»   » ഇതൊരു തുടക്കം മാത്രം; പ്രചരിയ്ക്കുന്ന അശ്ലീല വീഡിയോകളെ കുറിച്ചും ഫോട്ടോകളെ കുറിച്ചും ആര്യ

ഇതൊരു തുടക്കം മാത്രം; പ്രചരിയ്ക്കുന്ന അശ്ലീല വീഡിയോകളെ കുറിച്ചും ഫോട്ടോകളെ കുറിച്ചും ആര്യ

Written by: Rohini
Subscribe to Filmibeat Malayalam

വളരെ അപകടം പിടിച്ച ഒരു അവസ്ഥയിലൂടെയാണ് തമിഴ് സിനിമാ ലോകം കടന്നുപോയിക്കൊണ്ടിരിയ്ക്കുന്നത്. മുന്‍നിര നായികമാരുടെയും നടന്മാരുടെയും അവിഹിത ബന്ധങ്ങളെന്ന് പറഞ്ഞ് നഗ്നവീഡിയോകളും ഫോട്ടോകളും ട്വിറ്ററിലൂടെ പ്രചരിയ്ക്കുന്നു.

എല്ലാ പരിമിതികളും കടന്ന് സുചിലീക്‌സ്; തരംഗമാകുന്ന ഈ 'അശ്ലീലത'യുടെ സത്യാവസ്ഥ ?

ധനുഷ്, തൃഷ, വിശാല്‍, അമല പോള്‍, നയന്‍താര, തുടങ്ങിയവരൊക്കെ ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയാണ് ഫോട്ടോകളും വീഡിയോകളും പ്രചരിയ്ക്കുന്നത്. സംഭവത്തിനെതിരെ ഇതാ നടന്‍ ആര്യ പ്രതികരിയ്ക്കുന്നു.

ഇതൊരു ട്രെന്റാകുയാണ്

ഇപ്പോള്‍ ഇത്തരത്തിലുള്ള വ്യാജ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിയ്ക്കുന്നത് സാധാരണമായിരിയ്ക്കുകയാണ്. അറിയപ്പെടുന്ന സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയകള്‍ ഹാക്ക് ചെയ്യുന്നതും അത് വഴി വ്യാജ വീഡിയോകള്‍ പ്രചരിയ്ക്കുന്നതും പുതിയ ട്രെന്റായി മാറി എന്ന് നടന്‍ ആര്യ പറയുന്നു.

ഇതൊരു തുടക്കം മാത്രം

ഇതൊരു തുടക്കം മാത്രമാണ്. ഭാവിയില്‍ ഇത്തരത്തില്‍ ധാരാളം വ്യാജ പ്രചരണങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയാകേണ്ടി വരും. ഇതൊരു നല്ല ശീലമല്ല. സെലിബ്രിറ്റികളുടെ പേര് കൂടെയുണ്ടെങ്കില്‍ എന്തും പെട്ടന്ന് പ്രചരിയ്ക്കും. ഞാനിതിനെ ഒരിക്കലും പിന്തുണയിക്കില്ല

ഞാന്‍ വിശ്വസിയ്ക്കുന്നില്ല

സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി പ്രചരിയക്കുന്ന വീഡിയോകളില്‍ ഞാന്‍ വിശ്വസിയ്ക്കുന്നില്ല. അതെല്ലാം വ്യാജമാണ്. നിങ്ങള്‍ ആ വീഡിയോയില്‍ വിശ്വസിയ്ക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തെറ്റാണ് എന്നും ആര്യ പറഞ്ഞു.

സുചിലീക്‌സ്

ഗായികയും ആര്‍ജെയുമായ സുചിത്ര കാര്‍ത്തിയ്ക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയാണ് സിനിമാ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നത്. ധനുഷ്, വിശാല്‍, അമല പോള്‍, ദിവ്യ ദര്‍ശിനി, തൃഷ, ഹന്‍സിക തുടങ്ങിവയരുടെ നഗ്നവീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റിലൂടെ പ്രചരിയ്ക്കുകയാണിപ്പോള്‍.

English summary
Photo leaks controversy is just a beginning says Arya
Please Wait while comments are loading...

Malayalam Photos

Go to : More Photos