിച്ചത്. രൂക്ഷമായ ഭാഷയിലാണ് താരത്തിനെതിരെ സംഘടന പ്രതികരിച്ചത്.

    പെറ്റ നടത്തിയ പ്രതികരണം തന്നെയും കുടുംബത്തിനെയും ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് സൂര്യ പറഞ്ഞിരുന്നു. ജെല്ലിക്കെട്ട് തമിഴ് ജനതയുടെ വികാരമാണെന്നും ആരോഗ്യകരമായ രീതിയില്‍ മത്സരം നടത്തണമെന്നുമാണ് സൂര്യ അഭിപ്രായപ്പെട്ടത്.

    താരത്തോട് മാപ്പു പറഞ്ഞു

    സൂര്യയുടെ മുന്നില്‍ മുട്ടുമടക്കി പെറ്റ

    തങ്ങള്‍ നടത്തിയ പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു. ജെല്ലിക്കെട്ടിനെപ്പോലെയുള്ള ക്രൂരവിനോദം താങ്കള്‍ അനുകൂലിക്കുന്നത് കണ്ടപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് കരുതിപ്പോയെന്നും പെറ്റ സൂര്യയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

    കോപ്പിയടി കാരണം പരീക്ഷ നിരോധിക്കാറുണ്ടോ

    ജെല്ലിക്കെട്ട് വിഷയത്തില്‍ സൂര്യയുടെ നിലപാട്

    പരീക്ഷ നടത്തുമ്പോള്‍ ചിലരൊക്കെ കോപ്പിയടിക്കാറുണ്ട് എന്നു കരുതി പരീക്ഷ മൊത്തത്തില്‍ നിരോധിക്കാറുണ്ടോയെന്നാണ് സൂര്യ ചോദിച്ചത്. ജെല്ലിക്കെട്ട് തമിഴ് ജനതയുടെ വികാരമാണ്. ആരോഗ്യകരമായ രീതിയില്‍ ജെല്ലിക്കെട്ട് നടത്തണമെന്നാണ് താരം അഭിപ്രായപ്പെട്ടത്. ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി പെറ്റ രംഗത്തെത്തിയത്.

    താങ്കളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല

    ആളാരാണെന്നറിയാതെ വിമര്‍ശിച്ചാല്‍ ഇങ്ങനിരിക്കും

    സിനിമയ്ക്കുമപ്പുറത്ത് സൂര്യ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി ആഗാരം ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റ് നടത്തുന്നത് സൂര്യയാണ്. ഇതൊന്നും അറിയാതെയാണ് പെറ്റ താരത്തെ വിമര്‍ശിച്ചത്.

    സിനിമയെ പിന്തുണയ്ക്കുന്നു

    സൂര്യയുടെ സിനിമയ്ക്ക് പിന്തുണ

    സത്യസന്ധനും ഉത്തരവാദിത്തബോധവമുള്ള ദുരൈസിങ്കത്തിന് സകല പിന്തുണയും അറിയിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. പെറ്റയുടെ ഇന്ത്യന്‍ മേധാവി പൂര്‍വ ജോഷിപുരയാണ് താരത്തിന് മെയില്‍ അയച്ചിട്ടുള്ളത്.

    English summary
    Actor Suriya had lauded the dignified protest of youngsters against the Jallikattu ban in his recent statement. Taking a dig at Suriya, PETA India notes that Suriya and several other stars are very late to the issue. PETA has accused Suriya of using the Jallikattu issue for the publicity of his upcoming movie 'S3' directed by Hari.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X